കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ശശി തരൂർ ആർക്കും പരാതി നൽകിയിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി. പ്രചാരണത്തിൽ വീഴ്ചയുണ്ടായെന്നത് മാധ്യമ സൃഷ്ടി മാത്രമാണ്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എല്ലാം മനസിലാകുമെന്നും തരൂരിന്റെ വിജയം നൂറു ശതമാനം ഉറപ്പാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Read: പോരായ്മയുണ്ടെങ്കിൽ പാർട്ടി പരിഹരിക്കും; ഹൈക്കമാൻഡിന് പരാതി നൽകിയിട്ടില്ലെന്ന് ശശി തരൂർ

ചില സ്ഥലങ്ങളിൽ പ്രചാരണത്തിന് നേതാക്കൾ സജീവമായി പങ്കെടുക്കുന്നില്ലെന്ന് കാണിച്ച് ശശി തരൂർ പാർട്ടിക്ക് പരാതി നൽകിയെന്നായിരുന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്​നിക്കിനാണ്​​ തരൂർ പരാതി നൽകിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം, നേമം, മണ്ഡലങ്ങളിൽ ചില നേതാക്കൾ സജീവമല്ലെന്നും തിരുവനന്തപുരത്ത് പ്രചാരണ പ്രവർത്തനങ്ങളിൽ ഏകോപനമില്ലെന്നും ശശി തരൂരിന്റെ പരാതിയിലുളളതായും റിപ്പോർട്ടിലുണ്ടായിരുന്നു.

കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

തിരുവനന്തപുരത്ത് ഹാട്രിക് ലക്ഷ്യമിട്ടാണ് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ മത്സരിക്കാനിറങ്ങുന്നത്. എൽഡിഎഫ് സ്ഥാനാർഥി സി.ദിവാകരനും ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനും ശശി തരൂരിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.