കല്‍പ്പറ്റ: ലോക് സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിനെതിരെ അല്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിപിഎമ്മിനെതിരെ ഒന്നും പറയാനില്ലെന്നു പറഞ്ഞ രാഹുല്‍, ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് താന്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്നതെന്നും പറഞ്ഞു. റോഡ് ഷോ അവസാനിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഏപ്രില്‍ 23ന് കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ മുഴുവന്‍ സീറ്റും തൂത്തുവാരാന്‍ തങ്ങളെ സഹാരിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ നിന്നും ജനവിധി തേടുന്നത് എന്ത് സന്ദേശമാണ് നല്‍കുക എന്നതാണ് ഇടതുപക്ഷം ഉന്നയിക്കുന്ന ചോദ്യം.

Read More: Lok Sabha Elections 2019 LIVE updates: രാഹുൽ പത്രിക സമർപ്പിച്ചു; ആവേശമായി റോഡ് ഷോ

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുക വഴി ബിജെപിയ്‌ക്കെതിരായ നിലാപാടില്‍ വെള്ളം ചേര്‍ക്കുകയാണെന്നും വയനാട്ടില്‍ പത്രിക നല്‍കിയത് ഇടതുപക്ഷത്തിനെതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയില്ലാത്ത ഒരിടത്തു വന്ന് എങ്ങനെയാണ് രാഹുലിന് ബിജെപിക്ക് എതിരായി മത്സരിക്കാന്‍ സാധിക്കുക എന്നും അദ്ദേഹം ചോദിച്ചു.

Read More: ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന സ​മീ​പ​ന​മ​ല്ല കോണ്‍ഗ്രസിനെന്ന് പിണറായി വിജയന്‍

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷനെതിരെ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്. ഇടതുപക്ഷ സ്ഥാനാര്‍ഥിയായ സി.പി.ഐയുടെ പി.പി സുനീറുമായിട്ടാണ് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുലിന്റെ പ്രധാന മല്‍സരം.

Read More: രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് അമേഠിക്കാരെ അവഹേളിക്കലാണെന്ന് സ്മൃതി ഇറാനി

അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് അമേഠിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. പതിനഞ്ചു വര്‍ഷം രാഹുലിന് സ്ഥാനമാനങ്ങള്‍ നല്‍കിയ അമേഠിയിലെ ജനങ്ങള്‍ ഇത് പൊറുക്കില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

വയനാട്ടിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം രാഹുല്‍ കരിപ്പൂരേക്ക് മടങ്ങി. എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.