/indian-express-malayalam/media/media_files/uploads/2020/12/voters-3.jpg)
Local Polls Kerala 2020 Live Updates:തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് ഘട്ടങ്ങളിലുമായി 76.18 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇതിൽ തിങ്കളാഴ്ച കഴിഞ്ഞ മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത്. മൂന്നാം ഘട്ട വോട്ടെടുപ്പിൽ 78.62 ആണ് പോളിങ്. 73.12 ശതമാനമായിരുന്നു ആദ്യഘട്ടത്തിലെ പോളിങ്. രണ്ടാംഘട്ടത്തിൽ 76.78 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
മൂന്നാംഘട്ട വോട്ടെടുപ്പിൽ മലപ്പുറം - 78.86, കോഴിക്കോട്- 78.98, കണ്ണൂർ - 77.54, കാസർകോഡ്- 77.14 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള പോളിങ് ശതമാനം.2015ൽ 77.76 ശതമാനമായിരുന്നു പോളിങ് ശതമാനം. അന്ന് രണ്ട് ഘട്ടങ്ങളിലായായിരുന്നു പോളിങ്.
ബുധനാഴ്ചയാണ് മൂന്നുഘട്ടങ്ങളിൽ നിന്നുമായുള്ള വോട്ടെണ്ണൽ. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 10,834 ബൂത്തുകളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. കൃത്യം ഏഴ് മണിക്ക് തന്നെ പോളിങ് ആരംഭിച്ചു. ആറ് മണി വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം.
മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. നാല് ജില്ലകളിലും 75 ശതമാനത്തിന് മുകളിലായി പോളിങ്.
നാല് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 42,87,597 പുരുഷന്‍മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍സ്ജെന്‍റേഴ്സും അടക്കം 89,74,993 വോട്ടര്‍മാരാണ് അവസാനഘട്ടത്തിലുള്ളത്. ഇതില്‍ 71,906 കന്നി വോട്ടര്‍മാരും 1,747 പ്രവാസി ഭാരതീയ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.
10,842 പോളിംഗ് ബൂത്തുകളാണ് മൂന്നാം ഘട്ടത്തിലേക്കായി സജ്ജീകരിച്ചിരിക്കുന്നത്. 1,105 പ്രശ്നബാധിത പോളിംഗ് ബൂത്തുകളിവെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 52,285 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാ മപഞ്ചായത്തിലെ താത്തൂര്‍ പൊയ്യില്‍(11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി(7) എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു.
Live Blog
Local Polls Kerala 2020 Live Updates:
സംസ്ഥാനത്ത് മൂന്നാംഘട്ട വോട്ടെടുപ്പിൽ 78.62 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി രാത്രി 8.05ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ.
മലപ്പുറം - 78.86, കോഴിക്കോട്- 78.98, കണ്ണൂർ - 77.54, കാസർകോഡ്- 77.14 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള പോളിങ് ശതമാനം.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വോട്ടെണ്ണൽ തുടങ്ങുന്നതുമുതലുള്ള പുരോഗതി 'പി.ആർ.ഡി ലൈവ്' മൊബൈൽ ആപ്പിലൂടെ അപ്പപ്പോൾ അറിയാം. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് ആപ്പ് ഗൂഗിൾ പ്‌ളേ സ്റ്റോറിൽനിന്നും ആപ്പ് സ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം.
16ന് രാവിലെ എട്ടുമണി മുതൽ വാർഡുതലം മുതൽ സംസ്ഥാനതലം വരെയുള്ള വോട്ടെണ്ണൽ പുരോഗതി തടസ്സങ്ങളില്ലാതെ അറിയാനാകും. സംസ്ഥാന, ജില്ലാ, കോർപറേഷൻ, നഗരസഭ, ബ്‌ളോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിൽ സീറ്റുകളുടെ എണ്ണവും ലീഡു നിലയും ആപ്പിലൂടെ അറിയാനാകും.
