BJP manifesto 2019: ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുളള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി.’സങ്കൽപ് പത്ര’ എന്നു പേരിട്ടിരിക്കുന്ന പ്രകടന പത്രികയാണ് പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുളള പ്രമുഖ നേതാക്കൾ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുത്തു. 2014 ലെ തിരഞ്ഞെടുപ്പില്‍ നല്‍കിയ 550 വാഗ്‌ദാനങ്ങളില്‍ 520ഉം നടപ്പാക്കിയെന്നാണ് ബിജെപി അവകാശവാദം.
Read: ‘അപകടകരം, നടപ്പിലാക്കാന്‍ സാധിക്കാത്തത്’; കോണ്‍ഗ്രസ് പ്രകടന പത്രികയെ വിമര്‍ശിച്ച് അരുണ്‍ ജെയ്റ്റ്‌ലി
കോൺഗ്രസിന്റെ പ്രകടന പത്രിക കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയിരുന്നു. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് പത്രിക അവതരിപ്പിച്ചത്. രാജ്യത്തെ 20 ശതമാനത്തോളംവരുന്ന ദരിദ്രജനങ്ങൾക്ക് വർഷം നേരിട്ട് 72,000 രൂപ അക്കൗണ്ടിൽ നൽകുന്ന ന്യായ് പദ്ധതിയായിരുന്നു പ്രകടന പത്രികയിലെ മുഖ്യ ആകർഷണം. അധികാരത്തിലെത്തിയാൽ കേന്ദ്രസർവീസിലെ നാലുലക്ഷം ഒഴിവുകൾ 2020-നകം നികത്തുമെന്നും കർഷകർക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്നും കോൺഗ്രസിന്റെ പ്രകടന പത്രികയിലുണ്ട്. കുടിശികയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നാണ് മറ്റൊരു വാഗ്‌ദാനം.
സ്ത്രീകൾക്ക് 33 ശതമാനം തൊഴിൽ സംവരണം നൽകുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരും, എല്ലാവർക്കും ചികിത്സ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ, ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിയിലെ പിഴവുകൾ പരിഹരിക്കും തുടങ്ങിയ വാഗ്‌ദാനങ്ങളും കോൺഗ്രസിന്റെ പ്രകടന പത്രികയിലുണ്ട്.
Click here to read the full manifesto
”ബിജെപിയുടെ പ്രകടന പത്രിക നിറയെ കപട വാഗ്‌ദാനങ്ങളെന്ന് കോൺഗ്രസ്. ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രകടന പത്രികയിലെ വ്യത്യാസം ആദ്യ പേജിൽതന്നെ വ്യക്തമാകും. ഞങ്ങളുടെ പ്രകടന പത്രികയുടെ ആദ്യ പേജിൽ ജനക്കൂട്ടത്തെയാണ് ചിത്രീകരിച്ചിട്ടുളളത്. ബിജെപിയുടെ പ്രകടന പത്രികയിൽ ഒരാളുടെ മുഖം മാത്രമാണുളളത്,” കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു. നുണകളാൽ ഊതി വീർപ്പിച്ച ബലൂണുകൾ പൊട്ടുമെന്നും ഈ തിരഞ്ഞെടുപ്പിൽ ബിജെപിയെ ജനങ്ങൾ തളളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
5 വർഷം നൽകിയ പിന്തുണയ്ക്ക് ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഓരോ മേഖലയെയും മുന്നോട്ടു കൊണ്ടുവരികയാണ് ലക്ഷ്യം.
കയറ്റുമതി വരുമാനം ഇരട്ടിയായി വർധിപ്പിക്കും. പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കും
എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും ഗ്യാസ് സിലിണ്ടർ, ദേശീയ പാത ഇരട്ടിയാക്കും, റെയിൽപാതകളുടെ വൈദ്യുതീകരണം 2020 ൽ പൂർത്തിയാക്കും
ഇന്ത്യയെ ശക്തമാക്കാനുളള 75 പദ്ധതികളാണ് പ്രകടന പത്രികയിൽ വയ്ക്കുന്നത്. ഇന്ത്യ 75-ാം സ്വതന്ത്ര്യദിനം ആഘോഷിക്കുന്ന സമയത്ത് 75 പദ്ധതികളിലൂടെ ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രകടന പത്രിക പറയുന്നു.
