Latest News

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍; ശ്രീധരന്‍പിള്ളയും മത്സരിച്ചേക്കും

കെ. സുരേന്ദ്രന് പത്തനംതിട്ടയോ തൃശൂരോ ലഭിക്കണമെന്നാണ് വി. മുരളീധര പക്ഷത്തിന്റെ ആവശ്യം

Sreedharan Pillai, ശ്രീധരൻ പിളള, BJP, ബിജെപി, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക നാളെയോ മറ്റന്നാളോ പ്രഖ്യാപിച്ചേക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നാളെ ചര്‍ച്ചകള്‍ നടക്കും. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ ദേശീയ നേതൃത്വമാകും അന്തിമ തീരുമാനം എടുക്കുക.

Read More: തരൂരിന്റെ ബന്ധുക്കളെ ‘വീണ്ടും’ ബിജെപിയില്‍ ചേര്‍ത്ത് ശ്രീധരന്‍പിള്ള; പണ്ടേ ബിജെപിയെന്ന് ബന്ധുക്കള്‍

ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ താന്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള അറിയിച്ചു. അതേസമയം, കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിച്ചേക്കും. കെ. സുരേന്ദ്രന് വിജയസാധ്യതയുള്ള സീറ്റ് ലഭിക്കണമെന്ന് മുരളീധര പക്ഷം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ. സുരേന്ദ്രന് പത്തനംതിട്ടയോ തൃശൂരോ ലഭിക്കണമെന്നാണ് വി. മുരളീധര പക്ഷത്തിന്റെ ആവശ്യം. എന്നാല്‍, ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ളയും തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയും മത്സരിച്ചാല്‍ കെ. സുരേന്ദ്രന് മറ്റ് ഏതെങ്കിലും സീറ്റ് നല്‍കാനാണ് സാധ്യത. എന്നാല്‍, വിജയസാധ്യതയുള്ള സീറ്റ് വേണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നാളെ ഡല്‍ഹിയില്‍ നടക്കും. സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയായിരിക്കും അന്തിമ തീരുമാനം എടുക്കുക. നിലവില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച എല്‍ഡിഎഫ് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Lok sabha election 2019 bjp candidates list kerala

Next Story
ബിജെപി ക്ഷണം നിരസിച്ച് സെവാഗ്; ഗംഭീര്‍ മത്സരിക്കാന്‍ സാധ്യതvirender Sehwag, വിരേന്ദർ സെവാഗ്, Gautham Gambhir, ഗംഭീർ, BJP, ബിജെപി, Sehwag BJP, സെവാഗ് ബിജെപി,Loksabha, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express