തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ മത്സരാർഥികൾ ആരൊക്കെയാണെന്ന് ഇന്നറിയാം. സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുളള അവസാന തീയതി ഇന്ന്. ഏപ്രിൽ 23 നാണ് കേരളത്തിൽ വോട്ടെടുപ്പ്. അടുത്ത മാസം 23 നാണ് ഫലപ്രഖ്യാപനം.

242 സ്ഥാനാർഥികളുടെ പത്രികകളാണ് സൂക്ഷ്മ പരിശോധനയ്ക്കുശേഷം അംഗീകരിച്ചത്. 303 പത്രികകൾ സമർപ്പിച്ചവയിൽ 61 എണ്ണം സൂക്ഷ്മ പരിശോധനയിൽ തളളിയിരുന്നു. വയനാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചത്. 22 പേരാണ് ഇവിടെ നാമനിർദേശ പത്രിക സമർപ്പിച്ചത്.

Read: സംസ്ഥാനത്ത് 242 സ്ഥാനാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ വയനാട്ടില്‍

വയനാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ അംഗീകരിക്കപ്പെട്ടത് ആറ്റിങ്ങല്‍ മണ്ഡലത്തിലാണ്. 21 എണ്ണം. ഏറ്റവും കുറവ് പത്തനംതിട്ട, ആലത്തൂര്‍, കോട്ടയം മണ്ഡലങ്ങളിലാണ്. മൂന്നിടത്തും ഏഴ് വീതം നാമനിര്‍ദേശ പത്രികകളാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് 17 ഉം കോഴിക്കോട് 15 ഉം സ്ഥാനാര്‍ത്ഥികളുണ്ട്.

More Election Stories

നാലാം തീയതി വരെയുള്ള കണക്കുപ്രകാരം 2,61,46,853 വോട്ടര്‍മാരാണുള്ളത്. 173 ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്. 19 പേര്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ 11എന്‍ആര്‍ഐ വോട്ടര്‍മാരുണ്ട്. 73,000 പ്രവാസി വോട്ടര്‍മാരുണ്ട്. യുവ വോട്ടര്‍മാര്‍ 3,67,818. ഏറ്റവും കുടുതല്‍ യുവ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ്. ഭിന്നശേഷി വോട്ടര്‍മാര്‍ 1,25,189.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