Latest News

വോട്ടെടുപ്പിന് ഒരുക്കം പൂർത്തിയായി; പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന്

വോട്ടെടുപ്പിന് കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു ജില്ലാ കലക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്

election 2020, തിരഞ്ഞെടുപ്പ് 2020, election 2020 kerala, കേരള തിരഞ്ഞെടുപ്പ് 2020, kerala local body election 2020, , കേരള തദ്ദേശഭരണ തിരഞ്ഞെടുപ്പ് 2020, kerala local body polls dates, കേരള തദ്ദേശഭരണ തിരഞ്ഞെടുപ്പ് വോട്ടിങ് തിയതികൾ, special ballot paper, സ്പെഷൽ ബാലറ്റ്‌ പേപ്പർ, special ballot paper for covid-19 patients, കോവിഡ് രോഗികൾക്കു സ്പെഷൽ ബാലറ്റ്‌ പേപ്പർ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം ie malayalam, ഐഇ മലയാളം

തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട പോളിങ്ങ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പോളിങ് ബൂത്തുകളെല്ലാം അണുവിമുക്തമാക്കും. ജില്ലകളിൽ വിവിധ കേന്ദ്രങ്ങളിൽനിന്നു പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ ആരംഭിക്കും. പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിച്ചിരുന്നു.

വോട്ടെടുപ്പിന് കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു ജില്ലാ കലക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്. പോളിങ് സ്‌റ്റേഷനുകളിൽ നാല് പോളിങ് ഉദ്യോഗസ്ഥരും ഒരു അറ്റൻഡറും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് ഉണ്ടാകുക.

നിർദേശങ്ങൾ

  • സ്ഥാനാർഥികളുടെ ബൂത്ത് ഏജന്റുമാർ പത്തു പേരിൽ കൂടാൻ പാടില്ല.
  • ഏജന്റുമാരുടെ ഇരിപ്പിടങ്ങൾ സജ്ജീകരിക്കുമ്പോൾ സാമൂഹിക അകലം പാലിക്കണം.
  • കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി പോളിങ് ബൂത്തിനു പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിന് അകത്ത് സാനിറ്റൈസറും നിർബന്ധമാണ്.
  • പോളിങ് ബൂത്തിനു പുറത്ത് വോട്ടർമാർക്കു സാമൂഹിക അകലം പാലിച്ചു ക്യൂ നിൽക്കുന്നതിന് നിശ്ചിത അകലത്തിൽ പ്രത്യേകം അടയാളമിടും.
  • സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യൂ ഉണ്ടാകും.
  • പ്രായമായവർ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർക്കു ക്യൂ നിർബന്ധമല്ല.
  • പോളിങ് സ്‌റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്കു പുറത്ത് സ്ഥാനാർഥികളോ രാഷ്ട്രീയ കക്ഷികളോ സംഘടനകളോ സ്ലിപ്പ് വിതരണം നടത്തുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണം

വോട്ട് ചെയ്യാൻ ബൂത്തിലെത്തുമ്പോൾ

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തിലെ വോട്ടെടുപ്പ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചാണു നടക്കുന്നത്. ത്രിതല പഞ്ചായത്തുകളിൽ മൂന്നു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റുമുള്ള മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും സിംഗിൾ യൂണിറ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുമാണ് ഉപയോഗിക്കുന്നത്.

ത്രിതല പഞ്ചായത്തുകളിലെ വോട്ടെടുപ്പ് നപടിക്രമം

വോട്ട് ചെയ്യുന്നതിനായി പോളിങ് ബൂത്തിൽ പ്രവേശിക്കുന്ന സമ്മതിദായകരുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ മറ്റു വിവരങ്ങളും ഒന്നാം പോളിങ് ഓഫിസർ പരിശോധിക്കും. തുടർന്നു രണ്ടാം പോളിങ് ഓഫിസർ വോട്ടറുടെ കൈവിരലിൽ മഷി അടയാളം പതിപ്പിക്കുകയും ബന്ധപ്പെട്ട രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ പതിപ്പിക്കുകയും ചെയ്യും. അവിടെനിന്ന് വോട്ട് ചെയ്യുന്നതിനുള്ള ഒരു സ്ലിപ്പ് വോട്ടർക്ക് നൽകും.

