വടക്കൻ കേരളത്തിലെ വയനാട് പാർലമെന്റ് മണ്ഡലത്തിലേക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം എത്തുമ്പോള്‍ ഒപ്പം വരുന്നത് ദേശീയ രാഷ്ട്രീയത്തിന്റെ മുഴുവൻ ശ്രദ്ധയും കൂടിയാണ്. മാനന്തവാടി, കല്പറ്റ, സുല്‍ത്താന്‍ ബത്തേരി (വയനാട്) തിരുവമ്പാടി (കോഴിക്കോട്), നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് (മലപ്പുറം) എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്ന വയനാട് ലോക്സഭാ മണ്ഡലം കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഒരു ‘സേഫ്’ മണ്ഡലം ആണെന്ന് പറയാം. മുസ്ലിം ലീഗിന്റെ വോട്ടുകളാണ് ഒരു വലിയ അളവ് വരെ ഇവിടെ തുണയാകുക.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഐ ഗ്രൂപ്പിലെ എം ഐ ഷാനവാസ് 20,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്‌. (വയനാട് ലോക്സഭാ മണ്ഡലം നിലവില്‍ വന്ന 2009ല്‍ ഷാനവാസിന് ലഭിച്ചത് ഒന്നര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ്. ഷാനവാസ് 2018ല്‍ മരണമടയുകയും, ഉപതെരഞ്ഞെടുപ്പ് നടക്കാതെയാവുകയും ചെയ്ത സാഹചര്യത്തില്‍ ഇപ്പോള്‍ ആ സീറ്റ്‌ ഒഴിഞ്ഞു കിടക്കുകയാണ്.

വയനാട് ലോക്സഭാ മണ്ഡലം ഇരു തവണയും കോണ്‍ഗ്രസില്‍ കൈയ്യില്‍ ഭദ്രമായിരുന്നപ്പോള്‍,  നിലവിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നെണ്ണം (കല്‍പ്പറ്റ, മാനന്തവാടി, തിരുവമ്പാടി) സി പി എമ്മിന്റെ കൈയ്യിലാണ്. നാലാമത്തേതില്‍, നിലമ്പൂര്‍ മണ്ഡലത്തില്‍ സി പി എം പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍ പി വി അന്‍വറാണ്.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നഷ്ടമായ വിജയം ഇപ്പോള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

Pinarayi Vijayan, Rahul Gandhi in Wayanad, Wayanad constituency, Pinarayi vijayan Rahul gandhi, Lok Sabha elections, 2019 Lok Sabha elections, Rahul Gandhi in Kerala, Rahul Gandhi Lok Sabha seats, Rahul Gandhi Amethi, Prakash Karat, Kerala CPI(M), Kerala BJP, India news, Indian express, രാഹുല്‍ ഗാന്ധി, രാഹുല്‍ ഗാന്ധി വയനാട്, election news, candidates for elections 2019, elections 2019, elections 2019 date, elections 2019 news, elections 2019 survey, elections 2019 predictions, elections 2019 in delhi, elections 2019 astrology, elections 2019 who will win, elections 2019 results, elections 2019 wiki, തെരെഞ്ഞെടുപ്പ്, തെരെഞ്ഞെടുപ്പ് 2019, ലോകസഭാ തെരെഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ്, ലോക്സഭാ തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് ഫലം, ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍, election commission, ec on politician income, election commission political funding, politician income tax record, politician income tax, politician wealth, model code of conduct, lok sabha elections candidates tax returns, eci, politicians and tax, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി, എക്സ്പ്രസ്സ്‌ ഫോട്ടോ

എന്ത് കൊണ്ട് വയനാട് ?

