/indian-express-malayalam/media/media_files/uploads/2019/09/Kummanam-Rajasekharan.jpg)
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വർധനവ് തദ്ദേശ തിരഞ്ഞെടുപ്പിൽ ചർച്ചയായിട്ടില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഇന്ധനവില വർധനവിനെ കുമ്മനം ന്യായീകരിച്ചു. "ഇന്ധനവില വർധനവ് തിരഞ്ഞെടുപ്പിൽ ചർച്ചയായിട്ടില്ല. അതൊരു അന്തർദേശീയ വിഷയമാണ്. അന്തർദേശീയമായ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നതാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്," തിരുവനന്തപുരത്ത് വോട്ട് ചെയ്‌ത ശേഷം അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി മികച്ച വിജയം സ്വന്തമാക്കുമെന്നും കുമ്മനം പ്രതീക്ഷ പ്രകടിപ്പിച്ചു. "ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ഉജ്ജ്വല വിജയം നേടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്‍ഡിഎഫിനെയും യുഡിഎഫിനെയും പുറന്തള്ളിക്കൊണ്ട് കേരളത്തിലെ ജനങ്ങള്‍ രണ്ട് കയ്യുമുയര്‍ത്തി എന്‍ഡിഎയെ സ്വാഗതം ചെയ്യുന്നു എന്നുള്ളത് വലിയൊരു മാറ്റമാണ്. യാതൊരു സംശവും വേണ്ട, തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഭരണം പിടിക്കുക തന്നെ ചെയ്യും," ബിജെപിയുടെ മുൻ അധ്യക്ഷൻ കൂടിയായ കുമ്മനം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, കോവിഡ് പ്രതിസന്ധിക്കിടയിലും തലസ്ഥാന നഗരിയിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. വോട്ടിങ് ആരംഭിച്ചപ്പോൾ മുതൽ പല പോളിങ് ബൂത്തുകളിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. പതിവിലും വിപരീതമായാണ് ഇത്തവണ ശക്തമായ പോളിങ് രാവിലെ തന്നെ രേഖപ്പെടുത്തുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.