മലപ്പുറം
- പൊന്നാനി - 74.17
- തിരൂര്‍ - 74.80
- പെരിന്തല്‍മണ്ണ -77.43
- മലപ്പുറം -79.51
- മഞ്ചേരി -81.71
- കോട്ടയ്ക്കല്‍ -76.14
- നിലമ്പൂര്‍ -75.67
- താനൂര്‍ -76.97
- പരപ്പനങ്ങാടി -77.62
- വളാഞ്ചേരി -78.79
- തിരൂരങ്ങാടി -74.26
- കൊണ്ടോട്ടി -79.26
കോഴിക്കോട്
- കൊയിലാണ്ടി - 76.60
- വടകര - 77.33
- പയ്യോളി - 76.63
- രാമനാട്ടുകര - 81.78
- കൊടുവളളി - 79.00
- മുക്കം - 81.11
- ഫറോക്ക് - 79.02
കണ്ണൂര്‍
- തളിപ്പറമ്പ് - 75.02
- കൂത്തുപറമ്പ് - 79.95
- തലശ്ശേരി - 70.53
- പയ്യന്നൂര്‍ - 82.97
- ഇരിട്ടി - 82.68
- പാനൂര്‍ -69.95
- ശ്രീകണ്ഠപുരം - 79.27
- ആന്തൂര്‍ - 88.98
കാസര്‍ഗോഡ്
- കാഞ്ഞങ്ങാട് - 76.40
- കാസര്‍ഗോഡ് - 69.74
- നീലേശ്വരം -79.98
മൂന്നാം ഘട്ട വോട്ടെടുപ്പിൽ വൈകിട്ട് 5.50 വരെയുള്ള വിവരങ്ങൾ പ്രകാരം 77.25 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. മലപ്പുറം - 77.71, കോഴിക്കോട്- 77.52, കണ്ണൂർ - 76.95, കാസർകോഡ്- 75.71 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോളിങ് ശതമാനം.
കോഴിക്കോട് - 68.51, കണ്ണൂർ- 68.26 ന്നിങ്ങനെയാണ് കോർപ്പറേഷനുകളിലെ പോളിങ് ശതമാനം.
സംസ്ഥാനത്ത് മൂന്നാംഘട്ട വോട്ടെടുപ്പിൽ ഇതുവരെ 77 ശതമാനം പോളിങ് രേഖപ്പെടുത്തി. മലപ്പുറം - 77.52, കോഴിക്കോട്- 77.16, കണ്ണൂർ - 76.69, കാസർകോഡ്- 75.56 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോളിങ് ശതമാനം. കോഴിക്കോട് - 68.30, കണ്ണൂർ- 67.76 എന്നിങ്ങനെയാണ് ഇന്ന് പോളിങ് നടക്കുന്ന കോർപ്പറേഷനുകളിലെ പോളിങ് ശതമാനം.
വൈകിട്ട് 4.30 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 73.43 ശതമാനം പോളിങ് രേഖപ്പെടുത്തി. മലപ്പുറം - 74.00, കോഴിക്കോട്- 73.63, കണ്ണൂർ - 73.06, കാസർകോഡ്- 71.82 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ്ങ്. കോർപ്പറേഷനുകളിൽ കോഴിക്കോട് - 63.87, കണ്ണൂർ- 62.07 എന്നിങ്ങനെയാണ് പോളിങ്.
മലപ്പുറം ജില്ല
- പൊന്നാനി - 65.52
- തിരൂര്‍ - 67.37
- പെരിന്തല്‍മണ്ണ -70.40
- മലപ്പുറം -73.18
- മഞ്ചേരി -75.81
- കോട്ടയ്ക്കല്‍ -70.14
- നിലമ്പൂര്‍ -70.12
- താനൂര്‍ -68.93
- പരപ്പനങ്ങാടി -70.32
- വളാഞ്ചേരി -74.61
- തിരൂരങ്ങാടി -69.26
- കൊണ്ടോട്ടി -71.86
കോഴിക്കോട് ജില്ല
- കൊയിലാണ്ടി - 67.99
- വടകര - 70.67
- പയ്യോളി - 66.95
- രാമനാട്ടുകര - 77.92
- കൊടുവളളി - 71.00
- മുക്കം - 76.78
- ഫറോക്ക് - 72.32
കണ്ണൂര്‍ ജില്ല
- തളിപ്പറമ്പ് - 69.20
- കൂത്തുപറമ്പ് - 75.01
- തലശ്ശേരി - 62.26
- പയ്യന്നൂര്‍ - 76.69
- ഇരിട്ടി - 76.05
- പാനൂര്‍ -61.05
- ശ്രീകണ്ഠപുരം - 74.17
- ആന്തൂര്‍ - 84.23
കാസര്‍ഗോഡ് ജില്ല
- കാഞ്ഞങ്ങാട് - 67.82
- കാസര്‍ഗോഡ് - 64.47
- നീലേശ്വരം -74.75
കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ പോളിങ്ങ് 80.48. മറ്റു നഗരസഭകളിലെ പോളിങ്ങ് ഇങ്ങനെ:
മലപ്പുറം: പൊന്നാനി - 58.48, തിരൂര്‍ - 60.57, പെരിന്തല്‍മണ്ണ -63.91, മലപ്പുറം -66.13, മഞ്ചേരി -68.83, കോട്ടയ്ക്കല്‍ -64.14, നിലമ്പൂര്‍ -63.18, താനൂര്‍ -62.52, പരപ്പനങ്ങാടി -62.43, വളാഞ്ചേരി -69.30, തിരൂരങ്ങാടി -62.40, കൊണ്ടോട്ടി -63.47
കോഴിക്കോട്: കൊയിലാണ്ടി - 59.14, വടകര - 64.20, പയ്യോളി -60.11, രാമനാട്ടുകര - 72.33, കൊടുവളളി - 64.39, മുക്കം - 70.01, ഫറോക്ക് - 66.20
കണ്ണൂര്‍: തളിപ്പറമ്പ് - 63.24, കൂത്തുപറമ്പ് - 69.42, തലശ്ശേരി - 55.53, പയ്യന്നൂര്‍ - 70.09, ഇരിട്ടി - 68.02, പാനൂര്‍ -54.10, ശ്രീകണ്ഠപുരം - 69.19
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് -60.43, കാസര്‍ഗോഡ് - 59.25, നീലേശ്വരം -69.01
മലപ്പുറം: പൊന്നാനി - 51.33തിരൂര്‍ - 54.15, പെരിന്തല്‍മണ്ണ -56.37, മലപ്പുറം -58.04, മഞ്ചേരി -60.74, കോട്ടയ്ക്കല്‍ -56.19, നിലമ്പൂര്‍ -54.80, താനൂര്‍ -55.23, പരപ്പനങ്ങാടി -54.62, വളാഞ്ചേരി -60.71, തിരൂരങ്ങാടി -55.46, കൊണ്ടോട്ടി -56.11.
കോഴിക്കോട്: കൊയിലാണ്ടി - 51.49, വടകര - 57.47, പയ്യോളി - 52.32, രാമനാട്ടുകര - 65.64, കൊടുവളളി - 56.14, മുക്കം - 62.54, ഫറോക്ക് - 57.02.
കണ്ണൂര്‍: തളിപ്പറമ്പ് - 57.33, കൂത്തുപറമ്പ് - 61.63, തലശ്ശേരി - 48.25, പയ്യന്നൂര്‍ - 62.29, ഇരിട്ടി - 60.94, പാനൂര്‍ -46.91, ശ്രീകണ്ഠപുരം - 61.89, ആന്തൂര്‍ - 71.38.
