Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

ഇടതുമുന്നണി വർഗീയ പ്രചാരണം നടത്തുന്നു, തിരഞ്ഞെടുപ്പിൽ മുൻതൂക്കം യുഡിഎഫിന്: ചെന്നിത്തല

സ്വർണക്കടത്ത് കേസിലെ ഉന്നതനെ മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

Ramesh Chennithala, രമേശ് ചെന്നിത്തല, CPM, സിപിഎം, muslim league,മുസ്ലിം ലീഗ്, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മുൻതൂക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം ഉണ്ടാകുമെന്ന് കണ്ട് ഇടതുമുന്നണിയും സിപിഎമ്മും വർഗീയ പ്രചാരണം നടത്തുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

“മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ ഒളിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണ രംഗത്ത് ഇറങ്ങാത്തത്. വെർച്വൽ റാലിയിലൂടെ എൽഡിഎഫ് കള്ള പ്രചാരണം നടത്തുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് ആർഎസ്എസിന്റെ ഭാഷയാണ്. നാട്ടിൽ വർഗീയത ഇളക്കിവിടാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ഇതൊക്കെ ജനങ്ങൾ തിരിച്ചറിയും. സർക്കാരിനു ഒരു നേട്ടവും എടുത്തുപറയാനില്ല. അതുകൊണ്ടാണ് വർഗീയത ഇളക്കിവിടുന്നത്,” ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also:ആവശ്യങ്ങൾ നടക്കാൻ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്ത് വേണം: സുരേഷ് ഗോപി

സ്വർണക്കടത്ത് കേസിലെ ഉന്നതനെ മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്തു മൊഴിയാണ് മുദ്രവച്ച കവറിൽ നൽകിയത്. കോടതി ഞെട്ടിയെങ്കിൽ കേരളം ബോധംകെട്ട് വീഴുമെന്നും ചെന്നിത്തല പറഞ്ഞു.

എൽഡിഎഫും സിപിഎമ്മും വലിയ അപചയമാണ് നേരിടുന്നത്. കൊറോണയിൽ നിന്നു അകന്നു നിൽക്കണമെന്ന് പറയുന്നതുപോലെ സർക്കാരിൽ നിന്നും അകന്നു നിൽക്കണമെന്ന് പറയേണ്ട അവസ്ഥയാണ്. സ്വർണക്കടത്ത് കേസിലെ പ്രതിയായ ശിവശങ്കറിനെ എന്തുകൊണ്ട് സർക്കാർ പിരിച്ചുവിടുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

കേരളത്തിൽ ഭരണമാറ്റത്തിനു സമയമായി. വളരെ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ജനങ്ങളെ നേരിടുന്നത്. തിരഞ്ഞെടുപ്പിൽ ഇക്കാര്യം ഓർത്തുവേണം ജനങ്ങൾ വോട്ടു ചെയ്യാനെന്നും ചെന്നിത്തല അഭ്യർത്ഥിച്ചു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Local body election 2020 udf ramesh chennithala against pinarayi vijayan

Next Story
ആവശ്യങ്ങൾ നടക്കാൻ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്ത് വേണം: സുരേഷ് ഗോപിSuresh Gopi
The moderation of comments is automated and not cleared manually by malayalam.indianexpress.com