കൊച്ചി: കൊല്ലത്തു മത്സരിക്കുന്നതിനേക്കാൾ ഭേദം മലപ്പുറത്തു മത്സരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം. കൊല്ലത്തു മത്സരിക്കാൻ തനിക്കുമേൽ സമ്മർദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, കൊല്ലത്ത് ആരെയും പരിചയമില്ലെന്നും തന്റെ മണ്ഡലമായ പത്തനംതിട്ടയില്‍ മത്സരിക്കാനാണ് താൽപര്യമെന്നും കണ്ണന്താനം പറഞ്ഞു.
Read: ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്; സ്ഥാനാര്‍ത്ഥികളെ വൈകിട്ട് പ്രഖ്യാപിച്ചേക്കും
സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ തന്നെ മത്സരിക്കണമെന്നാണ് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നത്. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയാണ് മണ്ഡലത്തില്‍ പിടിമുറിക്കിയത്. ഇന്ന് വൈകിട്ടോടെ സ്ഥാനാര്‍ത്ഥി പട്ടിക ഇറങ്ങിയേക്കും.
പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന കെ.സുരേന്ദ്രനെ ആറ്റിങ്ങലിലും അഫോൺസ് കണ്ണന്താനത്തെ കൊല്ലത്തുമാണ് ബിജെപി ഇപ്പോള്‍ പരിഗണിക്കുന്നത്. ഇത്തരത്തില്‍ മാറ്റം വരുത്തി പുതിയ പട്ടിക കഴിഞ്ഞ ദിവസം സംസ്ഥാന ഘടകം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. എന്നാല്‍ പത്തനംതിട്ടയും തൃശൂരും ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാടിലാണ് സുരേന്ദ്രൻ.