Lok Sabha Elections 2019 LIVE News Updates: ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോഴെല്ലാം രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് മോദി കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ചത്. കോണ്‍ഗ്രസ് ഭരണത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞു. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ അളവ് കൂടി. അക്രമവും കള്ളപ്പളം കുമിഞ്ഞുകൂടലും ഉണ്ടായി. കോണ്‍ഗ്രസ് തനിക്കെതിരെ കുറേ ഊഹാപോഹങ്ങളും അടിസ്ഥാന രഹിതമായ വസ്തുതകളും പടച്ചുവിടുന്നു. എന്നാല്‍, ഇന്നത്തെ യുവാക്കള്‍ക്ക് അതിന്റെയെല്ലാം സത്യാവസ്ഥ അറിയാമെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസും ബിജെഡിയും പാവങ്ങളെ വോട്ട് ബാങ്ക് മാത്രമായി ഉപയോഗിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസിനെതിരെയും മോദി വിമര്‍ശനമുന്നയിച്ചത്. കേന്ദ്ര സര്‍ക്കാരിനൊപ്പം സംസ്ഥാനം ഭരിക്കുന്ന ബിജെഡി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് മോദി ആരോപിച്ചു.

ലോക് സഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ പത്തില്‍ താഴെ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രകടന പത്രിക അവതരിപ്പിച്ചു. തൊഴിലില്ലായ്മ, കര്‍ഷകരുടെ ദുരിതങ്ങള്‍ എന്നിവയിലാണ് പ്രകടന പത്രിക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പി.ചിദംബരം എന്നിവര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ പുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

കർഷകർ, യുവാക്കൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതാണ് കോൺഗ്രസിന്റെ പ്രകടന പത്രിക. തൊഴിലില്ലായ്മും കാർഷിക പ്രതിസന്ധിയും പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

വയനാട്ടിൽ നിന്നും ജനവിധി തേടുന്നതിന്റെ ഉദ്ദേശം കോൺഗ്രസ് ദക്ഷിണേന്ത്യയിലുള്ളവർക്കൊപ്പവും ഉണ്ടെന്ന് അറിയിക്കാനാണെന്ന് രാഹുൽ പറഞ്ഞു. മോദി ഭരണത്തിൽ ദക്ഷിണേന്ത്യയിലെ ജനങ്ങൾ ആശങ്കയിലാണ്. രാജ്യമൊട്ടാകെ ഇടതുപക്ഷവുമായി കോൺഗ്രസിന് സഖ്യമുള്ളതിനാൽ വയനാട്ടിലെ തന്റെ സ്ഥാനാർത്ഥിത്വം പ്രശ്നമാകില്ലെന്നും രാഹുൽ പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം രാഹുലിനെതിരെ മത്സരിക്കാൻ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെയാണ് വയനാട്ടിൽ എൻഡിഎ ഇറക്കിയിരിക്കുന്നത്. തൃശൂരിൽ നിന്നും തുഷാർ വയനാട്ടിലേക്ക് പോയതോടെ തൃശൂർ ലോക് സഭാ മണ്ഡലം ബിജെപി ഏറ്റെടുക്കും. നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി തൃശൂരിൽ ജനവിധി തേടിയേക്കും.

3.55 PM:  ഡിഎംകെക്കെതിരെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ. എല്ലാ ഡിഎംകെ അംഗങ്ങളും അഴിമതിയില്‍ മുങ്ങി കുളിച്ചവരാണ്. അവര്‍ക്ക് രാജ്യം ഭരിക്കാനുള്ള അവകാശമില്ല. യുപിഎ ഘടകക്ഷികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അമിത് ഷാ നടത്തിയത്. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

3.43 PM: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് സമയത്ത് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെയും ദൂരദര്‍ശന്‍ ചാനലിനെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെയുമാണ് സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

3.15 PM: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പരാതി നല്‍കി. ആലത്തൂര്‍ ഡി.വൈ.എസ്.പിക്കാണ് രമ്യ പരാതി നല്‍കിയത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ഡി.വൈ.എസ്.പി ഓഫീസിലെത്തിയ രമ്യക്കൊപ്പം അനില്‍ അക്കര എംഎല്‍എ, ഷാഫി പറമ്പില്‍ എംഎല്‍എ, ലതിക സുഭാഷ് എന്നീ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ടായിരുന്നു. വ്യക്തിപരമായ അധിക്ഷേപമാണ് വിജയരാഘവന്‍ നടത്തിയതെന്നും നടപടി സ്വീകരിക്കണമെന്നും രമ്യ പരാതിയില്‍ ആവശ്യപ്പെട്ടു.

Read More: എ.വിജയരാഘവനെതിരെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കി

01:17 PM: നരേന്ദ്ര മോദിയുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ ഗാന്ധി

01:04 PM: ദക്ഷിണേന്ത്യക്കൊപ്പം കോൺഗ്രസ് ഉണ്ടെന്നറിയിക്കാനാണ് വയനാട് മത്സരിക്കുന്നത്

12:47 PM: ബിജെപി വിഷയമാക്കുന്നത് തീവ്ര ദേശീയവാദം

12:45 PM: കർഷകർ, യുവാക്കൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് മുൻഗണന. നുണകളില്ലാത്ത പ്രകടന പത്രികയാണ് കോൺഗ്രസിന്റേതെന്ന് രാഹുൽ.

12:44 PM: ജനങ്ങളുടെ പ്രധാന പ്രശ്നങ്ങൾ മുഖ്യധാരയിലെത്തിക്കും, വികസിതവും ശക്തവുമായ ഇന്ത്യയാണ് ലക്ഷ്യം.

12:41 PM: രാഹുൽ ഗാന്ധി സംസാരിക്കുന്നു

12:40 PM: സ്ത്രീ സുരക്ഷയ്ക്കും പ്രാധാന്യം

12:39 PM: തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും മുഖ്യ ശ്രദ്ധാ കേന്ദ്രം

12:38 PM: ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രകടന പത്രിക പുറത്തിറക്കി

12:32 PM: മുതിർന്ന നേതാവ് ഡോ.മൻമോഹൻ സിങ് സംസാരിക്കുന്നു

12:10 PM: പ്രകടന പത്രിക പുറത്തിറക്കുന്നതിന് മുന്നോടിയായി ലക്ഷ്യങ്ങൾ അക്കമിട്ടു നിരത്തിയുള്ള വീഡിയോ പുറത്തിറക്കി.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.