scorecardresearch

Lok Sabha Elections 2019: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ പേര് പുറത്തുവന്നിട്ടില്ല

വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ പേര് പുറത്തുവന്നിട്ടില്ല

author-image
WebDesk
New Update
Election 2019, Lok Sabha Election 2019, ലോക്‌സഭ തിരഞ്ഞെടുപ്പ് 2019, General Election 2019, Indian General Election 2019, തിരഞ്ഞെടുപ്പ് വാർത്തകൾ, Election news, BJP, ബിജെപി, Congress, കോൺഗ്രസ്, CPM, സിപിഎം, iemalayalam, ഐ ഇ മലയാളം,

Congress Candidate List for Lok Sabha Elections 2019: ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയായി. നാല് സീറ്റുകളിലെ സ്ഥാനാർത്ഥിപ്പട്ടിക നാളെയാണ് പ്രഖ്യാപിക്കുക.

Advertisment

രാവിലെ ആരംഭിച്ച സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. പ്രമുഖ നേതാക്കള്‍ മത്സരിക്കേണ്ട എന്ന നിലപാടാണ് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം ഹൈക്കമാന്‍ഡ് സ്വീകരിച്ചത്. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ മത്സരിക്കില്ല. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് മൂന്ന് നേതാക്കളും നേരത്തെ തന്നെ അറിയിച്ചിരുന്നു.

അതേസമയം സംസ്ഥാനത്തെ മൂന്ന് സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്നും തീരുമാനിക്കാനായില്ല. വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ സീറ്റുകളിലാണ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം നാളേക്ക് മാറ്റിയത്.

സ്ഥാനാർത്ഥിത്വം ഉറപ്പായ സീറ്റുകൾ

കാസര്‍ഗോഡ്: രാജ്‌മോഹൻ ഉണ്ണിത്താൻ

കണ്ണൂര്‍: കെ.സുധാകരൻ

കോഴിക്കോട്: എം.കെ. രാഘവൻ (സിറ്റിങ് എംപി)

തൃശൂര്‍: ടി.എൻ. പ്രതാപൻ

ചാലക്കുടി: ബെന്നി ബെഹനാൻ

എറണാകുളം: ഹൈബി ഈഡൻ

മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ് (സിറ്റിങ് എംപി)

പത്തനംതിട്ട: ആന്റോ ആന്റണി (സിറ്റിങ് എംപി)

തിരുവനന്തപുരം: ശശി തരൂർ (സിറ്റിങ് എംപി)

സൂചനകൾ പ്രകാരം മറ്റ് സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികള്‍

ആലത്തൂര്‍: രമ്യ ഹരിദാസ്

പാലക്കാട്: വി.കെ. ശ്രീകണ്ഠൻ

ഇടുക്കി: ഡീൻ കുര്യാക്കോസ്

തീരുമാനമാകാത്ത മണ്ഡലങ്ങൾ

വടകര:

വയനാട്:

ആലപ്പുഴ:

ആറ്റിങ്ങൽ:

ഘടകക്ഷികൾ മത്സരിക്കുന്ന സീറ്റുകൾ

മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലീം ലീഗ്) (സിറ്റിങ് എംപി)

പൊന്നാനി: ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലീം ലീഗ്) സിറ്റിങ് എംപി)

കോട്ടയം: തോമസ് ചാഴികാടൻ (കേരളാ കോൺഗ്രസ് എം)

കൊല്ലം: എൻ.കെ. പ്രേമചന്ദ്രന്‍ ( ആർ.എസ്.പി) (സിറ്റിങ് എംപി)

publive-image

Advertisment

ഇടുക്കി സീറ്റ് പി.ജെ. ജോസഫിന് നൽകി കേരളാ കോൺഗ്രസിലെ ഭിന്നത പരിഹരിക്കാൻ കോൺഗ്രസ് ശ്രമങ്ങൾ നടത്തുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, കെെപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം പി.ജെ. ജോസഫ് അംഗീകരിച്ചില്ല. കേരളാ കോൺഗ്രസിൽ നിന്നുകൊണ്ട് തന്നെ രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാണ് താൽപര്യമെന്ന് ജോസഫ് അറിയിക്കുകയായിരുന്നു.

Read More: ‘തന്നെ മനഃപൂര്‍വ്വം മാറ്റിനിര്‍ത്താന്‍ ശ്രമിച്ചു’; ആഞ്ഞടിച്ച് പി.ജെ. ജോസഫ്

Congress Udf Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: