തിരുവനന്തപുരം: വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി മത്സരിക്കുമെങ്കില്‍ തുഷാര്‍ വെളളാപ്പളളിയെ തന്നെ മത്സരിപ്പിക്കാന്‍ ബിഡിജെഎസ് തീരുമാനം. ബിജെപിക്ക് സീറ്റ് വിട്ട് കൊടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. വയനാട് രാഹുലിന്റെ എതിരാളിയാക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

ശക്തനായ എതിരാളിയെന്ന പ്രതിച്ഛായ തുഷാറിന് ഉണ്ടാക്കാനാണ് പാര്‍ട്ടിയുടെ നീക്കം. തുഷാറിനെ തൃശൂരില്‍ മത്സരിപ്പിക്കാനാണ് നീക്കമെങ്കിലും ബിജെപി ഇതിനോട് അനുകൂല നിലപാട് എടുക്കില്ല. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുകയാണെങ്കില്‍ വയനാട്ടില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്ന് എന്‍.ഡി.എ നേതൃത്വ യോഗം ചേരുന്നുണ്ട്. വയനാട്ടിന്റെ കാര്യം തീരുമാനമാകുന്നത് വരെ തൃശ്ശൂരിലും വയനാട്ടിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ട എന്നാണ് ബി.ഡി.ജെ.എസിന്റെ തീരുമാനം.

അതേസമയം കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടിലെയും വടകരയിലെയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