കോ​ട്ട​യം: വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അ​നു​കൂ​ല നി​ല​പാ​ട് അ​റി​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്നു കെ​പി​സി​സി ആ​വ​ശ്യ​പ്പെ​ട്ട​താ​യും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫി​ന് വ​ലി​യ വി​ജ​യ​പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

Read: എല്ലാ കണ്ണുകളും വയനാട്ടിലേക്ക്: രാഹുല്‍ മത്സരിക്കുമോയെന്ന് ഇന്ന് അറിഞ്ഞേക്കും

വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടായേക്കും. വയനാട് രാഹുൽ മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം സജീവ പരിഗണനയിലുണ്ടെന്ന് കേന്ദ്രനേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ രാഹുലിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സംസ്ഥാന നേതാക്കൾ.

കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതായിരിക്കും. എങ്കിലും സ്ഥാനാര്‍ഥിത്വം ഏറെ കുറേ ഉറപ്പിച്ച മട്ടിലാണ് കേരളത്തിലെ നേതൃത്വം. വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയ ടി.സിദ്ദിഖ് രാഹുലിനായി പിന്മാറുകയാണെന്ന് നേരത്തെ വ്യക്തമാക്കിയിരിന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