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് - 52.24, കാസര്‍ഗോഡ് - 52.55, നീലേശ്വരം -61.80
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യമുണ്ടെന്ന് ആവർത്തിച്ച് വെൽഫയർ പാർട്ടി. “യുഡിഎഫുമായി പ്രാദേശികമായ സഖ്യമാണ് ഉണ്ടാക്കിയത്. വെല്‍ഫെയറുമായി ഉണ്ടാക്കിയ സഖ്യം യുഡിഎഫിന് ഗുണം ചെയ്യും,” വെൽഫയർ പാർട്ടി അധ്യക്ഷൻ ഹമീദ് വാണിയമ്പലം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്യാൻ സാധിക്കുമെന്ന് യുഡിഎഫും മുസ്‌ലിം ലീഗും അവകാശപ്പെടുന്നു. എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിന് എതിരായ ജനവിധിയായിരിക്കും ഇത്തവണത്തേതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇടതുഭരണത്തില്‍ സമസ്ത മേഖലയിലുമുള്ള ആളുകളും അതീവ നിരാശരും ദുഃഖിതരുമാണ്. ജനങ്ങളുടെ പ്രതിഷേധം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Read More
തദ്ദേശതിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ നാല് വടക്കൻ ജില്ലകളിലെ വോട്ടർമാർ ആവേശത്തിൽ. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. കൃത്യം ഏഴ് മണിക്ക് തന്നെ പോളിങ് ആരംഭിച്ചു. ആറ് മണി വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം.
മലപ്പുറം: തിരൂര്‍ - 27.68, വേങ്ങര -27.61, താനൂര്‍- 26.18, തിരൂരങ്ങാടി -25.34, കുറ്റിപ്പുറം -26.62, മങ്കട -27.01, പെരിന്തല്‍മണ്ണ-25.87, മലപ്പുറം-27.11, അരീക്കോട്-27.82, കൊണ്ടോട്ടി - 28.19, കാളികാവ് -26.94, വണ്ടൂര്‍ -26.23, നിലമ്പൂര്‍ -27.49, പൊന്നാനി -27.19, പെരുമ്പടപ്പ് -25.35
കോഴിക്കോട്: വടകര - 26.81, തൂണേരി - 26.99, കുന്നുമ്മല്‍ - 28.28, തോടന്നൂര്‍ - 25.43, മേലടി - 25.60, പേരാമ്പ്ര -28.23, ബാലുശ്ശേരി - 27.42, പന്തലായനി - 28.46, ചേളന്നൂര്‍ - 26.84, കൊടുവളളി - 26.91, കുന്നമംഗലം - 28.16, കോഴിക്കോട് - 23.84
കണ്ണൂര്‍: കല്ല്യാശ്ശേരി - 26.29, പയ്യന്നൂര്‍ - 28.65, തളിപ്പറമ്പ് - 27.67, ഇരിക്കൂര്‍ - 26.87, കണ്ണൂര്‍ - 26.96, എടക്കാട് - 28.02, തലശ്ശേരി - 28.28, കൂത്തുപറമ്പ് - 26.3, 1പാനൂര്‍ - 28.38, ഇരിട്ടി - 28.21, പേരാവൂര്‍ - 25.11
കാസര്‍ഗോഡ്:കാറടുക്ക - 26.95, മഞ്ചേശ്വരം - 23.63, കാസര്‍ഗോഡ് - 22.99, കാഞ്ഞങ്ങാട് - 25.72, പരപ്പ - 29.70, നീലേശ്വരം -29.40
തദ്ദേശതെരഞ്ഞെടുപ്പ് ഫലങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന- ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇടതുമുന്നണിക്ക് അനുകൂലമായ തരംഗമാണ് നിലവിലുള്ളത്. അതായിരിക്കും ജനവിധി. 13 ജില്ലകളിലും എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. ഈ കൊവിഡ് കാലത്ത് പട്ടിണിയില്ലാതെ ജനങ്ങളെ രക്ഷിച്ച സര്‍ക്കാരിന് അല്ലാതെ ആര്‍ക്കാണ് ജനങ്ങള്‍ വോട്ടു ചെയ്യുകയെന്നും കോടിയേരി ചോദിച്ചു. തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ വലിയൊരു പൊട്ടിത്തെറിയുണ്ടാകും. ജമാഅത്ത് ഇസ്ലാമിയുമായി കൂട്ടുപിടിച്ച സംസ്ഥാന കോണ്‍ഗ്രസ് നിലപാടിനെ അഖിലേന്ത്യ നേതൃത്വത്തിന് പോലും അംഗീകരിക്കാന്‍ കഴിയുന്നില്ല. യുഡിഎഫ് വലിയൊരു തകര്‍ച്ചയെ നേരിടാന്‍ പോവുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.