കോണ്‍ഗ്രസ്‌ പാര്‍ട്ടി തെക്കേ ഇന്ത്യയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ സൂചനയാണ് വയനാട്ടിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവ്. തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ സാന്നിദ്ധ്യമുറപ്പിക്കാനുള്ള ബിജെപി ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ആവണം കോണ്‍ഗ്രസ് തങ്ങളുടെ ‘സ്റ്റാര്‍’ സ്ഥാനാര്‍ഥിയെ കേരളത്തില്‍ നിന്നും ‘ഫീല്‍ഡ്’ ചെയ്യുന്നത്. തെക്കിലെ രാഹുലിന്റെ സാന്നിദ്ധ്യം, കര്‍ണാടകം, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും വലിയ അളവില്‍ ഊര്‍ജ്ജം പകരും എന്നത് കൊണ്ടുമാവാം.

കേരളത്തില്‍ ഏറ്റവും ഏറ്റവും കൂടുതല്‍ ‘ട്രൈബല്‍ പോപ്പുലേഷന്‍’ ജില്ലയാണ്’ വയനാട്. വയനാട് റവന്യൂ ജില്ലയിൽ ഹിന്ദുക്കള്‍ 49.48 ശതമാനവും, മുസ്ലിങ്ങള്‍ 28.68 ശതമാനവും, ക്രിസ്ത്യാനികൾ 21.34 ശതമാനവുമാണ്.

കേരളത്തിലെ പ്രമുഖമായ കാർഷിക മേഖലകളിൽ ഒന്നാണ് വയനാട്. വയനാട് റവന്യൂ ജില്ലയിലെ ജനസംഖ്യയുടെ 3.86 ശതമാനം പേർ മാത്രമാണ് നഗരപ്രദേശങ്ങളിൽ താമസിക്കുന്നതെന്ന് ഏറ്റവും പുതിയ സെൻസസ് കണക്കുകള്‍ രേഖപ്പെടുത്തുന്നു.
രാജ്യത്തെ ഏറ്റവും വലിയ കുരുമുളക് ഉത്പാദനകേന്ദ്രങ്ങളില്‍ ഒന്നായ വയനാടിനെ, കാർഷികമേഖലയിലെ പ്രതിസന്ധി സാരമായി ബാധിച്ചിരുന്നു. കാപ്പിയാണ് ഇവിടത്തെ മറ്റൊരു പ്രധാന വിള. കാപ്പി വളരുന്ന അനവധി പ്രദേശങ്ങൾ 2018 ലെ വെള്ളപ്പൊക്കത്താല്‍ ബാധിക്കപ്പെട്ടിട്ടുണ്ട്. 2005-07 കാലഘട്ടത്തിൽ കാർഷിക മേഖലയിലെ പ്രതിസന്ധി മൂലം ഇവിടെയുള്ള നിരവധി കർഷകർ ആത്മഹത്യ ചെയ്യുകയും ചെയ്തു.

വയനാട് പോലൊരു ‘മൈനോററ്റി’ മണ്ഡലം രാഹുല്‍ ഗാന്ധിയ്ക്കായി തെരഞ്ഞെടുക്കുക വഴി, ‘ഇന്ക്ളൂസിവ്നെസ്’ എന്ന നിലപാട് മുന്നോട്ട് വയ്ക്കുക എന്നത് കൂടിയാവണം കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

Read in English: Explained: Rahul Gandhi in Wayanad could have larger impact in Kerala

കേരളത്തിനെ അത് എങ്ങനെയാവും ബാധിക്കുക?

