How to Check Name in Voter List in Kerala by SMS: രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടിലാണ്. ഇത്തവണ ഏഴ് ഘട്ടങ്ങളിലായി ഏപ്രിൽ 11 മുതൽ മെയ് 19 വരെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23ന് ആണ് ഫലപ്രഖ്യാപനം. 10 ലക്ഷം പോളിങ് സ്റ്റേഷനുകളിലായി 543 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് ഏകദേശം 90 കോടി വോട്ടർമാർ വോട്ടു രേഖപ്പെടുത്തും.

പോളിങ് സ്റ്റേഷനിലേക്ക് പോകുന്നതിനു മുൻപ് എല്ലാവരും വോട്ടർ പട്ടികയിൽ തങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിക്കണം. വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ നിങ്ങളെ വോട്ട് ചെയ്യാൻ അധികൃതർ അനുവദിക്കില്ല. വോട്ടർ പട്ടികയിൽ പോരുണ്ടോയെന്ന് നമുക്ക് തന്നെ പരിശോധിക്കാവുന്നതുമാണ്. നാഷ്ണൽ വോട്ടർ സർവ്വീസസ് പോർട്ടലിൽ ഇതിനുള്ള സൗകര്യമുണ്ട്. വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ചാണ് ഇത് പരിശോധിക്കുക.

വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കുന്നതെങ്ങനെ?

Step 1: നാഷണൽ വോട്ടർ സർവ്വീസ് പോർട്ടൽ (NVSP) സന്ദർശിക്കുക

Step 2: ഹോം പേജിന്റെ ഇടത് വശത്ത് ‘Search Your Name in Electoral Roll’ ക്ലിക്ക് ചെയ്യുക.

Step 3: അടുത്ത പേജിൽ ആവശ്യമായ വിവരങ്ങൾ നൽകുക. നിങ്ങളുടെ മണ്ഡലം ഏതെന്ന് അറിയില്ലെങ്കിൽ മാപ്പിലൂടെ സെർച്ച് ചെയ്യാം

Step 4: CAPTCHA കോഡ് ടൈപ്പ് ചെയ്തശഷം സെർച്ച് ക്ലിക്ക് ചെയ്യുക.

Step 5: നിങ്ങളുടെ പേരും മറ്റു വിവരങ്ങളും NVSP വെബ്സൈറ്റിന്റെ താഴെ കാണാം.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വൈബ്സൈറ്റ് വഴിയും വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം

Read More: കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി, ഏപ്രിൽ 23 ന് വോട്ടെടുപ്പ്

Step 1: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ //eci.gov.in/ സന്ദർശിക്കുക

Step 2: ഹോം പേജിന്റെ താഴെ ‘SEARCH NAME IN VOTER LIST’ കാണാം

Step 3: നിങ്ങളുടെ വിവരങ്ങൾ നൽകുക. അതിനുശേഷം സെർച്ചിൽ ക്ലിക്ക് ചെയ്യുക

എസ്എംഎസ് വഴിയും പരിശോധിക്കാവുന്നതാണ്

How to find your Polling Booth via SMS: ഫോണില്‍ എസ് എം എസ് വഴി പോളിങ് ബൂത്ത് കണ്ടെത്താം

നിങ്ങളുടെ പക്കല്‍ നിങ്ങളുടെ വോട്ടര്‍ ID ഉണ്ടെങ്കില്‍ ഒരു SMS വഴിയും നിങ്ങളുടെ പോളിങ് ബൂത്ത് കണ്ടെത്താം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം,

1.EPIC (Electoral Photo Identity Card) എന്ന് ടൈപ്പ് ചെയ്ത് ഒരു സ്‌പേസ് വിട്ടിട്ട് നിങ്ങളുടെ വോട്ടര്‍ ID നമ്പര്‍ നല്‍കുക. (ഉദാഹരണത്തിന്: EPIC ABC1234567)
2. കളറുള്ള പുതിയ വോട്ടര്‍ ID കാര്‍ഡാണ് നിങ്ങളുടെ പക്കല്‍ ഉള്ളതെങ്കില്‍ ഈ നമ്പര്‍ നിങ്ങളുടെ ഫോട്ടോയുടെ വലത് ഭാഗത്ത് മുകളിലായി കാണാവുന്നതാണ്. കളറില്ലാത്ത വോട്ടര്‍ IDയാണ് കൈവശമുള്ളതെങ്കില്‍ നിങ്ങളുടെ ഫോട്ടോയുടെ ഇടത് ഭാഗത്തായി ID നമ്പര്‍ കാണാം.
3. മേല്‍പറഞ്ഞ സന്ദേശം 51969 എന്ന നമ്പറിലേക്കോ അല്ലെങ്കില്‍ 166 എന്ന നമ്പറിലേക്കോ അയക്കുക.
4. നിമിഷങ്ങള്‍ക്കകം നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശത്തില്‍ നിങ്ങളുടെ പോളിങ് ബൂത്തിന്റെ പേരും സ്ഥലവും ലഭിക്കും.

വോട്ടർ തിരിച്ചറിയൽ കാർഡ് കൈവശം ഇല്ലാത്തവർക്ക് നിങ്ങളുടെ പേര്, ജനനതീയതി, ലോക്‌സഭ മണ്ഡലം, എന്നീ വിവരങ്ങൾ ഉപയോഗിച്ചും വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം. ഇങ്ങനെ പരിശോധിക്കുമ്പോൾ സംസ്ഥാനത്തിനൊപ്പം തന്നെ ജില്ലയും, മണ്ഡലവും തിരഞ്ഞെടുക്കണം.

 

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.