scorecardresearch
Latest News

Lok sabha Election 2019: ദൈവത്തിന്റെ പേര് പറഞ്ഞ് പേടിപ്പിക്കേണ്ട; കടകംപള്ളിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

Lok sabha Election 2019: ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മന്ത്രിക്ക് നിർദേശം നൽകി

Lok sabha Election 2019: ദൈവത്തിന്റെ പേര് പറഞ്ഞ് പേടിപ്പിക്കേണ്ട; കടകംപള്ളിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

Lok sabha Election 2019: തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ വോട്ടു ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന് പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് താക്കീതുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മന്ത്രിക്ക് നിർദേശം നൽകി. ചീഫ് സെക്രട്ടറി വഴി നൽകിയ കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കുന്നത്.

ദൈവത്തിന്റെ പേരിൽ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ദൈവനാമത്തിൽ നീതിയുക്തമല്ലാത്ത സ്വാധീനം ചെലുത്തുന്നത് ജനപ്രാതിനിധ്യനിയമം സെക്ഷൻ 123 അനുസരിച്ച് കുറ്റകരമാണെന്നും കത്തിൽ പറയുന്നു. ഇത്തരം പ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്നും ഇക്കാര്യം പെന്‍ഷന്‍ വാങ്ങുന്നവരോട് വോട്ടര്‍മാര്‍ പറയണമെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്‍റെ വിവാദ പ്രസ്താവന. കണ്ണൂരിലെ വെള്ളാവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് കടകംപള്ളി വിവാദ പരാമർശം നടത്തിയത്. 600 രൂപയുടെ ക്ഷേമ പെൻഷൻ 1200 ആക്കി ഉയർത്തിയത് ചൂണ്ടികാട്ടിയായിരുന്നു പരാമർശം.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Lok sabha election 2019 chief election commission warns kadakampally surendran

Best of Express