ന്യൂഡല്‍ഹി: കോൺഗ്രസ്‌ സ്ഥാനാർഥികളുടെ എട്ടാമത് പട്ടിക പുറത്തിറക്കി. കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി 38 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ നിന്നും ഹരീഷ് റാവത്ത് മത്സരിക്കും. ഹരിദ്വാറില്‍ നിന്ന് അംബരീഷ് കുമാര്‍ മത്സരിക്കും.

Read: എല്ലാ കണ്ണുകളും വയനാട്ടിലേക്ക്: രാഹുല്‍ മത്സരിക്കുമോയെന്ന് ഇന്ന് അറിഞ്ഞേക്കും

മല്ലിഗാർജുൻ ഖാർഗെ കർണാടകയിലെ ഗുൽബർഗയിൽ നിന്നും വീരപ്പ മൊയ്ലി ചിക്ക ബല്ലാപൂരിൽ നിന്നും ജനവിധി തേടും. മധ്യപ്രദേശിലെ ഭോപ്പാലിൽ ദിഗ്‌വിജയ് സിങും മന്ദസൗറിൽ മീനാക്ഷി നടരാജനും മത്സരിക്കും. അശോക് ചവാന്‍ മഹാരാഷ്ട്രയിലെ നാന്ദെദില്‍ നിന്ന് മത്സരിക്കും. 218 സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.