Elections 2019, Exit Polls: കൊച്ചി: വോട്ടെടുപ്പിന് മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നത്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ദേശീയ രാഷ്ട്രീയത്തിലടക്കം വരും ദിവസങ്ങളിൽ ചർച്ചയായേക്കാം.
വോട്ടെടുപ്പിന് മുൻപും മലയാള വാർത്താ ചാനലുകൾ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളെയും കേന്ദ്രീകരിച്ച് സർവേകൾ നടത്തിയിരുന്നു. അഭിപ്രായ സർവേകളും വോട്ടെടുപ്പ് പൂർത്തിയായ ശേഷം നടന്ന എക്സിറ്റ് പോൾ ഫലങ്ങളും തമ്മിലുള്ള സാമ്യവ്യത്യാസങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.
Read More: മോദി വീണ്ടും അധികാരത്തിലേക്ക് ? എന്‍ഡിഎ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍
മാതൃഭൂമി ന്യൂസ് – ജിയോ വെെഡ് എക്സിറ്റ് പോൾ സർവേയിൽ 15 സീറ്റ് യുഡിഎഫ് നേടുമെന്നും നാല് സീറ്റ് എൽഡിഎഫ് നേടുമെന്നും പറയുന്നു. ബിജെപി ഒരിടത്ത് വിജയിക്കുമെന്നും പറയുന്നതാണ് മാതൃഭൂമി ന്യൂസ് സർവേ.
എക്സിറ്റ് പോള്‍ മാതൃഭൂമി ന്യൂസ് – ജിയോ വൈഡ് സര്‍വേ ഫലം
- കാസര്‍കോട് – യുഡിഎഫ്
- കണ്ണൂര്‍ – യുഡിഎഫ്
- വടകര – യുഡിഎഫ്
- വയനാട് – യുഡിഎഫ്
- കോഴിക്കോട് – എല്‍ഡിഎഫ്
- മലപ്പുറം – യുഡിഎഫ്
- പൊന്നാനി – യുഡിഎഫ്
- പാലക്കാട് – എല്‍ഡിഎഫ്
- ആലത്തൂര്‍ – യുഡിഎഫ്
- തൃശൂര്‍ – യുഡിഎഫ്
- എറണാകുളം – യുഡിഎഫ്
- ചാലക്കുടി – യുഡിഎഫ്
- ഇടുക്കി – യുഡിഎഫ്
- കോട്ടയം – യുഡിഎഫ്
- ആലപ്പുഴ – എല്‍ഡിഎഫ്
- മാവേലിക്കര – യുഡിഎഫ്
- പത്തനംതിട്ട – യുഡിഎഫ്
- കൊല്ലം – യുഡിഎഫ്
- ആറ്റിങ്ങല്‍ – എല്‍ഡിഎഫ്
- തിരുവനന്തപുരം – എന്‍ഡിഎ
Read More: എല്‍ഡിഎഫ് രണ്ട് സീറ്റുകളിലൊതുങ്ങുമെന്ന് മനോരമ: നാല് സീറ്റ് വരെ നേടുമെന്ന് മാതൃഭൂമി
മാതൃഭൂമി ന്യൂസ് വോട്ടെടുപ്പിന് മുമ്പ് നടത്തിയ അഭിപ്രായ സർവേ ഫലം
വോട്ടെടുപ്പിന് മുന്‍പ് നടന്ന മാതൃഭൂമി ന്യൂസ് – എ.സി നീല്‍സണ്‍ സര്‍വേയിലും യുഡിഎഫിനായിരുന്നു മുന്‍തൂക്കം. 14 സീറ്റുകളില്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചുള്ളതായിരുന്നു മാതൃഭൂമിയുടെ സര്‍വേ. എല്‍ഡിഎഫ് അഞ്ച് സീറ്റുകളില്‍ ഒതുങ്ങുമെന്നും മാതൃഭൂമി ന്യൂസ് പ്രവചിച്ചു. കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറക്കുമെന്ന പ്രവചനവും ഈ സര്‍വേയില്‍ ഉണ്ടായി. തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ബിജെപിയുടെ കുമ്മനം രാജശേഖരന് വിജയിക്കുമെന്നാണ് ഈ പ്രവചനത്തില്‍ പറഞ്ഞിരുന്നത്. സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും 40 ശതമാനത്തോളം വോട്ട് നേടി കുമ്മനം വിജയിക്കുമെന്നും സര്‍വേയില്‍ ഉണ്ടായിരുന്നു.
