Lok Sabha Election 2019 Live Updates: ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതിയും പറഞ്ഞതായുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞുപോയതാണെന്നും അത് രാഷ്ട്രീയ പ്രതിയോഗികള്‍ ദുരുപയോഗിച്ചു എന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ പറഞ്ഞു.
റഫാല്‍ കേസിലെ ഉത്തരവിന് ശേഷം കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീം കോടതിക്ക് മനസിലായെന്ന പ്രസ്താവനയാണ് വിവാദമായതും ഒടുവില്‍ സുപ്രീം കോടതിയിൽ എത്തിയതും. ബിജെപി എംപി മീനാക്ഷി ലേഖിയാണ് രാഹുല്‍ ഗാന്ധി കോടതിയലക്ഷ്യം നടത്തിയതായി ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയതത്. ഹര്‍ജിയില്‍ രാഹുലിനോട് മറുപടി നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. അങ്ങനെയൊരു പ്രസ്താവന കോടതി നടത്തിയിട്ടില്ലന്നും രാഹുൽ ഗാന്ധി മറുപടി നൽകണമെന്നുമായിരുന്നു ഹർജി പരിഗണിക്കവേ കോടതി പറഞ്ഞത്.
റാഫാല്‍ ഇടപാട് പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശം രാഹുല്‍ ഗാന്ധി തെറ്റായി വ്യാഖ്യാനിച്ചു എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. നാളെയാണ് കേസ് വീണ്ടും കേള്‍ക്കുക. അതിന് മുന്‍പായി നോട്ടീസിന് മറുപടി നല്‍കണമെന്ന് രാഹുലിന് കോടതി നിർദേശം നൽകിയിരുന്നു.
രാഹുല്‍ നടത്തിയ രീതിയിലുള്ള പരാമര്‍ശം കോടതി നടത്തിയിട്ടില്ല. അറ്റോര്‍ണി ജനറല്‍ സ്വകാര്യ രേഖകളാണെന്ന് ചൂണ്ടിക്കാട്ടിയ രേഖകള്‍ പരിശോധിക്കണോ എന്ന കാര്യത്തില്‍ മാത്രമാണ് സുപ്രീം കോടതി തീരുമാനമെടുത്തതെന്ന് കോടതി വ്യക്തമാക്കി.
Live Blog
Lok Sabha Election 2019 Live Updates: Voting will be held in Kerala Tomorrow, Congress Candidate list Delhi കേരളത്തിൽ നാളെ വോട്ടെടുപ്പ് നടക്കും. 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
20 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് നാളെ കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണത്തിനുള്ള ദിവസമാണ്. ഇന്നലെയായിരുന്നു കൊട്ടിക്കലാശം
കേരളം നാളെ പോളിങ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം
ഡൽഹിയിൽ ആം ആദ്മി – കോൺഗ്രസ് സഖ്യമില്ല. കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആറ് ലോക്സഭാ മണ്ഡലത്തിലേക്കാണ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ഷീല ദീക്ഷിത് മത്സരിക്കും.
ആം ആദ്മിക്ക് ‘കൈ’ കൊടുക്കില്ല; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
രാജ്യം ആക്രമിക്കപ്പെടുമ്പോൾ പാകിസ്ഥാന് ബുള്ളറ്റുകൾ കൊണ്ട് മറുപടി നൽകണമെന്ന് അമിത് ഷാ. മമത ബാനർജി സെെനിക ആക്രമണത്തെ അംഗീകരിക്കാത്തത് ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടിയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പാകിസ്ഥാനോട് ഇഷ്ടം പ്രകടിപ്പിക്കണമെങ്കിൽ മമതക്ക് അത് ചെയ്യാം. എന്നാൽ, ഓരോ ബുള്ളറ്റുകൾക്കും തങ്ങൾ മറുപടി നൽകുമെന്നും അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പറഞ്ഞു.
അഴിമതിയെ കുറിച്ച് 15 മിനിറ്റ് തന്നോട് സംവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തിന് മുമ്പിൽ മുഖം കാണിക്കാൻ പോലും മോദിക്ക് സാധിക്കുന്നില്ലെന്നും രാഹുൽ റായ്ബറേലിയിൽ പറഞ്ഞു.
മോദി സർക്കാർ സംവരണം അട്ടിമറിക്കുമെന്ന പ്രതിപക്ഷ ആരോപണങ്ങളെ തള്ളി മോദി.
മോദി അധികാരത്തിലുള്ളിടത്തോളം സംവരണത്തെ ആരും തൊടില്ലെന്ന് മോദി മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ ചൗക്കിദാര്‍ പരാമർശം ആവർത്തിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. അമേഠിയിലെ റാലിയിലാണ് രാഹുൽ വീണ്ടും പ്രധാനമന്ത്രി കള്ളനാണെന്ന വിമർശനം ഉന്നയിച്ചത്. അതേസമയം, രാഹുൽ ഗാന്ധിക്ക് മറുപടിയുമായി പ്രതിരോധനമന്ത്രി നിർമല സീതാരാമൻ രംഗത്തുവന്നു. രാഹുൽ അനുഭവങ്ങളിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്നും നിർമല സീതാരാമൻ ആഞ്ഞടിച്ചു.
ബംഗാളിൽ സുതാര്യമായി വോട്ടെടുപ്പ് നടക്കണമെന്ന് അമിത് ഷാ. ഭയം കൂടാതെ മമത ഭരണകൂടത്തിനെതിരെ വോട്ട് ചെയ്യണമെന്നും അമിത് ഷാ ബംഗാളിൽ പറഞ്ഞു.
മൂന്നാം ഘട്ട വോട്ടെടുപ്പിന് ഒരുങ്ങി രാജ്യം. കേരളത്തിലും നാളെ തിരഞ്ഞെടുപ്പ് നടക്കും. വോട്ടെടുപ്പിനായുള്ള സാമഗ്രികളുടെ വിതരണം സംസ്ഥാനത്ത് പൂർത്തിയായി. വടകര മണ്ഡലത്തിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുള്ള വയനാട്ടിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ആം ആദ്മിയുമായി ഡൽഹിയിൽ കോൺഗ്രസിന് സഖ്യമില്ല. കോൺഗ്രസ് തനിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഏഴ് മണ്ഡലങ്ങളിൽ ആറിടത്തേക്കാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ നാമനിർദേശ പത്രിക വരണാധികാരി സ്വീകരിച്ചു. പത്രികയിൽ സൂക്ഷമ പരിശോധന പൂർത്തിയായി. പത്രിക സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എതിർപ്പ് വരാണാധികാരി തള്ളി. രാഹുലിന്റെ ഇരട്ട പൌരത്വം ആരോപിച്ചായിരുന്നു നാമനിർദേശ പത്രിക തള്ളണമെന്ന ആവശ്യം ഉയർന്നത്. ഇതേ തുടർന്ന് സൂക്ഷമ പരിശോധന നീട്ടിയത്.