തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ ബിജെപിക്ക് നല്ല സാധ്യതയുണ്ടെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. കഴിഞ്ഞ 10 വര്‍ഷമായി തിരുവനന്തപുരത്തെ എംപിയായിരുന്ന ശശി തരൂര്‍ നാടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു. തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനുവേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് താരം ഇത് പറഞ്ഞത്.

Read More: രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നു; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

കുമ്മനം രാജശേഖരന്‍ മികച്ച സ്ഥാനാര്‍ഥിയാണെന്നും ഒന്നിലധികം സീറ്റുകള്‍ ബിജെപി കേരളത്തില്‍ നിന്ന് നേടുമെന്നും ശ്രീശാന്ത് പറഞ്ഞു. ശശി തരൂര്‍ വല്ലപ്പോഴും മാത്രമാണ് മണ്ഡലത്തില്‍ എത്താറുള്ളതെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി. തരൂരുമായി വ്യക്തി ബന്ധമുണ്ടെങ്കിലും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കാനാണ് സാധ്യതയെന്നും ശ്രീശാന്ത് പങ്കുവച്ചു.

ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നടപടികള്‍ ജനങ്ങള്‍ മറക്കരുത്. വിശ്വാസ സംരക്ഷണം തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാകും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വഴി മാറിയെത്തിയ സ്ഥാനാര്‍ഥിയാണെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. ബിജെപി സ്ഥാനാര്‍ഥിയായ ശോഭാ സുരേന്ദ്രന് വേണ്ടിയും ശ്രീശാന്ത് കഴിഞ്ഞ ദിവസം വോട്ട് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.