Lok Sabha Election 2019, How to find your name in Voters list, Polling booth, Voting time, Alternate id cards, All you need to know: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഏപ്രില്‍ 23-ന് കേരളം ഉള്‍പ്പെടെയുള്ള പതിനാല് സംസ്ഥാനങ്ങളില്‍ 115 നിയോജകമണ്ഡലങ്ങളിലായി നടക്കുകയാണ്. കേരളത്തിലെ ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം മെയ് 23-ന് നടക്കും. പതിനെട്ട് വയസ്സോ അതിന് മുകളിലോ പ്രായമുള്ള വ്യക്തികള്‍ക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്.
കേരളത്തിൽ ആകെ 2,61,51,534 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1,34,66,251 സ്ത്രീ വോട്ടർമാരും 1,26,84,839 പുരുഷ വോട്ടർമാരും 119 ട്രാൻസ് പേഴസൻസ് വോട്ടർമാരുമുണ്ട്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ്. 31,36191 വോട്ടർമാരുള്ള മലപ്പുറത്ത് 2,750 പോളിങ് ബൂത്തുകളുണ്ട്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. 5,94,177 വോട്ടർമാരും 575 പോളിങ് ബൂത്തുകളുമാണ് വയനാടുള്ളത്.

How to Vote #India: തെരെഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിക്കുന്ന പോളിങ് ബൂത്തുകളിലാണ് സമ്മതിദായകര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുന്നത്. എന്നാല്‍ ഈ ബൂത്തുകളില്‍ സമ്മതിദായകരുടെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളു. നിങ്ങളുടെ വോട്ടര്‍ IDയില്‍ നല്‍കിയിരിക്കുന്ന മേല്‍വിലാസത്തിന് ഏറ്റവുമടുത്ത പോളിംഗ് ബൂത്താകും നിങ്ങള്‍ക്ക് ലഭിക്കുക. വോട്ടര്‍ IDയില്‍ നല്‍കിയിരിക്കുന്ന വിലാസത്തില്‍ തന്നെ താമസിക്കുന്നവര്‍ക്ക് തങ്ങളുടെ ബൂത്ത് കണ്ടെത്താന്‍ വലിയ അലച്ചിലുകളുടെ ആവശ്യം വരില്ല.
എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ നിയോജകമണ്ഡലത്തില്‍ നിന്നും അകലെയോ, അല്ലെങ്കില്‍ കേരളത്തിനോ ഇന്ത്യയ്ക്കോ പുറത്താണ് താമസിക്കുന്നതെങ്കില്‍ ബൂത്ത് കണ്ടെത്തുക അത്ര ലളിതമായ കാര്യമായിരിക്കില്ല. ഈ അവസരത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓണ്‍ലൈന്‍ സേവനം നിങ്ങള്‍ക്ക് ഉപയോഗകരമായി വരുന്നത്. നിയോജകമണ്ഡലത്തില്‍ നിലവില്‍ ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി നിങ്ങളുടെ ബൂത്ത് കണ്ടെത്താവുന്നതാണ്.
How to find your Polling Booth Online: ഓണ്‍ലൈനായി എങ്ങനെ പോളിംഗ് ബൂത്ത് അന്വേഷിക്കാം?
1. ദേശീയ വോട്ടര്‍മാരുടെ സേവന പോര്‍ട്ടലിന്റെ ( National Voters’ Services Portal, NVSP) ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
2. Citizen Information-ന് താഴെയായി ”Booth, AC and PC’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ പേര് നല്‍കുക, അച്ഛന്റെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ പേര് നല്‍കുക, സംസ്ഥാനത്തിന്റെ പേര് നല്‍കുക. CAPTCHA പകര്‍ത്തി നല്‍കുക.
4. പേജിന്റെ താഴെയായി നിങ്ങളുടെ പോളിങ് ബൂത്ത് ഏതാണെന്നും മറ്റ് വിവരങ്ങളും വരും.
5. ‘View Details’ എന്നതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ പോളിങ് ബൂത്ത്, പാര്‍ലമെന്ററി മണ്ഡലം, നിയമസഭാ മണ്ഡലം എന്നിവയും അറിയാം.
6. നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് മേല്പറഞ്ഞ വിവരങ്ങള്‍ ലഭിക്കുകയുള്ളു എന്നത് ഓര്‍ക്കുക.
