Latest News

ഇന്ധനവില വർധന തിരഞ്ഞെടുപ്പിൽ ചർച്ചയായിട്ടില്ല, ജനങ്ങൾ എൻഡിഎയെ സ്വാഗതം ചെയ്യുന്നു: കുമ്മനം

ഇന്ധനവില വർധനവ് അന്തർദേശീയ വിഷയമാണെന്ന് കുമ്മനം

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വർധനവ് തദ്ദേശ തിരഞ്ഞെടുപ്പിൽ ചർച്ചയായിട്ടില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഇന്ധനവില വർധനവിനെ കുമ്മനം ന്യായീകരിച്ചു. “ഇന്ധനവില വർധനവ് തിരഞ്ഞെടുപ്പിൽ ചർച്ചയായിട്ടില്ല. അതൊരു അന്തർദേശീയ വിഷയമാണ്. അന്തർദേശീയമായ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നതാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്,” തിരുവനന്തപുരത്ത് വോട്ട് ചെയ്‌ത ശേഷം അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി മികച്ച വിജയം സ്വന്തമാക്കുമെന്നും കുമ്മനം പ്രതീക്ഷ പ്രകടിപ്പിച്ചു. “ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ഉജ്ജ്വല വിജയം നേടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്‍ഡിഎഫിനെയും യുഡിഎഫിനെയും പുറന്തള്ളിക്കൊണ്ട് കേരളത്തിലെ ജനങ്ങള്‍ രണ്ട് കയ്യുമുയര്‍ത്തി എന്‍ഡിഎയെ സ്വാഗതം ചെയ്യുന്നു എന്നുള്ളത് വലിയൊരു മാറ്റമാണ്. യാതൊരു സംശവും വേണ്ട, തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഭരണം പിടിക്കുക തന്നെ ചെയ്യും,” ബിജെപിയുടെ മുൻ അധ്യക്ഷൻ കൂടിയായ കുമ്മനം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, കോവിഡ് പ്രതിസന്ധിക്കിടയിലും തലസ്ഥാന നഗരിയിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. വോട്ടിങ് ആരംഭിച്ചപ്പോൾ മുതൽ പല പോളിങ് ബൂത്തുകളിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. പതിവിലും വിപരീതമായാണ് ഇത്തവണ ശക്തമായ പോളിങ് രാവിലെ തന്നെ രേഖപ്പെടുത്തുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Local body election kerala 2020 thiruvanathapuram corporation bjp kummanam rajasekharan

Next Story
Local Polls Kerala 2020, Live Updates: ഏറ്റവും കൂടുതൽ പോളിങ് ആലപ്പുഴ ജില്ലയിൽ; കുറവ് തിരുവനന്തപുരത്ത്election 2020, തിരഞ്ഞെടുപ്പ് 2020 live updates, election 2020 kerala live updates, കേരള തിരഞ്ഞെടുപ്പ് 2020, kerala local body election 2020, , കേരള തദ്ദേശഭരണ തിരഞ്ഞെടുപ്പ് 2020, kerala local body polls dates, കേരള തദ്ദേശഭരണ തിരഞ്ഞെടുപ്പ് വോട്ടിങ് തിയതികൾ, special ballot paper, സ്പെഷൽ ബാലറ്റ്‌ പേപ്പർ, special ballot paper for covid-19 patients, കോവിഡ് രോഗികൾക്കു സ്പെഷൽ ബാലറ്റ്‌ പേപ്പർ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com