ദേശീയ തലത്തിൽ മുഖ്യമായും ബി ജെ പി-കോൺഗ്രസ്പോ രാട്ടമാണെന്നിരിക്കെ, കേരളത്തിൽ എല്ലാക്കാലത്തുമെന്ന പോലെ പ്രധാനമായും എൽ ഡി എഫ് – യു ഡി എഫ് പോരാട്ടമാണ് ഇക്കുറിയും – ബിജെപി അത്ര ചെറുതല്ലാത്ത ഒരു വെല്ലിവിളിയായി ഇക്കുറി രംഗത്തുണ്ടെങ്കില്‍ കൂടി . ഇടത്പക്ഷത്തെ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർഥിത്വം മുന്നോട്ട് വെക്കുന്നത് വലിയ വെല്ലുവിളിയാണെന്നതിൽ സംശയമില്ല. കോലീബി സഖ്യമെന്ന ആശയവുമായി ഇനി അവര്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമോ? ദേശീയ തലത്തിൽ നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന രാഹുലിനെ രാഷട്രീയപരമായോ വ്യക്തിപരമായോ പൂർണ്ണമായും തള്ളിക്കളയാന്‍ സാധിക്കുമോ ? കേരളത്തിലെ യാഥാർഥ്യത്തിനും ദേശീയ രാഷ്ട്രീയത്തിനും മധ്യേ കുടുങ്ങിപ്പോകുന്ന അവസ്ഥയാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിലൂടെ കേരളത്തിലെ ഇടത് പക്ഷത്തിനുണ്ടാവുക. കോൺഗ്രസ് സഖ്യത്തെ എന്നും എതിർക്കുന്ന, കോൺഗ്രസ് സഹായത്തോടെ സീതാറാം യെച്ചൂരിയെ പാർലമെൻറിൽ എത്തിക്കേണ്ട എന്ന് വാശി പിടിച്ച കേരള ഘടകത്തിന് പെട്ടെന്ന് സ്വന്തം നാട്ടില്‍ നേരിടേണ്ടി വരുന്നത് ഇത്തരത്തിലെ ഒരു ‘Unprecedented Scenario’ ആണ്.

 

കേരളത്തിലെ ബിജെപിക്ക് സംസ്ഥാന തലത്തിൽ പോലും ജനകീയരായ, മത-ജാതി പരിഗണനക്ക് അപ്പുറം നിൽക്കുന്ന നേതാക്കളില്ല എന്നതാണ് യാഥാർഥ്യം. അതേ സമയം മോദിക്കെതിരെ പട നയിക്കുന്ന രാഹുൽ വയനാട്ടിലേക്കെത്തുമ്പോൾ, പെട്ടെന്ന് ബിജെപി സ്പോട്ട് ലൈറ്റിലെത്തുകയാണ്. പക്ഷെ കോൺഗ്രസ് അധ്യക്ഷനെ നേരിടാനുള്ള കരുത്തൊന്നും അവർക്കിവിടെയില്ലെന്നതും മറ്റൊരു യാഥാർഥ്യം. അമേഠിയിൽ നിന്ന് ഒളിച്ചോടുന്നു, സ്മൃതി ഇറാനിയെ ഭയമാണ്, ന്യൂനപക്ഷത്തെ വിജയത്തിന് കൂട്ട് പിടിക്കുന്നു എന്നൊക്കെയുള്ള ബി ജെ പിയുടെ വാദങ്ങള്‍ കൂടുതല്‍ ഉച്ചത്തിലാവും. പക്ഷേ ബി ഡി ജെ എസ്സിനെ മുൻനിറുത്തി നടത്തുന്ന തിരഞ്ഞെടുപ്പ് മത്സരത്തെ ഒരു പോരാട്ടമെന്നു പോലും ബി ജെ പി ക്ക് വിശേഷിപ്പിക്കാനും ആവില്ല.

തെക്കേ ഇന്ത്യയിലാകെ ചലനം സൃഷ്ടിക്കാൻ കഴിയുന്ന കോണ്‍ഗ്രസിന്റെ ‘സർജിക്കൽ സ്റ്റട്രെക്കിന്’ എന്ത് ഫലമാണ് ഉണ്ടാക്കാൻ കഴിയുമെന്നത് കോൺഗ്രസ് രാഷ്ട്രീയത്തിനാകെ നിർണായകമാണ്. കോൺഗ്രസിനും യുഡിഎഫിനും കരുത്ത് പകരുന്ന രാഹുലിന്റെ വരവ് കേരളത്തിൽ ഇടതിനും ബിജെപിക്കും മുന്നോട്ട് വെക്കുന്നത് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ലാത്ത രാഷ്ട്രീയ സാഹചര്യമാണ് .

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.