/indian-express-malayalam/media/media_files/uploads/2019/04/rahul-gandhi1.jpg)
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലാകെ നാമനിർദേശ പത്രിക സമർപ്പിച്ചത് 303 സ്ഥാനാർഥികൾ. ഏറ്റവും കൂടുതല്‍ നാമനിര്‍ദേശപത്രികകള്‍ ലഭിച്ചത് വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ്. 23 വീതം പത്രികകളാണ് ലഭിച്ചത്. ഏറ്റവും കുറവ് ലഭിച്ച ഇടുക്കി മണ്ഡലത്തില്‍ ഒന്‍പത് പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ഏപ്രിൽ 23നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ്.
Read: 'മൂന്ന് രാഹുല്‍ ഗാന്ധിമാര്‍!'; അപരന്‍മാര്‍ വയനാട്ടില്‍
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെയാണ് പത്രിക സമര്‍പ്പിച്ചത്. കേസുകള്‍ പരാമര്‍ശിക്കാതെ പത്രിക സമര്‍പ്പിച്ച പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രനും ഇന്നലെ രണ്ടാമതും പത്രിക സമര്‍പ്പിച്ചു. കേസുകളുടെ എണ്ണം തെറ്റായി കാണിച്ചത് കാരണം ആദ്യം നല്‍കിയ പത്രിക തളളാനുളള സാധ്യത കണക്കിലെടുത്താണ് വീണ്ടും പത്രിക സമര്‍പ്പിച്ചത്.
Live Blog
തിരഞ്ഞെടുപ്പ് വാർത്തകൾ തത്സമയം
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. ഏപ്രില്‍ 18 ന് യെച്ചൂരി വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് കൽപറ്റയിലും വൈകീട്ട് 3.30 ന് വണ്ടൂരിലും യെച്ചൂരി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വയനാട്ടിലെത്തും.
ശത്രുത ഭീരുത്വമാണ്. ലോകം മുഴുവൻ ശത്രുത കൊണ്ട് നിറഞ്ഞാലും ഞാനത് കാര്യമാക്കുന്നില്ല. താൻ ഒരു ഭീരുവല്ലെന്നും പകയുടേയും വെറുപ്പിന്‍റേയും പിന്നിൽ താൻ ഒളിച്ചിരിക്കില്ലെന്നും എല്ലാ ജീവികളേയും താൻ സ്നേഹിക്കുമെന്നും രാഹുൽ ഗാന്ധി.
Hatred is cowardice.
I don’t care if the entire world is full of hatred. I am not a coward.
I will not hide behind hate and anger.
I love all living beings, including those temporarily blinded by hatred.
— Rahul Gandhi (@RahulGandhi) April 5, 2019
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. 12 ന് കോഴിക്കോടും 18 ന് തിരുവനന്തപുരത്തും നടക്കുന്ന പ്രചാരണ യോഗങ്ങളിൽ പ്രധാനമന്ത്രി സംസാരിക്കും. വയനാട് സന്ദര്‍ശിക്കണമെന്ന ആവശ്യം സംസ്ഥാന ഘടകം മുന്നോട്ടുവച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് എം.ടി.രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി എംപിയും മഥുരയിലെ സ്ഥാനാർഥിയുമായ ഹേമമാലിനി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ട്രാക്ടർ ഓടിക്കുന്നു
BJP MP and Mathura candidate Hema Malini drives a tractor in Govardhan pic.twitter.com/ZPmiRLB1qA
— ANI UP (@ANINewsUP) April 5, 2019
'കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യത്ത് സമാധാനം പുലരുന്നുണ്ട്. കാരണം എന്തെങ്കിലും ചെയ്താല്‍ അവരെ മോദി ഒരു പാഠം പഠിപ്പിക്കുമെന്ന് ഭീകരര്‍ക്ക് നന്നായി അറിയാം. ഭീകരാക്രമണം നടത്തിയാല്‍ ഞാന്‍ മിണ്ടാതിരിക്കണോ? ഭീകരരുടെ മണ്ണില്‍ ഇന്ത്യ കടന്നാക്രമണം നടത്തിയപ്പോള്‍ ചിലര്‍ കരയുകയാണ്,' മോദി പറഞ്ഞു.
