കാക്കി ട്രൗസര്‍ പരാമര്‍ശം; അസം ഖാന് വിലക്ക്

മനേകാ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

ന്യൂഡല്‍ഹി: ജയപ്രദക്കെതിരായ കാക്കി ട്രൗസര്‍ പരാമര്‍ശത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് നടപടി. അസം ഖാന് 72 മണിക്കൂറാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ അസം ഖാന് സാധിക്കില്ല. ചൊവ്വാഴ്ച രാവിലെ 10 മുതലാണ് നടപടി നിലവില്‍ വരിക. പിന്നീട് അടുത്ത മൂന്ന് ദിവസത്തേക്ക് പ്രചാരണ പരിപാടികളിലോ റാലികളിലോ അസം ഖാന് പങ്കെടുക്കാന്‍ സാധിക്കില്ല.

Read More: ജയപ്രദയ്ക്ക് എതിരെ ‘കാക്കി നിക്കര്‍’ പരാമര്‍ശം; അസം ഖാന്‍ വിവാദത്തില്‍

ജയപ്രദക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് പരാമര്‍ശിച്ചാണ് അസം ഖാന്‍ കാക്കി ട്രൗസര്‍ പരാമര്‍ശം നടത്തിയത്. ഇത് പിന്നീട് വിവാദമായിരുന്നു. ജയപ്രദ കാക്കി ട്രൗസര്‍ ധരിച്ചിട്ടുണ്ടെന്ന പരാമര്‍ശമാണ് അസം ഖാൻ നടത്തിയത്.

Read More: ‘എനിക്ക് വോട്ട് ചെയ്യണം, ഇല്ലെങ്കില്‍ നിങ്ങള്‍ക്കായി ഒന്നും ചെയ്യില്ല’; മുസ്ലീം വോട്ടർമാരെ ഭീഷണിപ്പെടുത്തി മനേകാ ഗാന്ധി

ബിജെപി വനിതാ നേതാവ് മനേകാ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസത്തേക്കാണ് മനേകാ ഗാന്ധിക്ക് വിലക്ക്. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മണ്ഡലത്തിലെ മുസ്ലീങ്ങളെ സഹായിക്കില്ലെന്ന വര്‍ഗീയ പരാമര്‍ശമാണ് മനേകാ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ കാരണമായത്.

Read More: പെരുമാറ്റച്ചട്ട ലംഘനം; യോഗി ആദിത്യനാഥിനും മായാവതിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

നേരത്തെ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ബി.എസ്.പി. അധ്യക്ഷ മായാവതിക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരുന്നു.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കേയാണ് പ്രധാന നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Lok sabha election 2019 ec bars azam khan from campaigning for three days

Next Story
ബാംഗ്ലൂരിൽ നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടാൻ മലയാളിയായ സ്വിഗി ഡെലിവറി എക്‌സിക്യൂട്ടീവ്jenifar j russel, swiggy, delivery boy, food delivery, lok sabha elections 2019, bangalore central, candidate bengaluru news, bangalore news, express bengaluru
The moderation of comments is automated and not cleared manually by malayalam.indianexpress.com