scorecardresearch

'തന്നെ മനഃപൂര്‍വ്വം മാറ്റിനിര്‍ത്താന്‍ ശ്രമിച്ചു'; ആഞ്ഞടിച്ച് പി.ജെ. ജോസഫ്

author-image
WebDesk
New Update
PJ Joseph, Idukki, കേരള കോൺഗ്രസ് തർക്കം, പിജെ ജോസഫ്, ഇടുക്കി സീറ്റ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, PJ Joseph, പി.ജെ ജോസഫ് Kerala Congress, കേരളാ കോൺഗ്രസ് എം, Kodiyeri Balakrishnan, കോടിയേരി ബാലകൃഷ്ണൻ, LDF, എൽഡിഎഫ്, കോൺഗ്രസ്, Congress, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ പ്രധാന വാര്‍ത്തകള്‍, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

തൊടുപുഴ: കേരളാ കോണ്‍ഗ്രസില്‍ തന്നെ മനഃപൂര്‍വ്വം മാറ്റിനിര്‍ത്താന്‍ ശ്രമങ്ങളുണ്ടായെന്ന് പി.ജെ. ജോസഫ് എംഎല്‍എ. പാര്‍ലമെന്ററി യോഗത്തില്‍ തനിക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന കാര്യം നേരത്തെ അറിയിച്ചിരുന്നു. യോഗത്തില്‍ മറ്റ് പേരുകള്‍ ഉയര്‍ന്നുവന്നിരുന്നില്ല. പാര്‍ട്ടിയുടെ രീതിയനുസരിച്ച് പാര്‍ലമെന്ററി യോഗത്തിലെ കാര്യങ്ങളാണ് നടപ്പിലാക്കാറുള്ളത്. ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കണമെന്ന തീരുമാനം എടുത്തതും പാര്‍ലമെന്ററി യോഗത്തിലാണ്. എന്നാല്‍, തന്റെ കാര്യത്തില്‍ അങ്ങനെയല്ല നടന്നതെന്ന് പി.ജെ. ജോസഫ് കുറ്റപ്പെടുത്തി.

Advertisment

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.ജെ. ജോസഫിന് സീറ്റില്ല. യുഡിഎഫ് മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കി. ഇടുക്കിയില്‍ നിന്ന് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍, കേരളാ കോണ്‍ഗ്രസിനുള്ളില്‍ തന്നെ നില്‍ക്കണമെന്നാണ് താല്‍പര്യം. രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാണ് ആഗ്രഹം. ഈ സാഹചര്യത്തില്‍ സീറ്റിന് വേണ്ടി പാര്‍ട്ടി ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും പി.ജെ. ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.

പ്രാദേശിക വാദം ഉയര്‍ത്തിയാണ് തന്നെ തഴഞ്ഞതെന്ന് പറഞ്ഞ ജോസഫ്, ജോസ് കെ. മാണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. തനിക്കും ജോസ് കെ. മാണിക്കും പാര്‍ട്ടിയില്‍ രണ്ട് നീതിയാണെന്ന് ജോസഫ് കുറ്റപ്പെടുത്തി. പാര്‍ട്ടിയിലെ ഉള്‍ പാര്‍ട്ടി ജനാധിപത്യത്തിന് വേണ്ടി പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പോരാടുമെന്ന് ജോസഫ് വ്യക്തമാക്കി.

Pj Joseph Kerala Congress M Km Mani Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: