ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് ഐഎസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറിയിച്ചതായി റിപ്പോർട്ട്. നിലപാട് പ്രിയങ്ക ഹൈക്കമാന്‍ഡിനെ അറിയിച്ചു. എന്നാൽ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ്.
ലോക് സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്നും മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന നിലപാടാണ് പ്രിയങ്ക ഹൈക്കമാന്‍ഡിനെ അറിയിച്ചത്.