scorecardresearch

വയനാടിനൊപ്പം ജീവിതാവസനം വരെ ഞാനുണ്ടാകും: രാഹുൽ ഗാന്ധി

Lok Sabha Election 2019: വയനാട്ടിൽ രാഹുൽ പങ്കെടുക്കുന്ന പരിപാടികളിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മാവോയിസ്റ്റ് ഭീഷണി അടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്

വയനാടിനൊപ്പം ജീവിതാവസനം വരെ ഞാനുണ്ടാകും: രാഹുൽ ഗാന്ധി

Lok Sabha Election 2019: കൽപറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിലെത്തി. നാമനിർദേശ പത്രിക സമർപ്പിച്ചശേഷം ആദ്യമായാണ് രാഹുൽ വയനാട്ടിൽ എത്തുന്നത്. രണ്ട് ദിവസത്തെ പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുൽ ഇന്നലെ പത്തനാപുരത്തും പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രചാരണ പരിപാടികളിൽ പങ്കെടുത്ത ശേഷം കണ്ണൂരിലാണ് തങ്ങിയത്. ഇന്ന് രാവിലെ വടക്കൻ മലബാറിലെ പ്രധാന നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് രാഹുൽ വയനാട്ടിലേക്ക് എത്തിയത്.

Read: ‘ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണം’: രാഹുല്‍ ഗാന്ധി

തിരുനെല്ലി ക്ഷേത്രത്തിലെത്തിയ രാഹുൽ ഗാന്ധി പാപനാശിനിയിൽ പിതൃതർപ്പണം നടത്തി. കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ട്. 1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയിരുന്നു. അന്ന് കെ കരുണാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചിതാഭസ്മം പാപനാശിനിയിൽ നിമഞ്ജനം ചെയ്തത്.

Read: മുഖ്യധാരയില്‍ പ്രവേശിക്കാന്‍ ചുരമിറങ്ങേണ്ടിയിരുന്ന വയനാട്ടിലേക്കിതാ ലോകം ചുരം കയറി വരുന്നു

വയനാട്ടിൽ രാഹുൽ പങ്കെടുക്കുന്ന പരിപാടികളിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മാവോയിസ്റ്റ് ഭീഷണി അടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.

Live Blog

Congress President Rahul Gandhi in Kerala for Lok Sabha election campaign- കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ദിവസത്തിലേക്ക്. ഇന്നു രാഹുൽ വയനാട്ടിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയാണ് രാഹുൽ.














15:40 (IST)17 Apr 2019





















15:22 (IST)17 Apr 2019





















സിവിൽ സർവീസ് നേടിയ ശ്രീധന്യയെ രാഹുൽ ഗാന്ധി കണ്ടു

വയനാട്ടിൽനിന്ന് സിവിൽ സർവീസ് നേടിയ ശ്രീധന്യയെയും കുടുംബത്തെയും രാഹുൽ ഗാന്ധി കണ്ടു. ശ്രീധന്യയെയും കുടുംബത്തെയും കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

15:10 (IST)17 Apr 2019





















രാഹുൽ ഗാന്ധി വണ്ടൂരിലെത്തി

രാഹുൽ ഗാന്ധി വണ്ടൂരിലെ തിരഞ്ഞെടുപ്പ് യോഗത്തിനെത്തി. ഉമ്മൻ ചാണ്ടി, മുല്ലപ്പളളി രാമചന്ദ്രൻ അടക്കമുളള നേതാക്കൾ രാഹുലിന് ഒപ്പമുണ്ട്.

14:50 (IST)17 Apr 2019





















വണ്ടൂരിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ രാഹുല്‍ പങ്കെടുക്കും

തിരുവമ്പാടിയിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ പൊതുയോഗത്തിനുശേഷം വണ്ടൂരിലെ പി.എം.ഗ്രൗണ്ടില്‍ നടക്കുന്ന യോഗത്തിൽ രാഹുല്‍ പങ്കെടുക്കും.

