Latest News

സിപിഎമ്മിനായി രണ്ട് വനിതാ സ്ഥാനാര്‍ത്ഥികള്‍

പി.കെ.ശ്രീമതിക്ക് ഒരു അവസരം കൂടി നല്‍കിയ സിപിഎം വീണാ ജോര്‍ജ് എംഎല്‍എയെ പത്തനംതിട്ടയില്‍ നിന്ന് മത്സരിപ്പിക്കുന്നു

തിരുവനന്തപുരം: രണ്ട് വനിതാ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കി സിപിഎം. കണ്ണൂരില്‍ സിറ്റിങ് എംപിയായ പി.കെ.ശ്രീമതിക്ക് ഒരു അവസരം കൂടി നല്‍കിയ സിപിഎം വീണാ ജോര്‍ജ് എംഎല്‍എയെ പത്തനംതിട്ടയില്‍ നിന്ന് മത്സരിപ്പിക്കുന്നു.

പി.കെ.ശ്രീമതിക്ക് കണ്ണൂരില്‍ നിന്ന് രണ്ടാം അങ്കമാണിത്. കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് കെ.സുധാകരനെ പരാജയപ്പെടുത്തിയാണ് പി.കെ.ശ്രീമതി 2014 ല്‍ ആദ്യമായി ലോക്‌സഭിലെത്തുന്നത്. വാശിയേറിയ മത്സരമായിരുന്നു കണ്ണൂരിലേത്. ആറായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ശ്രീമതി 2014 ല്‍ സ്വന്തമാക്കിയത്. മണ്ഡലത്തിലെ സിപിഎം വോട്ടുകള്‍ക്കൊപ്പം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വോട്ടുകളും ശ്രീമതിയെ മുന്‍നിര്‍ത്തി സിപിഎം പ്രതീക്ഷിക്കുന്നു. വിഎസ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായും ശ്രീമതി കഴിവ് തെളിയിച്ചിട്ടുണ്ട്.

Read: പോരാട്ടം കടുപ്പിക്കാന്‍ സിപിഎം; സ്ഥാനാര്‍ത്ഥി പട്ടികയായി

സിപിഎമ്മിന്റെ രണ്ടാമത്തെ വനിതാ പ്രാതിനിധ്യം ആറന്‍മുള എംഎല്‍എയായ വീണാ ജോര്‍ജാണ്. ആദ്യമായാണ് വീണാ ജോര്‍ജ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിയാണ് നിലവില്‍ പത്തനംതിട്ട എംപി. ബിജെപിക്ക് ഏറെ സാധ്യത കല്‍പ്പിക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കുകയാണ് വീണാ ജോര്‍ജിലൂടെ സിപിഎം ലക്ഷ്യംവയ്ക്കുന്നത്. ശബരിമല വിഷയം മുന്‍നിര്‍ത്തിയായിരിക്കും പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിക്കുക.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Lok sabha election 2019 women candidates cpim kerala

Next Story
പോരാട്ടം കടുപ്പിക്കാന്‍ സിപിഎം; സ്ഥാനാര്‍ത്ഥി പട്ടികയായി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express