തിരുവനന്തപുരം: തിരുവനന്തപുരത്ത് എഐസിസിയുടെ പ്രത്യേക നിരീക്ഷകൻ. നാനോ പഠോലയെ പ്രത്യേക നിരീക്ഷകനായി നിയമിച്ചു. തിരുവനന്തപുരത്ത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏകോപനമില്ലെന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡിന്റെ നടപടി.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൂര്‍ണ തൃപ്തനല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൂര്‍ണ തൃപ്തനാണോ എന്ന് ചോദിച്ചാല്‍ അല്ലെന്നും അതുകൊണ്ടു തന്നെയാണ് തിരുവനന്തപുരത്തേക്ക് പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കാന്‍ താന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ

തിരുവനന്തപുരത്ത് ഹാട്രിക് ലക്ഷ്യമിട്ടാണ് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ മത്സരിക്കാനിറങ്ങുന്നത്. എൽഡിഎഫ് സ്ഥാനാർഥി സി.ദിവാകരനും ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനും ശശി തരൂരിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ശശി തരൂരിനെ ഏതു വിധേനയും ജയിപ്പിക്കുക എന്ന നിർദേശമാണ് ഹൈക്കമാൻഡ് കേരള നേതൃത്വത്തിന് നൽകിയിരിക്കുന്നത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.