കൊച്ചി: രാജ്യം കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. മേയ് 23 രാവിലെ എട്ട് മണി മുതൽ വിവിധ കൗണ്ടിങ് സ്റ്റേഷനുകളിൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഫലസൂചനകൾ അരമണിക്കൂറിൽ തന്നെ എത്തി തുടങ്ങും. വിപുലമായ സംവിധാനങ്ങളാണ് കൗണ്ടിങ് സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്നത്
Lok Sabha Election 2019: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണം
വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണമുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥി, ചീഫ് കൗണ്ടിങ് ഏജന്റ്, തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. യൂണിഫോമിലോ അല്ലാതെയോ പോലീസുകാര്‍ക്ക് കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല.
Lok Sabha Election 2019: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത് ത്രിവലയ സുരക്ഷ
ജില്ലയിലെ രണ്ടു വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും മൂന്നു വലയങ്ങളായാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. പൊതുവായ സുരക്ഷ സംസ്ഥാന പോലീസ് സേനയും കേന്ദ്രത്തിന്റെ സുരക്ഷ സംസ്ഥാന സായുധ പോലീസ് സേനയും കണ്‍ട്രോള്‍ റൂമുകളുടെ സുരക്ഷ കേന്ദ്ര പോലീസ് സേനയുമാണ് വഹിക്കുന്നത്.
Lok Sabha Election 2019: വോട്ടിങ് യന്ത്രങ്ങള്‍ ഏഴു മണിയോടെ പുറത്തേക്ക്
വോട്ടെണ്ണല്‍ ദിവസം രാവിലെ ഏഴു മണിക്ക് സ്‌ട്രോങ് റൂമില്‍നിന്നും വോട്ടിങ് യന്ത്രങ്ങള്‍ അതത് നിയമസഭാ മണ്ഡലങ്ങള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള വോട്ടെണ്ണല്‍ ഹാളിലേക്കു മാറ്റും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുക.

Lok Sabha Election 2019: വോട്ടെണ്ണലിന് 12 മുതൽ 14 വീതം മേശകള്‍
12 മുതൽ 14 യന്ത്രങ്ങളാണ് ഓരോ റൗണ്ടിലും എണ്ണുക. ഓരോ മേശക്കു ചുറ്റും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റും മൈക്രോ ഒബ്‌സര്‍വറും ഉണ്ടാകും. ഓരോ റൗണ്ടും എണ്ണിത്തീരാന്‍ 30 മുതല്‍ 35 മിനിറ്റുവരെ എടുക്കുമെന്നാണ് കരുതുന്നത്. വോട്ടിങ് യന്ത്രങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് എണ്ണുന്ന റൗണ്ടുകളും കൂടും.
Lok Sabha Election 2019: വോട്ടിങ് യന്ത്രങ്ങള്‍ക്കു പിന്നാലെ വിവിപാറ്റും
വോട്ടിങ് യന്ത്രങ്ങള്‍ക്കു പിന്നാലെ വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ നടക്കും. ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ചു വീതം വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടുകളാണ് എണ്ണുക. ഇത് അഞ്ചു മണിക്കൂര്‍ നീളുമെന്നാണ് കണക്കാക്കുന്നത്.
Lok Sabha Election 2019: അല്‍പ്പം സാങ്കേതികം
വോട്ടെണ്ണലിന് വോട്ടിംഗ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ് മാത്രം മതി. ഓരോ ടേബിളിലും കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ക്കു പുറമേ ഓരോ കൗണ്ടിംഗ് അസിസ്റ്റന്റിനെയും നിയോഗിക്കും. മേശകള്‍ കേന്ദ്രീകരിച്ച് സൂക്ഷ്മ നിരീക്ഷകരുമുണ്ടാകും.
Also Read: ‘വോട്ടെണ്ണല്‍ തടസ്സപ്പെട്ടേക്കാം’; അക്രമങ്ങള്‍ക്ക് സാധ്യതയെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ്
രണ്ട് കംപ്യൂട്ടറുകളാണ് സജ്ജീകരിക്കുക. ഇതില്‍ സുവിധ ആപ്പിലേക്കുള്ള ഡേറ്റ എന്‍ട്രിയും എക്‌സല്‍ ഷീറ്റ് തയാറാക്കലുമായിരിക്കും നടക്കുക. ഈ കംപ്യൂട്ടറുകളില്‍ പെന്‍ ഡ്രൈവോ സിഡിയോ പോലുള്ള എക്‌സ്‌റ്റേണല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ഈ കംപ്യൂട്ടറുകളില്‍ സജ്ജമാക്കിയിരിക്കും. റൗണ്ട് തിരിച്ചുള്ള ഡേറ്റ ഓരോ അഞ്ചു മിനിറ്റിലും അപ്‌ഡേറ്റ് ചെയ്യും. ലോക്‌സഭാ മണ്ഡലം സഹവരണാധികാരിക്കും നിയോജക മണ്ഡലം വരണാധികാരിക്കും മാത്രമാണ് സുവിധ ആപ്പില്‍ ഡേറ്റ അപ്‌ഡേറ്റ് ചെയ്യാന്‍ അനുവാദമുള്ളത്. നിയോജക മണ്ഡലം തിരിച്ചുള്ള ഓരോ റൗണ്ടിലെയും ഡേറ്റയാണ് അപ്‌ഡേറ്റ് ചെയ്യുക. ഓരോ റൗണ്ടും പൂര്‍ത്തിയാകുമ്പോള്‍ ഫലം പ്രിന്റ് ഔട്ട് എടുക്കും.
സുവിധ പോര്‍ട്ടല്‍ വഴിയാണ് ഡേറ്റ എന്‍ട്രി നടത്തുക. സുവിധയില്‍ ഡേറ്റ എന്‍ട്രി നടത്തിയ ശേഷമാകും ഫലം പ്രഖ്യാപിക്കുക. results.eci.gov.in എന്ന വെബ് സൈറ്റിലും വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ മൊബൈല്‍ ആപ്പിലും ഡിസ്‌പ്ലേ ബോര്‍ഡിലും ഒരേ സമയം ഫലങ്ങള്‍ ദൃശ്യമാകും. പോസ്റ്റല്‍ വോട്ടുകളുടെ ഡേറ്റ എന്‍ട്രി വരണാധികാരിയാണ് ചെയ്യേണ്ടത്. വരണാധികാരിയാണ് ഫലം പ്രഖ്യാപിക്കുക.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷമാണ് വിവിപാറ്റ് പേപ്പര്‍ രസീതുകള്‍ എണ്ണുക. കൗണ്ടിംഗ് ഹാളിനകത്ത് തന്നെയുള്ള മേശകളിലൊന്ന് വിവിപാറ്റ് കൗണ്ടിംഗ് ബൂത്തായി (വിസിബി) ക്രമീകരിക്കും. പേപ്പര്‍ രസീതുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം വയര്‍ മെഷ് ചെയ്ത രീതിയില്‍ സജ്ജമാക്കും