13:26 (IST)17 Apr 2019





















13:01 (IST)17 Apr 2019





















12:49 (IST)17 Apr 2019





















വയനാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് രാഹുൽ ഗാന്ധി

വയനാടുമായി ദീർഘകാലത്തെ ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നു. നരേന്ദ്ര മോദിയെ പോലെ കപട വാഗ്‌ദാനങ്ങൾ നൽകി പോകാൻ വന്നതല്ല. വയനാട്ടിലെ പ്രശ്നഹൾക്ക് പരിഹാരം കാണും. മെഡിക്കൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. രാത്രിയാത്രാ, വന്യജീവി ആക്രമണം എന്നീ ബുദ്ധിമുട്ടുകൾ പരിഹരിക്കും

12:45 (IST)17 Apr 2019





















12:08 (IST)17 Apr 2019





















ദക്ഷിണേന്ത്യയിലെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ലെന്ന് രാഹുൽ ഗാന്ധി. എനിക്ക് മത്സരിക്കാൻ ഏറ്റവും യോജ്യമായ സ്ഥലമാണ് വയനാട്. സമാധാനപരമായ സഹവർത്തിത്വത്തിന് ഉദാഹരണമാണ് കേരളം.

11:58 (IST)17 Apr 2019





















രാഷ്ട്രീയക്കാരനായല്ല കേരളത്തിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. “നിങ്ങളുടെ സഹോദരനായി, മകനായി, പ്രിയപ്പെട്ടവനായി ആണ് ഞാന്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നത് “- രാഹുല്‍ ഗാന്ധി പറഞ്ഞു.

11:56 (IST)17 Apr 2019





















ദക്ഷിണേന്ത്യയുടെ പ്രധാന്യത്തെ കുറിച്ച് രാഹുൽ ഗാന്ധി

മോദി പറയുന്ന ചരിത്രമല്ല, ഇന്ത്യയുടെ യഥാര്‍ഥ ചരിത്രമാണ് പ്രധാനം. രാജ്യത്തെ മറ്റ് ജനങ്ങള്‍ക്കുള്ള പ്രാധാന്യം ദക്ഷിണേന്ത്യയിലുള്ളവര്‍ക്കുമുണ്ട്. ഉത്തരേന്ത്യ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ദക്ഷിണേന്ത്യയും. ദക്ഷിണേന്ത്യയുടെ ശബ്ദവും രാജ്യത്ത് പ്രധാനമാണ്.

11:43 (IST)17 Apr 2019





















തിരുനെല്ലിയിൽനിന്നും രാഹുൽ സുൽത്താൻ ബത്തേരിയിലെത്തി. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ രാഹുൽ സംസാരിക്കും

11:41 (IST)17 Apr 2019





















11:17 (IST)17 Apr 2019





















10:49 (IST)17 Apr 2019





















പിതാവിന്റെ ഓർമ്മയിൽ രാഹുൽ ഗാന്ധി

പിതാവ് രാജീവ് ഗാന്ധിക്കായി ബലിതർപ്പണം നടത്തി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. പാപനാശിനിയിൽ മുങ്ങിനിവർന്ന് രാഹുൽ ബലിതർപ്പണം പൂർത്തിയാക്കി. ക്ഷേത്രത്തിന് പുറത്ത് നിന്ന് പ്രാർത്ഥനകൾ പൂർത്തിയാക്കിയാണ് ബലിതർപ്പണത്തിനായി രാഹുൽ എത്തിയത്. 

10:38 (IST)17 Apr 2019





















രാഹുൽ തിരുനെല്ലി ക്ഷേത്രത്തിൽ

രാഹുൽ ഗാന്ധി തിരനെല്ലി ക്ഷേത്രത്തിൽ പ്രവേശിച്ചു. പിതാവ് രാജീവ് ഗാന്ധിക്കായുള്ള പിതൃതർപ്പണം നടത്തുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് രാഹുൽ വയനാട് എത്തിയിരിക്കുന്നത്. 

10:18 (IST)17 Apr 2019





















രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നാളെ തിരുനെല്ലി, ബത്തേരി എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപ്പപ്പാറ മുതല്‍ തിരുനെല്ലി വരെ വലിയ വാഹനങ്ങളും മള്‍ട്ടി ആക്‌സല്‍ വാഹനങ്ങളും പ്രവേശിക്കാന്‍ അനുവദിക്കില്ല. ഈ മേഖലകളില്‍ രാഹുല്‍ ഗാന്ധി മടങ്ങി പോകും വരെ പാര്‍ക്കിങ് അനുവദിക്കില്ല. ബത്തേരി കോട്ടക്കുന്ന് ജംഗ്ഷന്‍ മുതല്‍ കുപ്പാടി ഹൈസ്‌കൂള്‍ വരെ വലിയ വാഹനങ്ങളും മള്‍ട്ടി അക്‌സല്‍ വാഹനങ്ങളും പ്രവേശിക്കാന്‍ അനുവദിക്കില്ല. സെന്റ്.മേരീസ് കോളേജ് ഗ്രൗണ്ട് പരിസരങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ല.

