Lok Sabha Election Exit Poll Results: ന്യൂഡല്‍ഹി: മോദി ഭരണം തുടരുമെന്ന സൂചന നല്കി രാജ്യത്തെ എക്സിറ്റ് പോള്‍ ഫലങ്ങള്‍. 2014 ലെ പോലെ മോദി തരംഗം രാജ്യത്ത് ഇല്ലെങ്കിലും എന്‍ഡിഎ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കൂടുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്.
Lok Sabha Election Exit Poll Results: ടൈംസ് നൗ– വിഎംആർ എക്സിറ്റ് പോൾ ഫലമനുസരിച്ച് എൻഡിഎയ്ക്ക് 306 സീറ്റു ലഭിക്കുമെന്നാണ് പ്രവചനം. യുപിഎ 132 സീറ്റുകളും മറ്റുള്ളവർ 104 സീറ്റുകളും സ്വന്തമാക്കുമെന്നും ടൈംസ് നൗ പ്രവചനം. റിപ്പബ്ലിക് – സീവോട്ടർ സർവേപ്രകാരം എൻഡിഎ 287 സീറ്റുകൾ സ്വന്തമാക്കും. യുപിഎ 129ഉം മറ്റുള്ളവർ 127ഉം സീറ്റുകൾ സ്വന്തമാക്കുമെന്നും പറയുന്നു.
Read More: യുഡിഎഫ് മുന്നേറ്റം പ്രവചിച്ച് മനോരമ ന്യൂസ് എക്സിറ്റ് പോൾ
ബംഗാളില്‍ ബിജെപി നേട്ടമുണ്ടാക്കും, പശ്ചിമ ബംഗാളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ
ന്യൂസ് 18- ടിഎംസി 25-28, ബിജെപി 3-7, മറ്റുള്ളവര്‍ 5-7.
ഇന്ത്യ ന്യൂസ് പോള്‍സ്റ്റ്രാട്ട്-ടിഎംസി 26, കോണ്‍ഗ്രസ് 2, ബിജെപി 14.
റിപ്പബ്ലിക് ജന്‍ കി ബാത്ത്-ടിഎംസി 28, കോണ്‍ഗ്രസ് 2, ബിജെപി 18-26
മധ്യപ്രദേശില്‍ ബിജെപി 27 ഇടത്ത് ജയിക്കുമെന്ന് ചാണക്യ
ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രകാരം മധ്യപ്രദേശില്‍ ബിജെപി 27 സീറ്റുകളും കോണ്‍ഗ്രസ് രണ്ട് സീറ്റും ജയിക്കും. കഴിഞ്ഞ തിരഞ്ഞെുപ്പില്‍ ബിജെപി 27 സീറ്റുകളായിരുന്നു. കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ മാത്രമാണ് ജയിച്ചത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ താഴോട്ട്
ടൈംസ് നൗ വിഎംആര്‍-ബിജെപി 21, കോണ്‍ഗ്രസ് 7,
സിഎന്‍എന്‍-ഐപിഎസ്ഒഎസ്-ബിജെപി 21-23, കോണ്‍ഗ്രസ് 5-7
ഇന്ത്യ ടിവി-ബിജെപി 17, കോണ്‍ഗ്രസ് 11
എന്‍ഡിഎ 242 സീറ്റുകളില്‍ മാത്രമേ ജയിക്കുകയുളളൂവെന്ന് ദ നേതാ-ന്യൂസ് എക്സ് എക്സിറ്റ് പോള്‍ പ്രവചനം. യുപിഎ 164 സീറ്റുകളില്‍ ജയിക്കുമെന്നും ന്യൂസ് എക്സ് പറയുന്നു. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം 43 സീറ്റില്‍ ജയിക്കുമെന്നും പ്രവചനം.
ജയം ആവര്‍ത്തിക്കാന്‍ കെസിആര്‍
അസംബ്ലി തിരഞ്ഞെടുപ്പിലെ വിജയം കെസിആര്‍ നയിക്കുന്ന തെലങ്കാന രാഷ്ട്ര സമിതി ലോക്സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍.
ടൈംസ് നൗ-ടിആര്‍എസ് 13, കോണ്‍ഗ്രസ് 2, ബിജെപി 1, എഐഎംഐഎം 1.
ഇന്ത്യ ടിവി-ടിആര്‍എസ് 14, കോണ്‍ഗ്രസ് രണ്ട്, എഐഎംഐഎം1.
എന്‍ഡിഎയ്ക്ക് 336 സീറ്റെന്ന് ചാണക്യ
ചാണക്യയുടെ എക്സിറ്റ് പോള്‍ ഫലം പ്രകാരം എന്‍ഡിഎ 336 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് കനത്ത പരാജയമാണ് ചാണക്യ പ്രവചിക്കുന്നത്. യുപിഎ 91 സീറ്റുകളില്‍ മാത്രമേ ജയിക്കുകയുള്ളൂവെന്ന് ചാണക്യ എക്സിറ്റ് പോള്‍ പറയുന്നു.
Read More: വീണ്ടും ബിജപി ഭരണത്തിലേക്ക് ?
റിപ്പബ്ലിക് സീ വോട്ടർ എൻഡിഎ– 287, യുപിഎ– 128, എസ്പി+ബിഎസ്പി 40, മറ്റുള്ളവർ 82
ടൈംസ് നൗ വിഎംആർ: എൻഡിഎ– 306, യുപിഎ– 132, മറ്റുള്ളവർ– 104