Read More: ആദ്യ ഘട്ട വോട്ടെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു

ഈ സ്ലിപ്പുമായി വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന പോളിങ് ഓഫിസറുടെ പക്കലേക്കു നീങ്ങേണ്ടതും സ്ലിപ്പ് അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്യും. തുടർന്ന് പോളിങ് ഓഫിസർ വോട്ടർക്ക് വോട്ട് ചെയ്യുന്നതിനായി കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തി ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിനു സജ്ജമാക്കും.

ത്രിതല പഞ്ചായത്തുകളിൽ മൂന്നു ബാലറ്റ് യൂണിറ്റുകളുണ്ടാകും. ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടുകൾ ചെയ്യാനുള്ളവയാണ് ഇവ. ഓരോ ബാലറ്റ് യൂണിറ്റിന്റെയും മുകളിൽ ഇടതുവശത്തായി പച്ച നിറത്തിലുള്ള ലൈറ്റ് തെളിഞ്ഞു നിൽക്കുന്നതു കാണാം. ഇത് വോട്ട് രേഖപ്പെടുത്താൻ ബാലറ്റ് യൂണിറ്റ് സജ്ജമാണെന്നു കാണിക്കുന്നതാണ്.

ഓരോ വോട്ടറും  ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിൽ ഓരോ വോട്ട് എന്ന രീതിയിൽ ആകെ മൂന്നു വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്. ഗ്രാമ പഞ്ചായത്തുകളുടെ ബാലറ്റിൽ വെള്ള നിറത്തിലുള്ള ലേബൽ ആയിരിക്കും പതിച്ചിരിക്കുന്നത്. സമ്മതിദായകൻ വോട്ട് രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നത് ഏതു സ്ഥാനാർഥിക്കാണോ ആ സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേർക്കുള്ള ബട്ടണിൽ വിരൽ അമർത്തണം. അതോടെ ബീപ് ശബ്ദം കേൾക്കുകയും സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേർക്കു ചുവന്ന ലൈറ്റ് തെളിയുകയും ചെയ്യും. ശബ്ദം കേൾക്കുകയും ലൈറ്റ് പ്രകാശിക്കുകയും ചെയ്താൽ സമ്മതിദായകന്റെ വോട്ട് രേഖപ്പെടുത്തിയതായി മനസിലാക്കാവുന്നതാണ്.

ബ്ലോക്ക് പഞ്ചായത്തിൽ പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിൽ ഇളം നീല നിറത്തിലുമുള്ള ലേബലുകളാണ് പതിച്ചിരിക്കുന്നത്. മൂന്നു ബാലറ്റ് യൂണിറ്റിലും വോട്ട് രേഖപ്പെടുത്തുമ്പോൾ നീണ്ട ബീപ് ശബ്ദം കേൾക്കുകയും വോട്ടിങ് പ്രക്രിയ പൂർത്തിയാകുകയും ചെയ്യും.

ഏതെങ്കിലും ഒരു തലത്തിൽ വോട്ട് രേഖപ്പെടുത്താൻ താത്പര്യമില്ലെങ്കിൽ താത്പര്യമുള്ള തദ്ദേശ സ്ഥാപന തലത്തിന്റെ മെഷീനിൽ വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂണിറ്റിന്റെ അവസാനത്തെ ബട്ടണായ എൻഡ് (END) ബട്ടൺ അമർത്തി വോട്ടിങ് പൂർത്തിയാക്കേണ്ടതാണ്. എൻഡ് ബട്ടൺ അമർത്തുമ്പോഴും വോട്ടിങ് പൂർത്തിയായി എന്നുള്ള നീണ്ട ബീപ് ശബ്ദം കേൾക്കും. മൂന്നു തലത്തിലേയും വോട്ട് രേഖപ്പെടുത്തുന്നവർ എൻഡ് ബട്ടൺ അമർത്തേണ്ടതില്ല.

കോർപ്പറേഷനിലും നഗരസഭകളിലും വോട്ടെടുപ്പ് ഇങ്ങനെ

ത്രിതല പഞ്ചായത്തുകളിലേതിനു സമാനമാണ് കോർപ്പറേഷനിലും നഗരസഭകളിലും വോട്ടെടുപ്പിന്റെ നടപടിക്രമകൾ. ബാലറ്റ് യൂണിറ്റ് ഒരെണ്ണം മാത്രമേ ഉണ്ടാകൂ എന്നു മാത്രം.

