Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ഒരുക്കങ്ങള്‍ പൂര്‍ണ്ണം; രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

അഞ്ച് ജില്ലകളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്

EVM Challenge, വോട്ടിംഗ് യന്ത്രം ചലഞ്ച്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ, election commission of india, സിപിഐ(എം), CPI(M), സിപിഎം, CPM, എൻസിപി, NCP, Electronic Voting Machine, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം

തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

265 പ്രവാസി ഭാരതീയർ അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. 47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്‌ജെന്റേഴ്‌സും രണ്ടാംഘട്ട പോളിങ്ങിനുള്ള വോട്ടർപട്ടികയിലുൾപ്പെടുന്നു. 57,895 കന്നി വോട്ടർമാരും രണ്ടാം ഘട്ടത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നു.

12,643 പോളിംഗ് ബൂത്തുകളാണ് രണ്ടാംഘട്ടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 63,187 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

Read More: ഒന്നാംഘട്ടത്തിൽ പോളിങ് 72.56 ശതമാനം; വ്യാഴാഴ്ച അഞ്ച് ജില്ലകളിൽകൂടി പോളിങ്

സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ വാര്‍ഡ്(37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി(47) വാർഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു.

വിവിധ ജില്ലകളിലെ വോട്ടർമാർ (പ്രവാസി വോട്ടർമാർ ഒഴികെ)

നാളെ വൈകിട്ട് മൂന്ന് മുതല്‍ വ്യാഴാഴ്ച വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ പ്രവേശിക്കുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീ സര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്‌റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം.

പോളിംഗ് സ്‌റ്റേഷനുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടേയും സാമഗ്രികളുടെയും വിതരണം നാളെ രാവിലെ എട്ടു മുതല്‍ നടക്കും. വിതര ണ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി. അഞ്ച് ജില്ലകളിലായി 96 വിതരണ, സ്വീകരണ കേന്ദ്രങ്ങളാണുള്ളത്.

സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച പൂർത്തിയായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്കായിരുന്നു ആദ്യ ഘട്ട പോളിങ്ങ്. സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് വോട്ടടുപ്പ്.  14നാണ് മൂന്നാംഘട്ട വോട്ടിങ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് 14ന് വോട്ടെടുപ്പ് നടക്കുക. 16നാണ് വോട്ടെണ്ണൽ.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Local body election kerala 2020 second phase polling

Next Story
അനാരോഗ്യം; വിഎസും ആൻ്റണിയും വോട്ട് ചെയ്യില്ലVS Achuthanandan, വി.എസ് അച്യുതാനന്ദൻ, AK Antony, എ.കെ ആന്റണി, election 2020, തിരഞ്ഞെടുപ്പ് 2020 live updates, election 2020 kerala live updates, കേരള തിരഞ്ഞെടുപ്പ് 2020, kerala local body election 2020, , കേരള തദ്ദേശഭരണ തിരഞ്ഞെടുപ്പ് 2020, kerala local body polls dates, കേരള തദ്ദേശഭരണ തിരഞ്ഞെടുപ്പ് വോട്ടിങ് തിയതികൾ, special ballot paper, സ്പെഷൽ ബാലറ്റ്‌ പേപ്പർ, special ballot paper for covid-19 patients, കോവിഡ് രോഗികൾക്കു സ്പെഷൽ ബാലറ്റ്‌ പേപ്പർ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express