കോടഞ്ചേരിയില്‍ ബിജെപി സ്ഥാനാര്‍ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്ത് പത്തൊന്‍പതാം വാര്‍ഡ് സ്ഥാനാര്‍ഥി വാസു കുഞ്ഞനാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. പുലര്‍ച്ചെ അഞ്ചേമുക്കാലിനാണ് സംഭവം. പോളിംഗ് ബൂത്തിലേക്ക് പോകുന്നതിനിടെ ചൂരമുണ്ട കണ്ണോത്ത് റോഡില്‍ വച്ചാണ് വാസുവിന് നേരെ കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. വാസു സഞ്ചരിച്ചിരുന്ന ബൈക്ക് പന്നി കുത്തി വീഴ്ത്തുകയായിരുന്നു. വാസുവിനെ നെല്ലിപൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് ആവര്‍ത്തിച്ച് മന്ത്രി ഇപി ജയരാജന്‍. ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ ബൂത്തില്‍ രാവിലെ ഏഴ് മണിക്ക് തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി ഈ തിരഞ്ഞെടുപ്പില്‍ ജയിച്ചുവരും. നാടാകെ സര്‍ക്കാരിന്റെ നയങ്ങളെ പ്രശംസിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ വ്യക്തിത്വങ്ങളെയാണ് ഇടത് മുന്നണി സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. ഇന്നത്തെ മഹാമാരിയുടെ കാലത്ത് ജനസേവനം നടത്തിയവരാണ്. ജനത്തിന് ഭക്ഷണവും പാര്‍പ്പിടവും ഉറപ്പാക്കി. നാടാകെ വികസിച്ചുവരുകയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.
മലപ്പുറം: പൊന്നാനി - 19.52, തിരൂര്‍ - 22.91, പെരിന്തല്‍മണ്ണ -23.68, മലപ്പുറം -23.12, മഞ്ചേരി -26.12, കോട്ടയ്ക്കല്‍ -22.01, നിലമ്പൂര്‍ -22.38, താനൂര്‍ -21.87, പരപ്പനങ്ങാടി -21.47, വളാഞ്ചേരി -25.49, തിരൂരങ്ങാടി -22.80, കൊണ്ടോട്ടി -21.96.
കോഴിക്കോട്: കൊയിലാണ്ടി - 20.14, വടകര - 22.71, പയ്യോളി - 21.33, രാമനാട്ടുകര - 28.50, കൊടുവളളി - 21.08, മുക്കം - 23.67, ഫറോക്ക് - 23.12.
