/indian-express-malayalam/media/media_files/uploads/2020/12/Election.jpg)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്. തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്നും വോട്ട് ചെയ്യാനെത്തുന്നവർ നിർബന്ധമായും കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
ആദ്യ ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്‌ച പൂർത്തിയായി. ചിലയിടത്ത് ആളുകൾ കൂട്ടം കൂടുകയും കോവിഡ് പ്രോട്ടോകോൾ ലംഘിക്കുകയും ചെയ്‌തിട്ടുള്ളതായി ആരോഗ്യമന്ത്രി പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിൽ മൂന്ന് ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ കോവിഡ് കേസുകൾ ഉയർന്നേക്കാമെന്ന് മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പിലെ ന്യൂനതകൾ പരിഹരിച്ച് തുടർന്നുള്ള രണ്ട് ഘട്ടങ്ങളിലും കോവിഡ് പ്രോട്ടോകോൾ നൂറ് ശതമാനം പാലിക്കുന്നതിനായുള്ള ക്രമീകരണങ്ങൾ ഉണ്ടാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Read Also: വംശീയ അധിക്ഷേപം: കലങ്ങിമറിഞ്ഞ് ഫുട്‌ബോൾ മൈതാനം, നാടകീയ രംഗങ്ങൾ
സംസ്ഥാനത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെയാണ്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് അടക്കമുള്ള അഞ്ച് ജില്ലകളാണ് നാളെ ബൂത്തിലെത്തുന്നത്. ഈ ജില്ലകളിൽ ഇന്ന് നിശബ്‌ദ പ്രചാരണമാണ്. ആദ്യ ഘട്ട വോട്ടെടുപ്പിൽ നിന്ന് വ്യത്യസ്തമായി രണ്ടാം ഘട്ട വോട്ടെടുപ്പിൽ കൂടുതൽ പോളിങ് രേഖപ്പെടുത്തിയേക്കാം. പൊതുവെ കൂടുതൽ പോളിങ് രേഖപ്പെടുത്തുന്ന ജില്ലകളാണ് കോട്ടയം, തൃശൂർ, പാലക്കാട് എന്നിവ. അതുകൊണ്ട് തന്നെ കോവിഡ് പ്രോട്ടോകോൾ കൂടുതൽ ശക്തമാക്കും. ഇന്ന് രാവിലെ മുതൽ ഈ ജില്ലകളിൽ പോളിങ് സാമഗ്രികൾ വിതരണം ചെയ്‌തു തുടങ്ങി. പല വിതരണ കേന്ദ്രങ്ങളിലും തിരക്ക് നിയന്ത്രണാതീതമാണ്.
വോട്ടിങ്ങിനെത്തുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. കെെയിൽ സാനിറ്റെെസർ ഉണ്ടായിരിക്കണം. വരിയിൽ നിൽക്കുമ്പോൾ സാമൂഹിക അകലം പാലിക്കണം. വോട്ടിങ്ങിന് മുൻപോ ശേഷമോ പോളിങ് ബൂത്തുകളുടെ സമീപം കൂട്ടം കൂടി നിന്ന് സംസാരിക്കരുത്. സ്വന്തമായി പേന കെെയിൽ വേണം. വോട്ടിങ്ങിന് വരുമ്പോൾ കുട്ടികളെ കൊണ്ടുവരരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us