Latest News

കുമ്മനത്തിന് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടി

മാറാട് കാലപത്തിന്റെയും നിലയ്ക്കല്‍ കലാപത്തിന്റെയും മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയാണ് കുമ്മനമെന്നായിരുന്നു മുല്ലപ്പള്ളി ഏപ്രിൽ 14 ന് പറഞ്ഞത്

കൊച്ചി: ശക്തമായ ത്രികോണ മത്സരം നടന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലമാണ് തിരുവനന്തപുരം. പെട്ടിയിലായ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ആദ്യമായി ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം.

Read More: ‘വെല്ലുവിളിച്ചവര്‍ വാക്ക് പാലിക്കുമോ?’; വോട്ടെണ്ണലിനൊപ്പം ചങ്കിടിപ്പും

മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശക്തനായ കുമ്മനം രാജശേഖരനാണ്. ബിജെപി മുന്‍ അധ്യക്ഷന്‍, മിസോറാം മുന്‍ ഗവര്‍ണര്‍, ആര്‍എസ്എസിന് താല്‍പര്യമുള്ള നേതാവ് തുടങ്ങിയ വിശേഷണങ്ങളെല്ലാം കുമ്മനത്തിന് തിരുവനന്തപുരത്ത് വലിയ സാധ്യത നല്‍കിയിരുന്നു. ‘സൗമ്യനായ നേതാവ്’ എന്ന വിശേഷണമാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരത്ത് കൂടുതല്‍ ഉപയോഗിച്ചത്. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരോ ഇടത് സ്ഥാനാര്‍ഥി സി.ദിവാകരനോ കുമ്മനം രാജശേഖരന്റെ ഈ സൗമ്യ പരിവേഷത്തെ ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍, ബിജെപിക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ തിരിച്ചടിയായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശം.

Read More Election News Here

കുമ്മനം ശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുറന്നടിച്ചു. ബിജെപി സ്ഥാനാര്‍ഥിയെ അങ്ങനെ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഒരിക്കലും ശുദ്ധരാഷ്ട്രീയത്തിന്റെ മുന്‍പന്തിയില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. സാമൂഹിക പ്രവര്‍ത്തന രംഗത്തും അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹം ഈ രാജ്യത്ത് ഉണ്ടായിരുന്നത് ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ മുന്‍പന്തിയിലാണെന്നും മുല്ലപ്പളളി ആരോപിച്ചു.

Read More: ഇടതുപക്ഷത്തിന് തിരിച്ചടി: എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

മാറാട് കാലപത്തിന്റെ, നിലയ്ക്കല്‍ കലാപത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. ഈ രാജ്യത്ത് എവിടെയെല്ലാം വിഭാഗീയത ഉണ്ടാക്കാന്‍ സാധിക്കുമോ ആ സമരങ്ങളുടെ മുന്‍പില്‍ കുമ്മനം ഉണ്ടായിരുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അനന്തപുരിയിലെ ആളുകളെ നിസാരവത്കരിക്കരുതെന്നും അവരെല്ലാം ചിന്തിച്ച് വിലയിരുത്തുന്ന ആളുകളാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Read More: എന്‍ഡിഎ തിരികെ വരുമെന്ന് എക്സിറ്റ് പോളുകള്‍

വര്‍ഗീയമായ എന്ത് പരാമര്‍ശമാണ് താന്‍ നടത്തിയതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുമ്മനവും രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ പരാമര്‍ശമാണ് മുല്ലപ്പള്ളി നടത്തിയിരിക്കുന്നതെന്നും ഇത് കോൺഗ്രസിന്റെ അവസാന കച്ചിത്തുരുമ്പാണെന്നും കുമ്മനം തിരിച്ചുപറയുകയായിരുന്നു.

ഏപ്രിൽ 14 നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ കുമ്മനത്തിനെതിരെ ഇത്രയും രൂക്ഷമായ രീതിയിൽ പ്രതികരിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം മുല്ലപ്പള്ളിയുടെ പ്രസ്താവന ഏറെ ചർച്ചയായി. മുല്ലപ്പള്ളിയുടെ മാസ്റ്റർ സ്ട്രോക്ക് പരാമർശം തിരുവനന്തപുരത്തെ ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്.

 

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Lok sabha election kerala fight mullappalli ramachandran slams kummanam rajasekharan

Next Story
Kerala Lok Sabha Constituencies List: ലോകസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലെ മണ്ഡലങ്ങളിലൂടെkerala constituency, kerala parliamentary constituency, kerala parliamentary constituency map, lok sabha constituency in kerala, kerala lok sabha constituency full list
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express