Election 2019: ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ആകർഷിക്കാൻ ടാഗ്‌ ലൈനുമായി കോൺഗ്രസ്. ‘അബ് ഹോഗ ന്യായ്’ അഥവ ‘ഇനി നീതി ലഭിക്കു’മെന്ന പ്രചരണവാചകവുമായാണ് കോൺഗ്രസ് പ്രചരണം സജീവമാക്കാനൊരുങ്ങുന്നത്. ഒപ്പം ഔദ്യോഗിക ഗാനവും കോൺഗ്രസ് പുറത്ത് വിട്ടിട്ടുണ്ട്.

മിനിമം വേതനം ഉറപ്പാക്കുന്ന കോൺഗ്രസ് പ്രകടനപത്രികയിലെ ന​​യു​​തം ആ​​യ്​ യോ​​ജ​​ന (ന്യാ​​യ്) പദ്ധതി മുന്നോട്ടുവെച്ചാണ് ടാഗ് ലൈൻ തയാറാക്കിയിട്ടുള്ളത്. ദരിദ്രജനവിഭാഗങ്ങൾക്ക് പ്രതിവർഷം 72,000 കോടി രൂപ വരുമാനം ഉറപ്പ് നൽകുന്ന രാഹുൽ ഗാന്ധിയുടെ അഭിമാനപദ്ധതിയാണ് ‘ന്യായ്’.

More Election Stories

ബിജെപിയുടെ ‘മേം ഭീ ചൗകീദാർ’ എന്ന പ്രചാരണത്തിന് ബദലായി 2019-ലെ കോൺഗ്രസ് പ്രചാരണവാചകം പുറത്തിറക്കിയിരിക്കുന്നത്. നരേന്ദ്ര മോദിക്കെതിരായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആക്ഷേപത്തിന് മറുപടിയായാണ് ബിജെപി ‘മേം ഭീ ചൗക്കീദാര്‍’ പ്രചാരണം ആരംഭിച്ചത്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.