ശബരിമലയിൽ വിശ്വാസം സംരക്ഷിക്കുമെന്ന് പ്രകടന പത്രിക. ഇതിനായി പരിരക്ഷ ഉറപ്പാക്കും, ആചാരങ്ങൾ സംരക്ഷിക്കും. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണഘടന സംരക്ഷണം.
ഗ്രാമവികസനത്തിന് 25 ലക്ഷം കോടി രൂപയുടെ പദ്ധതി. ചെറുകിട കച്ചവടക്കാർക്കും വ്യാപാരികൾക്കും പെൻഷൻ പദ്ധതി
പ്രകടന പത്രികയിലെ മുഴുവൻ വാഗ്‌ദാനങ്ങളിലൂടെ പുതിയൊരു ഇന്ത്യയെ പടുത്തുയർത്താനുളള ചുവടാണ് വയ്ക്കുന്നതെന്ന് രാജ്നാഥ് സിങ്
സൗഹാർദാന്തരീക്ഷത്തിൽ രാമക്ഷേത്രം നിർമ്മിക്കും. ഭീകരവാദത്തിനെതിരെ ശക്തമായി നടപടിയെടുക്കും
പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത നേടും. ജൈവ കൃഷി പ്രോത്സാഹിപ്പിക്കും
കിസാൻ ക്രെഡിറ്റ് കാർഡിൽ കർഷകർക്ക് ഒരു ലക്ഷം രൂപയ്ക്ക് അഞ്ച് വർഷം വരെ പലിശ രഹിത വായ്പ. ഏകീകൃത് സിവിൽകോഡ് നടപ്പാക്കും, പൗരത്വ ബിൽ പാസാക്കും.
ദീർഘവീക്ഷണമുളളതും പ്രായോഗികവുമായ പത്രികയാണെന്ന് രാജ്നാഥ് സിങ്. മോദിയുടെ ഭരണത്തിന് കീഴിൽ രാജ്യം മികച്ച പുരോഗതി കൈവരിച്ചു. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം
ആറുകോടി ജനങ്ങളുടെ അഭിപ്രായം അറിഞ്ഞാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് അമിത് ഷാ. ആശയവിനിമയത്തിനായി സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചു
പ്രകടന പത്രികയിൽ 75 വാഗ്‌ദാനങ്ങളാണുളളത്. 45 പേജുളള പ്രകടന പത്രികയാണ് ബിജെപി പുറത്തിറക്കിയത്
5 വർഷത്തെ മോദി ഭരണം സുവർണ ലിപികളിൽ എഴുതപ്പെടുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മോദി സർക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർന്നു. 2014 പ്രതീക്ഷയുടെ കാലമാണെങ്കിൽ 2019 ആഗ്രഹങ്ങളുടെ കാലമാണ്.
‘സങ്കൽപ് പത്ര’ എന്നു പേരിട്ടിരിക്കുന്ന പ്രകടന പത്രികയാണ് പുറത്തിറക്കിയത്
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് എന്നിവർ ചേർന്ന് പ്രകടന പത്രിക പുറത്തിറക്കി
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക അവതരിപ്പിക്കവെ, 2014 മുതൽ 2019 വരെയുള്ള കാലഘട്ടം ഇന്ത്യൻ ചരിത്രത്തിന്റെ സുവർണ കാലമാണെന്ന് അമിത് ഷാ. ധാരാളം വികസന പരിപാടികൾ അക്കാലയളവിൽ രാജ്യം കണ്ടുവെന്നും അമിത് ഷാ പറഞ്ഞു