രണ്ടാം പോളിങ് ഉദ്യോഗസ്ഥൻ നൽകുന്ന സ്ലിപ്പുമായി കൺട്രോൾ യൂണിറ്റിന്റെ ചുമതലുള്ള പോളിങ് ഓഫിസറെ സമീപിച്ച് സ്ലിപ്പ് അദ്ദേഹത്തിനു നൽകിയ ശേഷം വോട്ട് ചെയ്യാൻ കമ്പാർട്ട്‌മെന്റിലേക്കു നീങ്ങാം. വോട്ടർക്കു താത്പര്യമുള്ള സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേർക്കുള്ള ബട്ടൺ അമർത്തിക്കഴിയുമ്പോൾ വോട്ട് രേഖപ്പെടുത്തുന്നു. അതോടെ സ്ഥാനാർഥിയുടെ പേരിനു നേർക്കുള്ള ചുവപ്പ് ലൈറ്റ് പ്രകാശിക്കുകയും ഒരു നീണ്ട ബീപ് ശബ്ദം കേൾക്കുകയും ചെയ്യും.

സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ തപാലിലൂടെ അയച്ചു തുടങ്ങി

കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമായി ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അവരുടെ മേല്‍വിലാസത്തില്‍ വിവിധ ജില്ലകളിൽ തപാലിലൂടെ അയച്ചു തുടങ്ങിയിട്ടുണ്ട്.

ബാലറ്റ് പേപ്പറുകള്‍ നേരിട്ട് എത്തിക്കാന്‍ കഴിയാത്ത സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് അവരുടെ മേല്‍വിലാസത്തിലേക്ക് വരണാധികാരികള്‍ ബാലറ്റുകള്‍ തപാല്‍ മാര്‍ഗ്ഗം അയക്കും. ഇതിന് പ്രത്യേകം അപേക്ഷ നല്‍കേണ്ട ആവശ്യമില്ല. നിലവില്‍ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്പെഷ്യല്‍ ബാലറ്റുകള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കാകും തപാല്‍ വഴി ബാലറ്റുകള്‍ ലഭിക്കും. ബാലറ്റ് ലഭിക്കുന്ന കവറിനുള്ളില്‍ അപേക്ഷാ ഫോം (ഫോം 19 ബി), സത്യപ്രസ്താവന (ഫോം 16), ബാലറ്റ് പേപ്പര്‍, ബാലറ്റ് പേപ്പര്‍ ഇടാനുള്ള കവറുകള്‍ എന്നിവയുണ്ടാകും.

അപേക്ഷാ ഫോം പൂരിപ്പിച്ച് ഒപ്പിട്ടശേഷം സത്യപ്രസ്താവന ഗസറ്റഡ് ഓഫീസറെയോ സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരായി ചുമതലപ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് ഓഫീസറെയോ(ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍) കൊണ്ട് സാക്ഷ്യപ്പെടുത്തണം. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ബാലറ്റ് ചെറിയ കവറില്‍ ഇട്ട് ഒട്ടിക്കണം. അപേക്ഷാ ഫോമും ചെറിയ കവറും സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും വലിയ കവറിലിട്ട് ഒട്ടിക്കണം. ഇ

വ തപാല്‍ മാര്‍ഗമോ ഏതെങ്കിലും വ്യക്തികളോ ബന്ധപ്പെട്ട വരണാധികാരിയുടെ പക്കല്‍ ഡിസംബര്‍ 16ന് രാവിലെ എട്ടുമണിക്കു മുന്‍പ്(വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുന്‍പ്) എത്തിക്കേണ്ടതാണ്.

 

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Local body election kerala 2020 first phase voting preparation

Next Story
സംസ്ഥാനത്ത് യുഡിഎഫ്-ബിജെപി അവിശുദ്ധ സഖ്യം; രാഷ്ട്രീയ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം: മുഖ്യമന്ത്രിpinarayi, pinarayi vijayan, cpim, ldf, election, bjp, udf, ie malayalam, central agencies, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com