കണ്ണൂര്‍: തളിപ്പറമ്പ് - 24.89, കൂത്തുപറമ്പ് - 27.52, തലശ്ശേരി - 19.35, പയ്യന്നൂര്‍ - 23.53, ഇരിട്ടി - 24.20, പാനൂര്‍ -18.54, ശ്രീകണ്ഠപുരം - 23.52, ആന്തൂര്‍ - 32.95
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് - 20.55, കാസര്‍ഗോഡ് - 22.09, നീലേശ്വരം -25.40
മലപ്പുറം
പൊന്നാനി - 13.43
തിരൂര്‍ - 15.63
പെരിന്തല്‍മണ്ണ -16.16
മലപ്പുറം -15.62
മഞ്ചേരി -16.99
കോട്ടയ്ക്കല്‍ -15.44
നിലമ്പൂര്‍ -14.89
താനൂര്‍ -14.78
പരപ്പനങ്ങാടി -14.70
വളാഞ്ചേരി -16.54
തിരൂരങ്ങാടി -16.01
കൊണ്ടോട്ടി -15.26
കോഴിക്കോട്
കൊയിലാണ്ടി - 13.96
വടകര - 16.26
പയ്യോളി - 14.77
രാമനാട്ടുകര - 18.74
കൊടുവളളി - 15.37
മുക്കം - 16.94
ഫറോക്ക് - 15.31
കണ്ണൂര്‍
തളിപ്പറമ്പ് - 17.27
കൂത്തുപറമ്പ് - 19.23
തലശ്ശേരി - 13.15
പയ്യന്നൂര്‍ - 16.32
ഇരിട്ടി - 16.65
പാനൂര്‍ -12.76
ശ്രീകണ്ഠപുരം - 15.99
ആന്തൂര്‍ - 22.58
കാസര്‍ഗോഡ്
കാഞ്ഞങ്ങാട് - 13.16
കാസര്‍ഗോഡ് - 14.33
നീലേശ്വരം -17.27
മലപ്പുറം: പൊന്നാനി - 4.9, തിരൂര്‍ - 6.61, പെരിന്തല്‍മണ്ണ -7.05, മലപ്പുറം -6.55, മഞ്ചേരി -7.74, കോട്ടയ്ക്കല്‍ -6.34, നിലമ്പൂര്‍ -6.74, താനൂര്‍ -5.58, പരപ്പനങ്ങാടി -6.52, വളാഞ്ചേരി -7.37, തിരൂരങ്ങാടി -6.58, കൊണ്ടോട്ടി -6.26.
കോഴിക്കോട്: കൊയിലാണ്ടി - 5.19, വടകര - 6.12, പയ്യോളി - 4.83, രാമനാട്ടുകര - 8.60, കൊടുവളളി - 6.57, മുക്കം - 7.80, ഫറോക്ക് - 6.35.
കണ്ണൂര്‍: തളിപ്പറമ്പ് - 7.50, കൂത്തുപറമ്പ് - 8.84, തലശ്ശേരി - 5.18, പയ്യന്നൂര്‍ - 7.21, ഇരിട്ടി - 7.67, പാനൂര്‍ - 5.49, ശ്രീകണ്ഠപുരം - 7.22, ആന്തൂര്‍ - 10.04
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് - 5.94, കാസര്‍ഗോഡ് - 6.56, നീലേശ്വരം -8.52
ജില്ലയിൽ ആകെ വോട്ടർമാർ-2534099, പുരുഷൻ-1209617, സ്ത്രീ-1324458.
കോഴിക്കോട് കോർപ്പറേഷൻ ആകെ വോട്ടർമാർ-462003,പുരുഷൻ-219612,സ്ത്രീ- 242387.
കൊയിലാണ്ടി മുനിസിപ്പാലിറ്റി- 58730, പുരുഷൻ-27491,സ്ത്രീ- 31239.
വടകര മുനിസിപ്പാലിറ്റി- 60218, പുരുഷൻ-28801,സ്ത്രീ- 31416.
പയ്യോളി മുനിസിപ്പാലിറ്റി- 40969, പുരുഷൻ-19212,സ്ത്രീ- 21756.
രാമനാട്ടുകര മുനിസിപ്പാലിറ്റി- 28806, പുരുഷൻ-13851,സ്ത്രീ- 14955.
കൊടുവള്ളി മുനിസിപ്പാലിറ്റി- 40364, പുരുഷൻ- 19649,സ്ത്രീ- 20715.
മുക്കം മുനിസിപ്പാലിറ്റി- 33778, പുരുഷൻ-16030,സ്ത്രീ- 17747.
ഫറോക്ക് മുനിസിപ്പാലിറ്റി-43002 , പുരുഷൻ- 20847, സ്ത്രീ- 22155.
രാവിലെ മുതൽ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. നാല് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 42,87,597 പുരുഷന്‍മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍സ്ജെന്‍റേഴ്സും അടക്കം 89,74,993 വോട്ടര്‍മാരാണ് അവസാനഘട്ടത്തിലുള്ളത്. ഇതില്‍ 71,906 കന്നി വോട്ടര്‍മാരും 1,747 പ്രവാസി ഭാരതീയ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights