ചണ്ഡിഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാവുമ്പോള്‍ 349 സീറ്റുകളില്‍ വിജയിച്ച് എന്‍ഡിഎ ഭരണത്തിലേറുവാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ഇന്ന് ഇന്ത്യയ്ക്കായി നിലകൊണ്ടുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്.

തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയികള്‍ ജനങ്ങളും ജനാധിപത്യവുമാണെന്നും മോദി പറഞ്ഞു. ബിജെപിയുടെ വിജയത്തെ ചരിത്രമെന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. മുമ്പോട്ടുള്ള യാത്രയില്‍ ഇന്ത്യയില്‍ രണ്ട് ജാതികള്‍ മാത്രമെ ഉണ്ടാവൂ. 2022-ഓടെ ഇന്ത്യ അതിശക്തമായ രാജ്യമായി വളരും. രാജ്യത്തിനു വേണ്ടി ജീവൻ ബലികഴിച്ചവരുടെ കൂടി വിജയമാണ് ഇതെന്നും മോദി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ തോല്‍വിയുടെ കാരണം വിലയിരുത്താനും ഒരുങ്ങുകയാണ്. ഇതിനിടയിലാണ് തോറ്റ സ്ഥാനാര്‍ത്ഥി തന്റെ തോല്‍വിയില്‍ സങ്കടപ്പെട്ട് കരയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. പഞ്ചാബിലെ ജലന്ദറില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയാണ് തോറ്റതറിഞ്ഞ് പൊട്ടിക്കരഞ്ഞത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാണ് അദ്ദേഹം മത്സരിച്ചത്. വെറും അഞ്ച് വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് പ്രതികരണം ചോദിച്ചപ്പോഴാണ് സ്ഥാനാര്‍ത്ഥി പൊട്ടിക്കരഞ്ഞത്. അഞ്ച് വോട്ടുകള്‍ മാത്രം ലഭിച്ചു എന്ന കാരണം കൊണ്ട് മാത്രമല്ല അദ്ദേഹം കരഞ്ഞത്. തന്റെ കുടുംബത്തില്‍ 9 അംഗങ്ങള്‍ ഉളളപ്പോഴാണ് തനിക്ക് വെറും 5 വോട്ടുകള്‍ മാത്രം ലഭിച്ചതെന്നാണ് അദ്ദേഹം പരിതപിക്കുന്നത്.

Read More: ‘വാക്ക് പാലിക്കുന്നു, മൊട്ടയടിച്ചു’; കുമ്മനത്തിന്റെ തോല്‍വിയില്‍ വാക്ക് പാലിച്ച് അലി അക്ബര്‍

കുടുംബത്തെ കുറ്റം പറയുന്നതിനൊപ്പം തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. പൊട്ടിക്കരഞ്ഞ് കൊണ്ട് അദ്ദേഹം മറുപടി പറയുമ്പോള്‍ മുറിവില്‍ ഉപ്പ് പുരട്ടുന്നത് പോലെ മാധ്യമപ്രവര്‍ത്തകന്‍ ഒരു ചോദ്യവും ചോദിക്കുന്നുണ്ട്. ‘സ്വന്തം കുടുംബം താങ്കളെ പിന്തുണച്ചില്ലെങ്കില്‍ പുറത്ത് നിന്നുളളവരുടെ പിന്തുണ എങ്ങനെ പ്രതീക്ഷിക്കും,’ മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നു.

തന്റെ കുടുംബം പോലും കൈവിട്ടെന്ന് അറിഞ്ഞ സ്ഥാനാര്‍ത്ഥി ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം വീണ്ടും പ്രധാനമന്ത്രിയാവുന്ന കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയിലെ നേതാവെന്ന നേട്ടം നരേന്ദ്രമോദി സ്വന്തമാക്കും.

Read More: Lok Sabha Election Results 2019: ബംഗാളില്‍ വട്ടപൂജ്യം; കേരളത്തിലുള്ളത് ഒരു തരി കനല്‍

1984ല്‍ കേവലഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാരിന് ശേഷമുളള ആദ്യ ഒറ്റകകക്ഷിയും ബിജെപി ആകും. രാജ്യത്ത് ബിജെപിയുടെ വോട്ടോഹരിയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ബിജെപിയുടെ സാന്നിധ്യമുളള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊക്കം 2014നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍‍ ബിജെപി നേടിയിട്ടുണ്ട്. ഗുജറാത്ത്, ഹരിയാ, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേസ്, ഡല്‍ഹി, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മികച്ച നേട്ടമാണ് ബിജെപി ഉണ്ടാക്കിയത്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.