ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ സ്​​ഥാ​നാ​ർഥി നി​ർ​ണ​യ​ത്തി​ല്‍ കോ​ൺ​ഗ്ര​സ്​ വ​ട​ക​ര​യി​ൽ സ​മ്മ​ർ​ദ​ത്തി​ൽ. മ​ണ്ഡ​ല​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കൊ​ത്ത മി​ക​ച്ച സ്​​ഥാ​നാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു​മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം മ​ത്സ​രി​ക്കി​ല്ലെ​ന്ന വാശിയിലാണ്. ഇതേ തുടര്‍ന്ന് കെപിസിസി സെക്രട്ടറി കെ.പ്രവീണ്‍കുമാറിനാണ് ഇപ്പോള്‍ സാധ്യത കണക്കാക്കപ്പെടുന്നത്.

Read: നാല് സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം: ഉമ്മൻ ചാണ്ടി വീണ്ടും ഡൽഹിക്ക്

സി​പി​എം സ്ഥാ​നാ​ർ​ഥി പി. ജ​യ​രാ​ജ​നെ​തി​രെ മ​ത്സ​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ല​യെ​ടു​പ്പു​ള്ള ഒ​രു നേ​താ​വ് വ​ട​ക​ര​യി​ൽ ഇ​റ​ങ്ങ​ണ​മെ​ന്ന​താ​ണ് പാ​ർ​ട്ടി​യി​ലെ പൊ​തു​വി​കാ​രം. എന്നാല്‍ മുല്ലപ്പളളി പിന്‍മാറുന്നതോടെ തോല്‍വി പേടിച്ച് പിന്മാറുകയാണെന്ന ആക്ഷേപം കോണ്‍ഗ്രസിനെതിരെ ഉയരുന്നുണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ മ​ത്സ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു​മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​മാ​ണ്. എ​ന്നാ​ൽ, ഇ​നി തിര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക്കി​നെ അ​റി​യി​ച്ചു. ടി.സി​ദ്ദി​ഖ് വ​യ​നാ​ടും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ആ​ല​പ്പു​ഴ​യി​ലും അ​ടൂ​ർ പ്ര​കാ​ശ് ആ​റ്റി​ങ്ങ​ലും മ​ത്സ​രി​ക്കും എ​ന്ന​താ​ണു നി​ല​വി​ലെ നി​ല.

ശ​നി​യാ​ഴ്ച രാ​ത്രി ആ​ദ്യം 13 പേ​രു​മാ​യി ത​യാ​റാ​ക്കി​യ പ​ട്ടി​ക വ​ട​ക​ര​യി​ലെ സ്ഥാ​നാ​ർ​ഥി​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ​ന്ത്ര​ണ്ട് പേ​രു​ക​ളി​ൽ ഒ​തു​ങ്ങി​യ​ത്. പി​ന്നീ​ട് ഞാ​യ​റാ​ഴ്ച ന​ട​ന്ന ച​ർ​ച്ച​യി​ൽ വ​യ​നാ​ട് സീ​റ്റി​ലാ​യി​രു​ന്നു കൃ​ത്യ​മാ​യ ഉ​റ​പ്പു ക​ണ്ടെ​ത്താ​നാ​കാ​തെ തീ​രു​മാ​നം നീ​ണ്ട​ത്. വ​യ​നാ​ട്ടി​ലെ സീ​റ്റി​ൽ ഉ​മ്മ​ൻ ചാ​ണ്ടി ഡ​ൽ​ഹി​യി​ലെ​ത്തി നേ​രി​ട്ടു ച​ർ​ച്ച ചെ​യ്തി​ട്ടു മാ​ത്രം തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു കെ​പി​സി​സി നേ​തൃ​ത്വം. ഇ​ന്ന​ലെ ഉ​മ്മ​ൻ ചാ​ണ്ടി ഡ​ൽ​ഹി​യി​ലെ​ത്തി​യ​തോ​ടെ വ​യ​നാ​ട് സം​ബ​ന്ധി​ച്ച് ഏ​ക​ദേ​ശ ധാ​ര​ണ ആ​യി. വ​യ​നാ​ട്ടി​ൽ ​ടി.സി​ദ്ദിഖ്, ആ​ല​പ്പു​ഴ​യി​ൽ ഷാ​നി​മോ​ൾ ഉ​സ്​​മാ​ൻ എ​ന്നി​വ​ർ സ്​​ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ച്ചു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.