10:18 (IST)17 Apr 2019





















ബത്തേരി ടൗണ്‍ ഭാഗത്തുനിന്ന് പ്രവര്‍ത്തകരെയും കൊണ്ട് വരുന്ന വാഹനങ്ങള്‍ കടമാന്‍ചിറ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. പുല്‍പ്പള്ളി ഭാഗത്ത് നിന്നും പ്രവര്‍ക്കരെ കൊണ്ട് വരുന്ന വാഹനങ്ങള്‍ ഫോറസ്റ്റ് ഓഫീസിനു സമീപത്തുള്ള ചെറിയ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണമെന്നും ജില്ലാ പൊലീസ് മേധാവി പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

10:17 (IST)17 Apr 2019





















1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയിരുന്നു. അന്ന് കെ കരുണാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചിതാഭസ്മം പാപനാശിനിയിൽ നിമഞ്ജനം ചെയ്തത്.

10:17 (IST)17 Apr 2019





















നാമനിർദേശ പത്രിക സമർപ്പിച്ചശേഷം രാഹുൽ ആദ്യമായാണ് വയനാട്ടിൽ എത്തുന്നത്. 

10:16 (IST)17 Apr 2019





















10.45 ന് സുല്‍ത്താന്‍ ബത്തേരിയിലെ സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുയോഗത്തിൽ രാഹുൽ പങ്കെടുക്കും. പിന്നീട് കോഴിക്കോട്ടേക്ക് പോകും.

10:15 (IST)17 Apr 2019





















രാഹുൽ ഗാന്ധി വയനാട്ടിലെത്തി

രാഹുൽ ഗാന്ധി വയനാട്ടിലെത്തി. തിരുനെല്ലി  ക്ഷേത്രത്തിൽ രാഹുൽ ദർശനം നടത്തും. പാപനാശിനിയിൽ പിതൃകർമ്മം ചെയ്യും.

Lok sabha Election 2019 Congress President Rahul Gandhi Kerala Visit- രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. ഇന്നലെ മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലെ പ്രചാരണ യോഗങ്ങളിൽ രാഹുൽ പങ്കെടുത്തു. ഉച്ചയ്ക്ക് പാലായിൽ എത്തി കെ.എം.മാണിയുടെ കുടുംബാംഗങ്ങളെ കണ്ടു. കെ.എം.മാണിയുടെ നിര്യാണത്തിൽ അനുശോചനംം അറിയിച്ചു.

സെെന്യത്തെ രാഷ്ട്രീയവത്കരിക്കാൻ അനുവദിക്കില്ല: രാഹുൽ ഗാന്ധി

ഇന്നു വയനാട്ടിലും പാലക്കാടിലുമാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് പര്യടനം. വയനാട്ടിൽ ബത്തേരിയിലും തിരുവമ്പാടിയിലും വണ്ടൂരിലും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ രാഹുൽ പങ്കെടുക്കും. പാലക്കാട് തൃത്താലയിലെ പരിപാടിയിലും രാഹുൽ പങ്കെടുക്കും. രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനത്തിനുശേഷം രാത്രിയോടെ രാഹുൽ ഡൽഹിക്കു മടങ്ങും.
വയനാടിന്റെ മനംകവർന്ന് രാഹുൽ ഗാന്ധി
വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്ന് പാപനാശിനിയിൽ ബലിദർപ്പണം നടത്തി. കോൺഗ്രസ് നേതാക്കളും രാഹുലിന് ഒപ്പമുണ്ടായിരുന്നു. 1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയിരുന്നു. അന്ന് കെ കരുണാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചിതാഭസ്മം പാപനാശിനിയിൽ നിമഞ്ജനം ചെയ്തത്.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Lok sabha election 2019 rahul gandhi election caampaign in wayanad