ഫലം ഇങ്ങനെ:
എല്‍ഡിഎഫിന് ആധിപത്യമുള്ള അഞ്ച് മണ്ഡലങ്ങള്‍ : ആറ്റിങ്ങല്‍ എ.സമ്പത്ത്, പാലക്കാട് എം.ബി.രാജേഷ്, വടകര പി.ജയരാജന്, കോഴിക്കോട് എ.പ്രദീപ് കുമാര്‍, കണ്ണൂര്‍ പി.കെ.ശ്രീമതി
യുഡിഎഫ് ആധിപത്യമുള്ള 14 മണ്ഡലങ്ങള്‍: കൊല്ലം എന്‍.കെ.പ്രേമചന്ദ്രന്, ആലപ്പുഴ ഷാനിമോള്‍ ഉസ്മാന്, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട ആന്റോ ആന്റണി, ചാലക്കുടി ബെന്നി ബെഹനാന്, എറണാകുളം ഹൈബി ഈഡന്, ഇടുക്കി ഡീന്‍ കുര്യാക്കോസ്, മലപ്പുറം പി.കെ.കുഞ്ഞാലിക്കുട്ടി, പൊന്നാനി ഇ.ടി മുഹമ്മദ് ബഷീര്‍, വയനാട് രാഹുല്‍ ഗാന്ധി, കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്.
മനോരമ ന്യൂസ് – കാർവി ഇന്ന് പുറത്തുവിട്ട എക്സിറ്റ് പോൾ സർവേ ഫലങ്ങൾ ഇങ്ങനെ
- കാസര്‍കോട് – യുഡിഎഫ്
- കണ്ണൂര്‍ – ഫോട്ടോ ഫിനിഷില്‍ യുഡിഎഫ്
- വടകര – യുഡിഎഫ്
- വയനാട് – യുഡിഎഫ്
- മലപ്പുറം – യുഡിഎഫ്
- പൊന്നാനി – യുഡിഎഫ്
- കോഴിക്കോട് – ഫോട്ടോ ഫിനിഷില്‍ യുഡിഎഫ്
- പാലക്കാട് – എല്‍ഡിഎഫ്
- ആലത്തൂര്‍ – യുഡിഎഫ്
- തൃശൂര്‍ – ഫോട്ടോ ഫിനിഷില്‍ എൽഡിഎഫ്
- ചാലക്കുടി – യുഡിഎഫ്
- എറണാകുളം – യുഡിഎഫ്
- ഇടുക്കി – യുഡിഎഫ്
- കോട്ടയം – യുഡിഎഫ്
- ആലപ്പുഴ – ഫോട്ടോ ഫിനിഷിൽ എൽഡിഎഫ്
- മാവേലിക്കര – യുഡിഎഫ്
- പത്തനംതിട്ട – യുഡിഎഫ്
- കൊല്ലം – യുഡിഎഫ്
- ആറ്റിങ്ങൽ – എൽഡിഎഫ്
- തിരുവനന്തപുരം – ഫോട്ടോ ഫിനിഷിൽ എൻഡിഎ
13 സീറ്റുകളിലാണ് മനോരമ – കാർവി സർവേ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പറഞ്ഞത്. രണ്ട് സീറ്റുകളിലാണ് എൽഡിഎഫ് ജയിക്കുമെന്ന് പ്രവചിച്ചത്. അഞ്ച് സീറ്റുകളിൽ ഫോട്ടോ ഫിനിഷാണ് മനോരമയുടെ പ്രവചനം. അതിൽ രണ്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് മുന്നിലുള്ളത്.
