Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

കേരളത്തില്‍ നിന്ന് മത്സരിക്കരുതെന്ന് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു: ശരദ് പവാര്‍

പ്രധാനമന്ത്രി പദം തന്റെ ലക്ഷ്യമല്ലെന്നും പവാർ

sharad pawar, modi, Sharad Pawar on Rafale remarks

മുംബൈ: കോണ്‍ഗ്രസ് പാര്‍ട്ടി പ്രാദേശിക വികാരങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന വിമര്‍ശനവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. രാഹുല്‍ ഗാന്ധിയോട് കേരളത്തില്‍ നിന്ന് മത്സരിക്കരുതെന്ന് താന്‍ അഭ്യര്‍ഥിച്ചിരുന്നതായും ശരദ് പവാര്‍ പറഞ്ഞു. തന്റെ അഭ്യര്‍ഥന രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാല്‍, അത് രാഹുല്‍ ഗാന്ധി അവഗണിക്കുകയായിരുന്നു എന്നും പവാര്‍ മുംബൈയില്‍ പറഞ്ഞു.

ദേശീയ വിഷയങ്ങളില്‍ സഖ്യ ധാരണകള്‍ കോണ്‍ഗ്രസ് ലംഘിക്കുന്നുണ്ട്. പ്രധാനമന്ത്രി പദം തന്റെ ലക്ഷ്യമല്ല. ഭൂരിപക്ഷം കിട്ടിയാല്‍ 2004 മാതൃകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

Read More: പതിനാല് തവണ മത്സരിച്ചു, ഇനിയില്ല; നിലപാട് വ്യക്തമാക്കി ശരദ് പവാര്‍

രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ മഹാസഖ്യത്തിലെ  നേതാക്കൾ എതിർപ്പ് അറിയിച്ച് രംഗത്തുവന്നിരുന്നു. ശരദ് പവാറായിരുന്നു അതിൽ പ്രധാനി. പ്രതിപക്ഷ ഐക്യത്തിന് രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വം തിരിച്ചടിയാകുമെന്നാണ് നേതാക്കൾ പറഞ്ഞത്. എന്നാൽ, ഏറെ ദിവസത്തെ ചർച്ചകൾക്ക് ശേഷം വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. ഇടത് പാർട്ടികൾ ഇപ്പോഴും രാഹുലിനെതിരെയും കോൺഗ്രസ് തീരുമാനത്തിനെതിരെയും രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും രാഹുലിന്റെ സ്ഥാനാർഥിത്വത്തെ പരസ്യമായി വിമർശിച്ചിരുന്നു. ഇടത് പാർട്ടികളുടെ വിമർശനങ്ങൾക്ക് ശക്തി പകരുന്നതാണ് ശരദ് പവാറിന്റെ വെളിപ്പെടുത്തൽ.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Lok sabha election 2019 sharad pawar rahul gandhi candidature wayanadu ncp

Next Story
തിരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ച് ജനങ്ങള്‍ എന്തിന് അറിയണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍SC on CAA protests, സുപ്രീംകോടതി, SC on Shaheen Bagh protests, ഷഹീൻ ബാഗ്, Supreme Court, Right to protest, India news, Indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com