തിരുവനന്തപുരം: ചൂടുപിടിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം. സ്ഥാനാർഥികൾ പ്രചാരണ പരിപാടികളിൽ സജീവമായി. നാമനിർദേശ പത്രികകൾ സമർപ്പിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പ്രചാരണ പരിപാടികൾ പുരോഗമിക്കുന്നത്.

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അവസാനിച്ചു. ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് 3,130 പത്രികകൾ സൂക്ഷ്മ പരിശോധനയിൽ നിരസിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരമാണിത്. ഗ്രാമപഞ്ചായത്തുകളിലേക്ക് ലഭിച്ച പത്രികകളില്‍ 2,215 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 305 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ 133 എണ്ണവുമാണ് നിരസിച്ചത്.

Read Also: കുരുക്ക് മുറുക്കി സർക്കാർ; ബാർകോഴയിൽ ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ അനുമതി

477 പത്രികകളാണ് മുനിസിപ്പാലിറ്റികളില്‍ നിരസിച്ചത്. ആറ് കോര്‍പ്പറേഷനുകളിലായി 121 പത്രികകളും നിരസിച്ചു. എന്നാൽ, ഈ കണക്കുകൾ അന്തിമമല്ലെന്നും ജില്ലകളിൽ നിന്നുള്ള പൂർണ വിവരങ്ങൾ ക്രോഡീകരിച്ചതിന് ശേഷമേ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകൂവെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.

ഡിസംബർ 8, 10, 14 തിയതികളിലാണ് വോട്ടെടുപ്പ്.

ഡിസംബര്‍ 16 ന് വോട്ടണ്ണെല്‍ നടക്കും.

ഒന്നാം ഘട്ടം-ഡിസംബര്‍ 8 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

രണ്ടാം ഘട്ടം-ഡിസംബർ 10 : കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്

മൂന്നാം ഘട്ടം-ഡിസംബർ 14 : കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.