Read More: എക്സിറ്റ് പോള്‍ ഫലങ്ങളും യഥാര്‍ഥത്തില്‍ സംഭവിച്ചതും – 2014 ലെ കണക്കുകള്‍ ഇങ്ങനെ
മനോരമ ന്യൂസ് – കാർവി അഭിപ്രായ സർവേ ഫലം ഇങ്ങനെ
മനോരമ ന്യൂസ് – കാര്‍വി അഭിപ്രായ സര്‍വേ ഫലവും യുഡിഎഫിന് മുന്‍തൂക്കം നല്‍കുന്നതായിരുന്നു. ആകെയുള്ള 20 സീറ്റുകളില്‍ 13 സീറ്റുകളിലും യുഡിഎഫിന് മേല്‍ക്കെെ പ്രവചിച്ച സര്‍വേയില്‍ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ഇടത് മുന്നേറ്റം പ്രവചിച്ചത്. നാല് സീറ്റുകളില്‍ ഫലം പ്രവചനാതീതമാണെന്നും തിരുവനന്തപുരത്ത് യുഡിഎഫ് – എന്‍ഡിഎ പോരാട്ടമാണ് നടക്കുക എന്നും മനോരമ സര്‍വേയില്‍ പറഞ്ഞു.
ഫോട്ടോ ഫിനിഷ് പ്രവചിച്ച മണ്ഡലങ്ങള്‍ വടകര, ചാലക്കുടി, മാവേലിക്കര, തിരുവനന്തപുരം
പത്തനംതിട്ട യുഡിഎഫ്, തൃശൂര്‍ യുഡിഎഫ്, കോഴിക്കോട് യുഡിഎഫ്, പാലക്കാട് എല്‍ഡിഎഫ്, പൊന്നാനി യുഡിഎഫ്, മലപ്പുറം യുഡിഎഫ്, ആലപ്പുഴ എല്‍ഡിഎഫ്, ആറ്റിങ്ങല്‍ എല്‍ഡിഎഫ്, ആലത്തൂര്‍ യുഡിഎഫ്, ചാലക്കുടി യുഡിഎഫ്, എറണാകുളം യുഡിഎഫ്, ഇടുക്കി യുഡിഎഫ്, കണ്ണൂര്‍ യുഡിഎഫ്, കാസര്‍കോട് യുഡിഎഫ്, കൊല്ലം യുഡിഎഫ്, കോട്ടയം യുഡിഎഫ് എന്നിങ്ങനെയായിരുന്നു സർവേയിൽ പറഞ്ഞത്. സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാകും മുന്‍പാണ് മനോരമയുടെ സര്‍വേ നടന്നത്.
Read More: എന്താണ് എക്സിറ്റ് പോളുകൾ? എത്ര കൃത്യമാണ് അവയുടെ വിലയിരുത്തലുകള്‍?
ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സർവേകൾ
രണ്ട് ഘട്ടങ്ങളിലായാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ സര്‍വേ നടത്തിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാകും മുന്‍പ് ഒരു സര്‍വേ നടത്തി. അതിനു ശേഷം എല്ലാ മുന്നണികളും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം രണ്ടാമത്തെ സര്‍വേയും നടത്തി. ഫെബ്രുവരി 13 നാണ് ആദ്യ സര്‍വേ ഫലം ഏഷ്യാനെറ്റ് പുറത്തുവിട്ടത്.
