Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

കോവിഡ് രോഗികളുടെ വോട്ട്: സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് പേപ്പർ വിതരണം ആരംഭിച്ചു

വോട്ടെടുപ്പിന്റെ തലേദിവസമായ ഡിസംബർ ഏഴിനു വൈകിട്ട് മൂന്നു വരെ സർട്ടിഫൈഡ് ലിസ്റ്റ് തയാറാക്കും

election 2020, തിരഞ്ഞെടുപ്പ് 2020, election 2020 kerala, കേരള തിരഞ്ഞെടുപ്പ് 2020, kerala local body election 2020, , കേരള തദ്ദേശഭരണ തിരഞ്ഞെടുപ്പ് 2020, kerala local body polls dates, കേരള തദ്ദേശഭരണ തിരഞ്ഞെടുപ്പ് വോട്ടിങ് തിയതികൾ, special ballot paper, സ്പെഷൽ ബാലറ്റ്‌ പേപ്പർ, special ballot paper for covid-19 patients, കോവിഡ് രോഗികൾക്കു സ്പെഷൽ ബാലറ്റ്‌ പേപ്പർ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം ie malayalam, ഐഇ മലയാളം

ആലപ്പുഴ: കോവിഡ് ബാധിച്ചവർക്കും ക്വാറന്റെെനിൽ കഴിയുന്നവർക്കും ത്രിതല തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി സ്പെഷൽ ബാലറ്റ്‌ പേപ്പർ വിതരണം ആരംഭിച്ചു. ഡിസംബർ എട്ടിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് സ്പെഷൽ ബാലറ്റ്‌ വിതരണം നടക്കുന്നത്.

ആലപ്പുഴ നഗരസഭയിലെ പതിനൊന്നാം വാർഡിൽ ഇന്നലെ വൈകീട്ടോടെയാണ് സ്പെഷൽ ബാലറ്റ് പേപ്പർ വിതരണം തുടങ്ങിയത്. സ്പെഷ്യൽ പോളിങ് ഓഫീസർ അലോഷ്യസ് വിൽസൺ, അസിസ്റ്റന്റ് ഔസേപ്പ് പി.എസ് എന്നിവരാണ് ബാലറ്റ് പേപ്പറുമായി പോയത്. വരണാധികാരി കൂടിയായ സബ് കലക്ടർ എസ്.ഇല്ലാക്ക്യ ബാലറ്റ് പേപ്പറുകൾ ഇവർക്ക് കൈമാറി. ഡി.എം.ഓ (ആരോഗ്യം) നൽകിയ ലിസ്റ്റ് അനുസരിച്ചാണ് ബാലറ്റ് പേപ്പർ കോവിഡ് രോഗികൾക്കും ക്വാറന്റെെനിൽ കഴിയുന്നവർക്കും നൽകുക.

election 2020, തിരഞ്ഞെടുപ്പ് 2020, election 2020 kerala, കേരള തിരഞ്ഞെടുപ്പ് 2020, kerala local body election 2020, , കേരള തദ്ദേശഭരണ തിരഞ്ഞെടുപ്പ് 2020, kerala local body polls dates, കേരള തദ്ദേശഭരണ തിരഞ്ഞെടുപ്പ് വോട്ടിങ് തിയതികൾ, special ballot paper, സ്പെഷൽ ബാലറ്റ്‌ പേപ്പർ, special ballot paper for covid-19 patients, കോവിഡ് രോഗികൾക്കു സ്പെഷൽ ബാലറ്റ്‌ പേപ്പർ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം ie malayalam, ഐഇ മലയാളം
ആലപ്പുഴയിൽ സ്പെഷൽ ബാലറ്റ് പേപ്പർ വിതരണത്തിനായി പോകുന്ന ഉദ്യോഗസ്ഥർ.  ഫൊട്ടൊ: പി.ആർ.ഡി

തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികൾക്കും ക്വാറന്റെെനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പർ നൽകുന്നതിനായി തയാറാക്കുന്ന സർട്ടിഫൈഡ് ലിസ്റ്റിൽ ഇതുവരെ 13,795 പേരാണുള്ളത്. ഇവർക്ക് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് നൽകുന്ന നടപടികൾക്കു തുടക്കമായി. 130 ടീമുകളായാണ് സ്‌പെഷൽ പോളിങ് ഓഫിസർമാരുടെ നേതൃത്വത്തിൽ സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകുന്നത്.

തിരുവനന്തപുരം ജില്ലയിലെ സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണത്തിനുള്ള ആദ്യ സംഘത്തെ ജില്ലാ കലക്ടർ ഡോ.നവ്‌ജ്യോത് ഖോസയുടെ നേതൃത്വത്തിൽ യാത്രയാക്കി. പി.പി.ഇ. കിറ്റ് ധരിച്ച് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സംഘം കോവിഡ് ബാധിതരുടേയും ക്വാറന്റൈനിൽ കഴിയുന്നവരുടേയും വീടുകളിൽ ബാലറ്റ് പേപ്പറുകൾ നൽകുന്നത്.

ആരോഗ്യ വകുപ്പിൽനിന്നുള്ള ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസറാണ് കോവിഡ് പോസ്റ്റിവായതും ക്വാറന്റെെനിൽ കഴിയുന്നതുമായ സമ്മതിദായകരുടെ സർട്ടിഫൈഡ് ലിസ്റ്റ് തയാറാക്കുന്നത്. ഇന്നലെ വരെയുള്ള കണക്കു പ്രകാരം കോവിഡ് പോസിറ്റിവായ 4,251 പേരും ക്വാറന്റെെനിൽ കഴിയുന്ന 9,544 പേരും സർട്ടിഫൈഡ് ലിസ്റ്റിലുണ്ട്.

വോട്ടെടുപ്പിന്റെ തലേദിവസമായ ഡിസംബർ ഏഴിനു വൈകിട്ട് മൂന്നു വരെ സർട്ടിഫൈഡ് ലിസ്റ്റ് തയാറാക്കും. സർട്ടിഫൈഡ് ലിസ്റ്റിലുള്ളവർക്ക് പോളിങ് ബൂത്തുകളിലെത്തി വോട്ട് ചെയ്യാൻ കഴിയില്ലെന്നും തപാൽ വോട്ട് മാത്രമേ ചെയ്യാനാകൂ എന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ കലക്ടർ വ്യക്തമാക്കി.

പോസ്റ്റൽ ബാലറ്റ് നൽകുന്ന ആദ്യ സംഘത്തെ യാത്രയാക്കുന്ന ചടങ്ങിൽ ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ വിനയ് ഗോയൽ, സബ് കലക്ടർ എം.എസ്. മാധവിക്കുട്ടി, എ.ഡി.എം. വി.ആർ.വിനോദ്, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കലക്ടർ ജോൺ സാമുവേൽ എന്നിവരും പങ്കെടുത്തു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Local body election kerala 2020 postal votes for covid patience

Next Story
കണ്ണെടയെടുക്കാം, പക്ഷേ മാസ്ക് എടുക്കില്ല; സുരേഷ് ഗോപിsuresh gopi , election campaign
The moderation of comments is automated and not cleared manually by malayalam.indianexpress.com