7. നിങ്ങളുടെ പേരിനും മറ്റ് വിവരങ്ങള്ക്കുമോപ്പം കാണുന്ന പോളിങ് ബൂത്തും നമ്പറുമാണ് നിങ്ങളുടെ മേല്‍വിലാസത്തിന് ഏറ്റവും അടുത്തുള്ള പോളിങ് ബൂത്ത് എന്നത് മനസിലാക്കുക. ഈ ബൂത്തില്‍ നിങ്ങളുടെ പേരുള്ള വോട്ടര്‍ പട്ടികയുണ്ടാകും.
How to find your Polling Booth via SMS: ഫോണില്‍ എസ് എം എസ് വഴി പോളിങ് ബൂത്ത് കണ്ടെത്താം
നിങ്ങളുടെ പക്കല്‍ നിങ്ങളുടെ വോട്ടര്‍ ID ഉണ്ടെങ്കില്‍ ഒരു SMS വഴിയും നിങ്ങളുടെ പോളിങ് ബൂത്ത് കണ്ടെത്താം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം,
1.EPIC (Electoral Photo Identity Card) എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് വിട്ടിട്ട് നിങ്ങളുടെ വോട്ടര്‍ ID നമ്പര്‍ നല്‍കുക. (ഉദാഹരണത്തിന്: EPIC ABC1234567)
2. കളറുള്ള പുതിയ വോട്ടര്‍ ID കാര്‍ഡാണ് നിങ്ങളുടെ പക്കല്‍ ഉള്ളതെങ്കില്‍ ഈ നമ്പര്‍ നിങ്ങളുടെ ഫോട്ടോയുടെ വലത് ഭാഗത്ത് മുകളിലായി കാണാവുന്നതാണ്. കളറില്ലാത്ത വോട്ടര്‍ IDയാണ് കൈവശമുള്ളതെങ്കില്‍ നിങ്ങളുടെ ഫോട്ടോയുടെ ഇടത് ഭാഗത്തായി ID നമ്പര്‍ കാണാം.
3. മേല്പറഞ്ഞ സന്ദേശം 51969 എന്ന നമ്പറിലേക്കോ അല്ലെങ്കില്‍ 166 എന്ന നമ്പറിലേക്കോ അയക്കുക.
4. നിമിഷങ്ങള്‍ക്കകം നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശത്തില്‍ നിങ്ങളുടെ പോളിങ് ബൂത്തിന്റെ പേരും സ്ഥലവും ലഭിക്കും.

Alternate ID Cards: വോട്ടര്‍ ഐഡി കൈവശമില്ലെങ്കില്‍ ?
നിങ്ങളുടെ ഫോട്ടോ പതിപ്പിച്ച വോട്ടര്‍ ID കാര്‍ഡ് കൈവശമില്ലെങ്കിലും നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കും. EPIC-ന് പുറമേ തെരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ച പതിനൊന്ന് ID പ്രൂഫുകളില്‍ ഏതെങ്കിലും നിങ്ങള്‍ പോളിംഗ് ബൂത്തില്‍ കാണിച്ചാല്‍ വോട്ട് ചെയ്യാന്‍ സാധിക്കും.
1. പാസ്പോര്‍ട്ട്
2. ഡ്രൈവിംഗ് ലൈസെന്‍സ്
3. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ, പിഎസ് യു, അല്ലെങ്കില്‍ പബ്ലിക് ലിമിറ്റഡ് കമ്പനി നല്കിയതോ ആയ ഫോട്ടോ പതിപ്പിച്ച ID കാര്‍ഡ്.
4. പോസ്റ്റ് ഓഫീസില്‍ നിന്നോ ബാങ്കില്‍ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്. (സഹകരണ ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക് ഈ പട്ടികയില്‍ ഉള്‍പ്പെടില്ല)
5. PAN കാര്‍ഡ്
6. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (NPR) അധികാരത്തില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (RGI) നല്കുന്ന സ്മാര്‍ട്ട് കാര്‍ഡ്.
7. MGNREGA-യില്‍ നിന്ന് ലഭിക്കുന്ന ജോലിയുടെ കാര്‍ഡ്.
8. തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നല്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സിന്റെ സ്മാര്‍ട്ട് കാര്‍ഡ്.
9. ഫോട്ടോയുള്ള പെന്ഷന് രേഖകള്‍.
10. MP, MLA, MLC എന്നിവര്‍ക്ക്, അവര്‍ക്ക് നല്‍കിയിട്ടുള്ള ID കാര്‍ഡുകള്‍ ഉപയോഗിക്കാം.ആധാര്‍ കാര്‍ഡ്.
Voting Time: പോളിംഗ് സമയം
ഏപ്രില്‍ ഇരുപത്തിമൂന്നാം തീയതി സംസ്ഥാനത്ത് നടക്കുന്ന മൂന്നാം ഘട്ട വോട്ടെടുപ്പിന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറു മണി വരെ തങ്ങളുടെ സമ്മതിദാന അവകാശം വോട്ടര്‍മാര്‍ക്ക് വിനിയോഗിക്കാവുന്നതാണ്.
വോട്ടിങ്ങ് സമയം അവസാനിപ്പിക്കുമ്പോൾ ക്യൂവില്‍ അവശേഷിക്കുന്നയാളുകൾക്ക് ടോക്കൺ നൽകും. അവർക്ക് വോട്ടുചെയ്യാം. ശേഷം വരുന്നവർക്ക് വോട്ട് രേഖപ്പെടുത്താനാകില്ല. വോട്ടിങ്ങിനുള്ള സമയം അവസാനിക്കുന്നതോടെ പോളിങ്ങ് സ്റ്റേഷന്റെ ഗേറ്റ് പോലീസ് അടയ്ക്കും.
Voting facilities for the differently abled: ഭിന്നശേഷിക്കാര്‍ക്ക് പോളിംഗ് ബൂത്തിലെ സൗകര്യങ്ങള്‍
ബൂത്ത് തലത്തില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്ക് ആവശ്യമായ മിനിമം സൌകര്യമൊരുക്കണമെന്ന Assured Minimum Facilities (AMF) നിലവിലുണ്ട്. അതിനാല്‍ വോട്ടര്‍മാര്‍ക്ക് ആവശ്യമായ സഹായ ഡെസ്കുകള്‍, താഴത്തെ നിലയിലുള്ള പോളിംഗ് സൌകര്യം, തടസ്സങ്ങള്‍ ഒന്നുമില്ലാത്ത വീതിയുള്ള നടപാത, പ്രാപ്യമായ മുത്രപ്പുര, കുടിവെള്ളം, പ്രത്യേകം കയറാനും ഇറങ്ങാനുമുള്ള സൌകര്യം, വീല്‍ ചെയറുകള്‍, ചില മണ്ഡലങ്ങളില്‍ പാര്‍ക്കിംഗ് സൌകര്യവും, ഗതാഗത സൌകര്യവും ലഭ്യമാകും.
വോട്ടിംഗ് കംപാര്‍ട്ട്മെന്റ് വരെ സഹായിയെയും വേണമെങ്കില്‍ ഭിന്നശേഷിക്കാര്‍ക്ക് കൊണ്ടു വരാവുന്നതാണ്. ഇത്തരം വോട്ടര്‍മാരില്‍ സഹായിയുടെ സഹായത്തോടെ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂവെങ്കില്‍, ഫോം 49A കൂടെയുള്ള വ്യക്തി പൂരിപ്പിച്ച് നല്കിയാല് ഭിന്നശേഷിയുള്ള ആളെ വോട്ട് ചെയ്യാന്‍ സഹായിക്കാനും സാധിക്കും. കുടാതെ ഇതോടൊപ്പം തന്നെ സഹായിക്കും വോട്ട് ചെയ്ത് ഇറങ്ങാവുന്നതാണ്. എന്ത് തന്നെ സഹായത്തിനും പോളിംഗ് ബൂത്തിലെ സഹായ ടെസ്കിനെയോ, ബൂത്ത് ഉദ്യോഗസ്ഥരെയോ വോട്ടര്‍മാര്‍ക്ക് സമീപ്പിക്കാവുന്നതാണ്.
ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥരുടെ സേവനം: എല്ലാ വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പിന് മുന്‍പ് ലഭിക്കുന്ന ഫോട്ടോ വോട്ടര്‍ സ്ലിപ് സാധാരണ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അതാത് പാര്‍ട്ടി നല്‍കാറാണ് പതിവ്. ഇത്തവണ ഈ കടമ ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥന്റെയാണ്. ഏപ്രില്‍ ഇരുപതിന് മുന്‍പായി ഫോട്ടോ വോട്ടര്‍ സ്ലിപുകള്‍ സമ്മതിദായകരുടെ കയ്യില്‍ എത്തിക്കേണ്ടത് ഇവരുടെ ഉത്തരവാദിത്വമാണ്.

വോട്ടര്‍ സഹായ ഡെസ്ക്: മുന്‍കാലങ്ങളിലെ പോലെതന്നെ പോളിംഗ് ദിവസം അതത് ബൂത്തുകളിലെ വോട്ടര്‍ സഹായ കേന്ദ്രത്തില്‍ (Voter Assisstance Desk) ഇവരുടെ സേവനം ലഭ്യമാകും. ബൂത്തില്‍ വോട്ട് ചെയ്യാനെത്തുന്ന വോട്ടര്‍മാര്‍ക്ക് പട്ടികയില്‍ അവരുടെ ശരിയായ ബൂത്തും ക്രമ നമ്പറും കണ്ടെത്താന്‍ ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥന്റെ സഹായം ലഭ്യമാകും.
Lok Sabha Election 2019: പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ
പോളിങ് ബൂത്തിലെത്തുന്ന സമ്മതിദായകൻ ആദ്യമെത്തുന്നത് ഒന്നാം പോളിങ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ്. ഇദ്ദേഹമാണ് വോട്ടറുടെ പേര് പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നത്. അതിനു ശേഷമാണ് വോട്ടിങിന്റെ നടപടിക്രമങ്ങൾ ആരംഭിക്കുക.
രണ്ടാം പോളിങ് ഉദ്യോഗസ്ഥനാണ് സമ്മതിദായകന്റെ ഇടതുകയ്യിലെ ചൂണ്ടാണി വിരലിൽ മഷി തേക്കുന്നത്. നഖത്തിനു മുകളിൽ നിന്നും താഴേക്കാണ് മഷി പുരട്ടുന്നത്.
മൂന്നാം പോളിങ് ഉദ്യോഗസ്ഥനാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിന്റെ ചുമതല വഹിക്കുന്നത്. രണ്ടാം പോളിങ് ഉദ്യോഗസ്ഥനൊപ്പം തന്നെയാണ് ഇദ്ദേഹവുമിരിക്കുന്നത്. രണ്ടാം പോളിങ് ഉദ്യോഗസ്ഥൻ നൽകുന്ന വോട്ടർ സ്ലിപ്പിന്റെ അടിസ്ഥാനത്തിൽ സമ്മതിദായകരെ വോട്ടുചെയ്യിക്കുന്നത് ഇദ്ദേഹത്തിന്റെ ചുമതലയാണ്. കൂടാതെ മഷി കയ്യിൽ പുരട്ടിയിട്ടുണ്ടോയെന്നും ഉറപ്പുവരുത്തുന്നത്.
മൂന്നാം പോളിങ് ഉദ്യോഗസ്ഥന്റെ മേശയിൽ സജ്ജീകരിച്ചിരിക്കുന്ന കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടണിൽ അമർത്തിയ ശേഷം വോട്ടർക്ക് വോട്ടുയന്ത്രം സജ്ജീകരിച്ചിരിക്കുന്ന കമ്പാർട്ട്മെന്റിലെത്തി വോട്ടു ചെയ്ത് വോട്ടിങ്ങ് പ്രക്രിയ പൂർത്തിയാക്കാം.
മൊബൈൽ ഫോൺ, ക്യാമറ മുതലായ ഇലക്ട്രോണിക് ഉപകരണങ്ങൾ പോളിങ് ബൂത്തിൽ അനുവദനീയമല്ല.
Tender Votes: ടെണ്ടർ വോട്ടുകൾ
കള്ള വോട്ട് നടന്നാൽ അതിനുള്ള പ്രതിവിധിയാണിത് ടെണ്ടർ വോട്ട്. ഒരാളുടെ വോട്ടവകാശം മറ്റൊരു വ്യക്തി രേഖപ്പെടുത്തിയെന്ന് തെളിഞ്ഞാൽ പ്രിസൈഡിങ്ങ് ഓഫീസർ മുമ്പാകെ പരാതിപ്പെടാം. വോട്ടർ തന്റെ തിരിച്ചറിയൽ രേഖകൾ സമർപ്പിച്ച് കള്ളവോട്ടു നടന്നതായി തെളിയിച്ച ശേഷം വോട്ടിങ് മെഷീൻ ഉപയോഗിക്കാതെ ടെണ്ടർ ബാലറ്റ് പേപ്പറിൽ വോട്ടു രേഖപെടുത്താം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിച്ചുള്ളതായിരിക്കും ടെണ്ടർ ബാലറ്റ് പേപ്പർ. വോട്ടിങ് മെഷീനിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും പ്രദർശിപ്പിച്ച അതേ മാതൃകയിലായിരിക്കും ടെണ്ടർ ബാലറ്റ് പേപ്പർ.