സംസ്ഥാനത്ത് യുഡിഎഫ് തരംഗത്തിന് സാധ്യത പ്രവചിച്ചുള്ളതായിരുന്നു ഈ സര്‍വേ ഫലം. 14 മുതല്‍ 16 സീറ്റ് വരെ നേടി യുഡിഎഫ് വിജയിക്കുമെന്ന് സര്‍വേ പ്രവചിച്ചു. 44 ശതമാനം വോട്ടുകളോടെയാണ് യുഡിഎഫ് വിജയിക്കുക എന്നും പ്രവചനത്തില്‍ ഉണ്ടായിരുന്നു. എല്‍ഡിഎഫിന് വോട്ട് വിഹിതം 30 ശതമാനമായി കുറയുമെന്നും മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെയേ ഇടതുമുന്നണി നേടുകയുള്ളൂ എന്നും സര്‍വേയില്‍ പറയുന്നു.
അതേ സമയം, ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും വോട്ട് വിഹിതം 18 ശതമാനമായി വര്‍ധിക്കുമെന്നും ഏഷ്യാനെറ്റിന്റെ ആദ്യ സര്‍വേയില്‍ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം ഘട്ട സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ടത് ഏപ്രില്‍ 14 നാണ്. ആദ്യ ഘട്ടത്തില്‍ നിന്ന് രണ്ടാം ഘട്ട അഭിപ്രായ സര്‍വേയിലേക്ക് എത്തിയപ്പോള്‍ സീറ്റ് പ്രവചനത്തിലും വ്യത്യാസങ്ങളുണ്ടായി.
കേരളത്തില്‍ 13 മുതല്‍ 16 വരെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്നും ആറിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബിജെപിയും വിജയിക്കുമെന്നും രണ്ടാം ഘട്ട സര്‍വേയില്‍ പറയുന്നു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ വിജയിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സർവേയിൽ പറഞ്ഞിരുന്നു.
മറ്റ് പ്രവചനങ്ങൾ ഇങ്ങനെ
- ആറ്റിങ്ങല്‍ എ സമ്പത്ത് (എൽഡിഎഫ്)
കൊല്ലം എന്‍.കെ.പ്രേമചന്ദ്രന് (യുഡിഎഫ്)
പത്തനംതിട്ട ആന്റോ ആന്റണി (യുഡിഎഫ്)
മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ് (യുഡിഎഫ്)
ആലപ്പുഴ ഷാനിമോള്‍ ഉസ്മാന് (യുഡിഎഫ്)
കോട്ടയം തോമസ് ചാഴിക്കാടന് (യുഡിഎഫ്)
ഇടുക്കി ജോയ്സ് ജോര്‍ജ് (യുഡിഎഫ്)
എറണാകുളം ഹൈബി (യുഡിഎഫ്)
ചാലക്കുടി ഇന്നസെന്റ് (എൽഡിഎഫ്)
തൃശൂര്‍ ടി.എന്‍ പ്രതാപന് (യുഡിഎഫ്)
ആലത്തൂര്‍ പി.കെ.ബിജു (എൽഡിഎഫ്)
പാലക്കാട് എംബി രാജേഷ് (എൽഡിഎഫ്)
പൊന്നാനി ഇടി മുഹമ്മദ് ബഷീര്‍ (യുഡിഎഫ്)
മലപ്പുറം കുഞ്ഞാലിക്കുട്ടി (യുഡിഎഫ്)
കോഴിക്കോട് എംകെ രാഘവന് (യുഡിഎഫ്)
വയനാട് രാഹുല്‍ ഗാന്ധി (യുഡിഎഫ്)
വടകര കെ മുരളീധരന് (എൽഡിഎഫ്)
കണ്ണൂര്‍ കെ.സുധാകരന് (യുഡിഎഫ്)
കാസര്‍കോട് കെ.പി സതീഷ് ചന്ദ്രന് (എൽഡിഎഫ്)
ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക എക്സിറ്റ് പോൾ സർവേ നടത്തിയിരുന്നില്ല.
മേയ് 23 നാണ് രാജ്യത്ത് വോട്ടെണ്ണൽ നടക്കുക.