ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വിദ്വേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുധമാക്കിയതെന്നും, പക്ഷേ സ്നേഹം വിജയിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യതലസ്ഥാനത്തെ ഔറംഗസീബ് ലെയ്‌നിലെ എൻപി സീനിയർ സെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

More Election News

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പാണ് ഇന്നു നടക്കുന്നത്. ഡൽഹിയിൽ ആകെയുളള ഏഴു സീറ്റുകളിലും ഇന്നാണ് വോട്ടെടുപ്പ്. നരേന്ദ്ര മോദിയിൽനിന്നും വ്യത്യസ്തനായി കോൺഗ്രസ് സ്ഥാനാർഥി അജയ് മാക്കനും ഏതാനും കോൺഗ്രസ് പ്രവർത്തകർക്കുമൊപ്പമാണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്. അഹമ്മദാബാദിൽ വോട്ട് ചെയ്യാൻ വലിയൊരു റോഡ്ഷോ നടത്തിയശേഷമായിരുന്നു മോദി എത്തിയത്.

Read: അതിരാവിലെ വോട്ട് ചെയ്യാനെത്തി വിരാട് കോഹ്‌ലി; നീണ്ട ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് ഒന്നും മിണ്ടാതെ മടക്കം

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ റഫാൽ കരാറിലെ അഴിമതി, നോട്ടുനിരോധനം ഉൾപ്പെടെയുളള വിഷയങ്ങളാണ് കോൺഗ്രസ് ഉയർത്തിക്കാട്ടിയതെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തെത്തിയ രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ”നോട്ടുനിരോധനം, കർഷക പ്രശ്നം, ഗബ്ബാർ സിങ് നികുതി, റഫാൽ കരാറിലെ അഴിമതി തുടങ്ങിയവായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് ഉയർത്തിക്കാട്ടിയത്. നല്ലൊരു മത്സരമായിരുന്നു. നരേന്ദ്ര മോദി വിദ്വേഷം പ്രയോഗിച്ചപ്പോൾ ഞാൻ സ്നേഹമാണ് പ്രയോഗിച്ചത്. സ്നേഹം വിജയിക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ജനങ്ങളാണ് നമ്മുടെയൊക്കെ ബോസ്. ജനവിധി എന്തായാലും ഞങ്ങൾ അംഗീകരിക്കും,” രാഹുൽ പറഞ്ഞു.

sonia gandhi, congress, ie malayalam

രാഹുൽ ഗാന്ധിയുടെ അമ്മ സോണിയ ഗാന്ധി നിർമൻ ഭവനിലെ പോളിങ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. സഹോദരി പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വാദ്രയും ലോധി എസ്റ്റേറ്റിലെ സർദാർ പട്ടേൽ വിദ്യാലയത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

Priyanka Gandhi Vadra, Robert Vadra , ie malayalam

ഫോട്ടോ: അനിൽ ശർമ്മ

Priyanka Gandhi Vadra, Robert Vadra , ie malayalam

ഫോട്ടോ: നീരജ് പ്രിയദർശി

രാജ്യതലസ്ഥാനം അടക്കം ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ ഇന്ന് പോളിങ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ 14 സീറ്റുകളിലും ഹരിയാനയില്‍ 10 സീറ്റുകളിലും ഡല്‍ഹിയില്‍ 7 സീറ്റുകളിലും വോട്ടെടുപ്പ് ഇന്നാണ്. ജാർഖണ്ഡില്‍ 4, ബിഹാറിലും മധ്യപ്രദേശിലും പശ്ചിമബംഗാളിലും എട്ട് സീറ്റുകളിൽ വീതമാണ് ഇന്നു ജനം വിധിയെഴുതുന്നത്. കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍, സമാജ‌വാദി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടക്കം നിരവധി പ്രമുഖരാണ് ഇന്ന് ജനവിധി തേടുന്നത്.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.