സരിത എസ്.നായരുടെ നാമനിർദേശ പത്രികയിൽ കേസുകളുടെ വിശദാംശങ്ങളിൽ അവ്യക്തത. പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് നാളത്തേക്ക് മാറ്റി. നാളെ രാവിലെ 10.30 നു മുൻപ് അവ്യക്തത നീക്കാൻ സരിതയ്ക്ക് വരണാധികാരി നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം മണ്ഡലത്തിൽ സരിത നൽകിയ നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയാണ് നടന്നത്
ലോക്സഭാ തിരഞ്ഞെടുപ്പിനുളള തൃശൂർ മണ്ഡലത്തിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ രണ്ട് സ്വതന്ത്ര സ്ഥാനാർഥികളുടെയും രണ്ടു ഡമ്മി സ്ഥാനാർഥികളുടെയും പത്രികകൾ തളളി. നാമനിർദേശകരുടെ വിവരം കൃത്യമല്ലാത്തതിനാലും വോട്ടർ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കാത്തതിനാലുമാണ് രണ്ട് സ്വതന്ത്രരുടെ പത്രിക തളളിയത്. യഥാർത്ഥ സ്ഥാനാർഥികളുടെ പത്രികകൾ സ്വീകരിച്ചതിനാലാണ് സിപിഐയുടെയും ബിജെപിയുടെയും ഡമ്മി സ്ഥാനാർഥികളുടെ പത്രികകൾ തളളിയത്.
ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹ്‌നാന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടമാർ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് 90 മിനിറ്റുള്ളില്‍ ആന്‍ജിയോ പ്ലാസ്റ്റി നടത്തിയതിനാല്‍ ആരോഗ്യനില പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ സാധിച്ചുവെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ബാലാകോട്ട് വ്യോമാക്രമണത്തിന്റെ ക്രെഡിറ്റ് ഇന്ത്യൻ വ്യോമസേനയ്ക്കെന്ന് രാഹുൽ ഗാന്ധി. പുണെയിൽ വിദ്യാർഥികളുമായി സംവാദിക്കവേ, ഒരു വിദ്യാർഥിയുടെ ചോദ്യത്തിനാണ് രാഹുൽ ഗാന്ധി ഇങ്ങനെ മറുപടി പറഞ്ഞത്.
WATCH: CP @RahulGandhi in conversation with our changemakers in Pune. #RahulGandhiStudentsInteractionhttps://t.co/WpDME1pANO
— Congress (@INCIndia) April 5, 2019
മുസ്‌ലിം ലീഗ് വൈറസാണെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിൽ മറുപടിയുമായി പി.കെ.കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗ് മതേതര പാർട്ടിയെന്ന് കുഞ്ഞാലിക്കുട്ടി. എൻഡിഎയിലും പച്ചക്കൊടി പിടിക്കുന്ന പാർട്ടികളുണ്ട്. ലീഗിനെതിരായ യോഗിയുടെ വിമർശനം യോഗിയെ തിരിഞ്ഞ് കുത്തും. യോഗിക്ക് അറിവില്ലായ്മയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ രാഹുലിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതൃത്വം. രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വം തന്നെയാണ് പ്രചാരണായുധമായി ഉപയോഗിക്കുന്നത്. അമേഠിയിൽ കാണാതായ എംപി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കാൻ പോയിരിക്കുകയാണെന്ന് ബിജെപി നേതാവും അമേഠിയിലെ സ്ഥാനാർഥിയുമായ സ്‌മൃതി ഇറാനി പറഞ്ഞു.
മുസ്‌ലിം ലീഗ് ഒരു വൈറസാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ യോഗി അധിക്ഷേപ പരാമർശം നടത്തിയത്
मुस्लिम लीग एक वायरस है। एक ऐसा वायरस जिससे कोई संक्रमित हो गया तो वो बच नहीं सकता और आज तो मुख्य विपक्षी दल कांग्रेस ही इससे संक्रमित हो चुका है।
सोचिये अगर ये जीत गए तो क्या होगा ? ये वायरस पूरे देश मे फैल जाएगा।
— Chowkidar Yogi Adityanath (@myogiadityanath) April 5, 2019
ഇടതുമുന്നണിക്കെതിരെ രാഹുൽ ഗാന്ധി ഒരു വാക്ക് പറയില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് കോൺഗ്രസ് നേതൃത്വം മറുപടി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ കോണ്‍ഗ്രസിന്‍റെ ശത്രുക്കള്‍ ഇടത് പക്ഷമാണ്. ഈ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തെ ജനങ്ങൾ നിലംപരിശാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights