തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയായി. സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ സാന്നിധ്യം വര്‍ധിപ്പിക്കണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോദി സര്‍ക്കാരിനെ പുറത്താക്കുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം, അതിനാല്‍ വിജയസാധ്യത ഉറപ്പുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Read: സിപിഎമ്മിനായി രണ്ട് വനിതാ സ്ഥാനാര്‍ത്ഥികള്‍

കാസര്‍ഗോഡ് എംപിയായ പി.കരുണാകരനെ മാറ്റിനിര്‍ത്തി മറ്റെല്ലാ ഇടതുപക്ഷ എംപിമാര്‍ക്കും സിപിഎം ഒരു അവസരം കൂടി നല്‍കിയിരിക്കുന്നു. രണ്ട് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് എല്‍ഡിഎഫിനായി ജനവിധി തേടുക.

സിപിഎം സ്ഥാനാര്‍ത്ഥികള്‍

കാസര്‍ഗോഡ്: കെ.പി.സതീഷ് ചന്ദ്രന്‍

കണ്ണൂര്‍: പി.കെ.ശ്രീമതി (സിറ്റിംഗ് എംപി)

വടകര: പി.ജയരാജന്‍

കോഴിക്കോട്: എ.പ്രദീപ് കുമാര്‍ എംഎല്‍എ

മലപ്പുറം: വി.പി.സാനു

ആലത്തൂര്‍: പി.കെ.ബിജു (സിറ്റിംഗ് എംപി)

പാലക്കാട്: എം.ബി.രാജേഷ് (സിറ്റിംഗ് എംപി)

ചാലക്കുടി: ഇന്നസെന്റ് (സിപിഎം, സ്വതന്ത്രന്‍) (സിറ്റിംഗ് എംപി)

എറണാകുളം: പി.രാജീവ്

കോട്ടയം: വി.എന്‍.വാസവന്‍

ആലപ്പുഴ: എ.എം.ആരീഫ്

പത്തനംതിട്ട: വീണാ ജോര്‍ജ്ജ് എംഎല്‍എ.

കൊല്ലം: കെ.എന്‍.ബാലഗോപാല്‍.

ആറ്റിങ്ങല്‍: എ.സമ്പത്ത്. (സിറ്റിംഗ് എംപി)

പൊന്നാനി: പി.വി.അന്‍വര്‍ എംഎല്‍എ. (എല്‍ഡിഎഫ്, സ്വതന്ത്രന്‍)

ഇടുക്കി: ജോയ്‌സ് ജോര്‍ജ് (സിറ്റിംഗ് എംപി) (എല്‍ഡിഎഫ്, സ്വതന്ത്രന്‍)

നാലിടത്ത് സിപിഐ മത്സരിക്കുന്നത്. സിപിഐ സ്ഥാനാർത്ഥികൾ ഇവരാണ്

തിരുവനന്തപുരം: സി.ദിവാകരന്‍
തൃശൂര്‍: രാജാജി മാത്യു തോമസ്
മാവേലിക്കര: ചിറ്റയം ഗോപകുമാര്‍
വയനാട്: പി.പി.സുനീര്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