തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ശബരിമല പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഎം പരാതി നല്‍കി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് സിപിഎം പരാതി നല്‍കിയിരിക്കുന്നത്. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം പ്രധാനമന്ത്രിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികള്‍ വഴിയും സിപിഎം നേരിട്ടുമാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

Read More: ശബരിമല വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് അമിത് ഷാ

ദൈവത്തിന്റെ പേരിലും ആരാധനാലങ്ങളുടെ പേരിലും വോട്ട് ചോദിക്കരുതെന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ നിബന്ധനയുണ്ടെന്നും ഇത് പ്രധാനമന്ത്രി ലംഘിച്ചുമെന്നുമാണ് സിപിഎം നല്‍കിയ പരാതിയില്‍ ഉന്നയിക്കുന്നത്. കേരളത്തിന് പുറത്ത് ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും സിപിഎം ആരോപിച്ചു.

Read More: ‘അയ്യന്‍ ശരണം’; ശബരിമല മുഖ്യവിഷയമാക്കി പ്രചാരണം നടത്താന്‍ ബിജെപി

കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ശബരിമല വിഷയം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഇടതുപക്ഷ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് മോദി ഉന്നയിച്ചത്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ബിജെപി ഉണ്ടാകുമെന്നും പ്രസംഗത്തില്‍ മോദി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.