കൽപറ്റ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കോഴിക്കോട് എത്തും. വ്യാഴാഴ്ച കല്‍പറ്റയില്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് ജില്ലയില്‍ റോഡ് ഷോയും നടത്തും.
Read: ‘അവന്‍ വരുന്നു’; രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കും
പ്രിയങ്ക ഗാന്ധിയും രാഹുലിനെ അനുഗമിക്കുമെന്നാണ് സൂചന. സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിതി വിലയിരുത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്‍റെ നേതൃത്വത്തിലായിരിക്കും ഒരുക്കങ്ങൾ.
വയനാട്ടിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും ദേശീയ നേതാക്കള്‍ നേരിട്ടെത്തും. പ്രിയങ്ക ഗാന്ധി സുല്‍ത്താന്‍ ബത്തേരിയില്‍ ആയിരിക്കും പര്യടനം നടത്തുക. സിപിഎമ്മിന്റെ നിർദേശപ്രകാരം ഇടത് സ്ഥാനാര്‍ഥി പി.പി.സുനീറിനായുള്ള ശക്തമായ പ്രചാരണവും മണ്ഡലത്തില്‍ നടക്കുന്നുണ്ട് . ഇന്ന് കൽപറ്റയില്‍ നടക്കുന്ന പരിപാടിയില്‍ കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും.