Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ആവശ്യങ്ങൾ നടക്കാൻ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്ത് വേണം: സുരേഷ് ഗോപി

തൃശൂർ കോർപ്പറേഷനിൽ 21 മുതൽ 30 സീറ്റുകൾ വരെ ബിജെപി നേടുമെന്നും സുരേഷ് ഗോപി

Suresh Gopi

തൃശൂർ: ആവശ്യങ്ങൾ നടക്കാൻ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്ത് വേണമെന്ന് സുരേഷ് ഗോപി എംപി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കേരളത്തിലെ പതിനാല് ജില്ലയിൽ നിന്നുള്ള വരുന്ന എല്ലാ ആവശ്യങ്ങൾക്കും ആ ജില്ലയുടെ ഹെഡ് ആയ ഭാരതീയ ജനത പാർട്ടിയുടെ ജില്ലാ പ്രസിഡന്റിന്റെ കവറിങ് ലെറ്ററില്ലാതെ ഒരു കത്ത് പോലും എന്റെ ഓഫീസിലേക്ക് എത്തുന്നില്ല, അങ്ങനെയല്ലാത്ത കത്തുകൾ സ്വീകരിക്കുന്നില്ല,” സുരേഷ് ഗോപി പറഞ്ഞു.

തൃശൂർ കോർപ്പറേഷനിൽ 21 മുതൽ 30 സീറ്റുകൾ വരെ ബിജെപി നേടുമെന്നും സുരേഷ് ഗോപി അത്മവിശ്വാസം പ്രകടിപ്പിച്ചു.

Read Also: കണ്ണെടയെടുക്കാം, പക്ഷേ മാസ്ക് എടുക്കില്ല; സുരേഷ് ഗോപി

ബിജെപി ഏറെ പ്രതീക്ഷകൾ വച്ചുപുലർത്തുന്ന ജില്ലയാണ് തൃശൂർ. തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തുമെന്നാണ് ബിജെപി ജില്ലാ നേതൃത്വം അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം സുരേഷ് ഗോപി ജില്ലയിൽ വാഹന പര്യടനം നടത്തിയിരുന്നു.

നേരത്തെ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്നു മത്സരിച്ചു തോറ്റതാണ് സുരേഷ് ഗോപി. മികച്ച പ്രകടനം നടത്താൻ സാധിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു സുരേഷ് ഗോപി. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് സുരേഷ് ഗോപി ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Local body election thrissur bjp suresh gopi

Next Story
മരണവീടുകൾ സന്ദർശിച്ച് പിണറായി; നാട്ടിലെത്തുന്നത് എട്ട് മാസത്തിനു ശേഷംCM, Pinarayi Vijayan, മുഖ്യമന്ത്രി, പിണറായി വിജയൻ, pinarayi vijayan speech, Human Right Chain, മനുഷ്യ മഹാ ശൃംഖല, LDF, എൽഡിഎഫ്, Pinarayi Vijayan, പിണറായി വിജയൻ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express