scorecardresearch

വൈകിയെങ്കിലും രാഹുല്‍ എത്തുമോ? വയനാട്ടില്‍ മത്സരിക്കുമോയെന്ന് ഇന്നറിയാം

ഇന്ന് കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും നടക്കുന്ന റാലികളില്‍ രാഹുല്‍ പങ്കെടുക്കുന്നുണ്ട്

ഇന്ന് കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും നടക്കുന്ന റാലികളില്‍ രാഹുല്‍ പങ്കെടുക്കുന്നുണ്ട്

author-image
WebDesk
New Update
sonia gandhi, സോണിയ ഗാന്ധി, rahul gandhi, രാഹുൽ ഗാന്ധി, congress, കോൺഗ്രസ്, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ ഇന്ന് താരുമാനമായേക്കും. ദക്ഷിണേന്ത്യയില്‍ സീറ്റ് തേടുമെങ്കില്‍ വയനാട്ടില്‍ നിന്നായിരിക്കും രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ കൂടുതല്‍ സാധ്യത. ഇന്ന് കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും നടക്കുന്ന റാലികളില്‍ രാഹുല്‍ പങ്കെടുക്കുന്നുണ്ട്. റാലിയില്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

Advertisment

വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തീരുമാനം എന്തുതന്നെയായാലും വേഗത്തിൽ വേണമെന്ന് നേതാക്കൾ എഐസിസിയെ അറിയിച്ചു. സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Read: ഇന്ദിരയ്ക്കും സോണിയയ്ക്കും ശേഷം തെക്കേ ഇന്ത്യയിൽ ഭാഗ്യപരീക്ഷണത്തിന് രാഹുൽ?

വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം അനിശ്ചിതമായി വൈകുന്നതിൽ ആണ് ലീഗ് സംസ്ഥാന നേതൃത്വം പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. തീരുമാനം എന്തുതന്നെയായാലും പെട്ടെന്ന് ഉണ്ടാകണമെന്ന് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ ഹൈക്കമാൻഡിനെ അറിയിച്ചു.

Advertisment

publive-image

ഒരു മണ്ഡലത്തിൽ മാത്രം അനിശ്ചിതത്വം തുടരുന്നത് മറ്റു മണ്ഡലങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് ലീഗ് വിലയിരുത്തൽ. കഴിഞ്ഞ കുറേ ദിവസങ്ങളായി മുന്നണിക്ക് അകത്തുണ്ടായിരുന്ന അസംതൃപ്തിയാണ് ഇപ്പോൾ പുറത്തുവരുന്നത്. വയനാട് ജില്ലാ കമ്മറ്റി ഇന്നലെ തന്നെ യോഗം ചേർന്ന് പ്രതിഷേധമറിയിച്ചിരുന്നു.

Lok Sabha Election 2019 Wayanad Congress Udf Karnataka Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: