ന്യൂഡല്‍ഹി: ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട് എത്തി. കോഴിക്കോട് ബിച്ചീൽ നടക്കുന്ന ‘വിജയ് സങ്കൽപ് റാലി’യിൽ മോദി പങ്കെടുക്കും. കരിപ്പൂരിൽ വിമാനമിറങ്ങിയ മോദി റോഡ് മാർഗമാണ് കോഴിക്കോട് എത്തിയത്.

മോദിയെ കാണാൻ ബിജെപി പ്രവർത്തകർ കോഴിക്കോട് എത്തിയിട്ടുണ്ട്. കേരളത്തിലെ എൻഡിഎ സ്ഥാനാർഥികളും പങ്കെടുക്കും. മഹാരാഷ്ട്രയിലും കർണാകടകയിലും ആയിരുന്നു മോദിയുടെ മറ്റ് പരിപാടികൾ. രാവിലെ മഹാരാഷ്ട്രയിലും ഉച്ചയ്ക്ക് കർണാകയിലും മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് പ്രചാരണം നടത്തിയത് തമിഴ്‌നാട്ടിലാണ്. കോഴിക്കോട് എത്തുന്ന മോദിക്ക് വേണ്ടി വന്‍ സ്വീകരണമാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും നാളെ കേരളത്തിലെത്തും. കൊല്ലം, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ രാജ്‌നാഥ് സിംഗ് പ്രസംഗിക്കും.