തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. 12 പേരടങ്ങിയ ആദ്യ ഘട്ട പട്ടികയാണ് പുറത്തിറക്കിയത്. നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. എറണാകുളത്ത് സിറ്റിങ് എം.പി കെ.വി.തോമസിന് സീറ്റില്ല. ഹൈബി ഈഡന്‍ എറണാകുളത്ത് സ്ഥാനാര്‍ഥിയാകും. ഇതിനെതിരെ കെ.വി.തോമസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Read: സീറ്റ് നിഷേധിച്ചതില്‍ ദുഃഖം, എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ല: കെവി തോമസ്

ഇതിന് പിന്നാലെ കെ.വി.തോമസിനെ മുകുള്‍ വാസ്നിക്കും അഹമ്മദ് പട്ടേലും ഫോണില്‍ വിളിച്ച് സംസാരിച്ചു. തോമസ് ഇന്ന് സോണിയ ഗാന്ധിയെ കാണും. ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട്, വടകര മണ്ഡലങ്ങളിലെ പ്രഖ്യാപനമാണ് ഇന്ന് പ്രഖ്യാപിക്കുക. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും മാവേലിക്കരയിൽ കൊടിക്കുന്നില്‍ സുരേഷും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മത്സരിക്കാനാണ് സാധ്യത കാണുന്നത്. ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും മത്സരിക്കും.

ചാലക്കുടിയില്‍ ബെന്നി ബെഹനാനും, കാസർഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താനും പാലക്കാട് വി.കെ.ശ്രീകണ്ഠനും തൃശൂരില്‍ ടി.എന്‍.പ്രതാപനും പത്തനം തിട്ടയില്‍ ആന്റോ ആന്റണിയും സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂര്‍ തന്നെയാകും മത്സരിക്കുക. കണ്ണൂരില്‍ കെ.സുധാകരനും കോഴിക്കോട് എം.കെ.രാഘവനും ആലത്തൂരില്‍ രമ്യ ഹരിദാസും സ്ഥാനാര്‍ത്ഥികളാകും.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.