/indian-express-malayalam/media/media_files/uploads/2019/05/voting-malappuram-voters-007.jpg)
കണ്ണൂര്‍: കള്ളവോട്ട് സ്ഥിരീകരിച്ച കാസര്‍കോട്ടെയും കണ്ണൂരിലെയും ഏഴ് ബൂത്തുകളില്‍ റീപോളിങ് തുടങ്ങി. വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. തൃക്കരിപ്പൂരിലെ നാല്‍പത്തെട്ടാം നമ്പര്‍ ബൂത്തില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ വനിതാ ഉദ്യോഗസ്ഥയെ നിയോഗിച്ചിട്ടുണ്ട്.
കാസര്‍കോട് തൃക്കരിപ്പൂര്‍ കൂളിയോട് ജി.എച്ച്.എസ് ന്യൂബില്‍ഡിങ് ബൂത്ത് നമ്പര്‍ 48, കണ്ണൂര്‍ കുന്നിരിക്ക യുപിഎസ് വേങ്ങാട് നോര്‍ത്ത് ബൂത്ത് നമ്പര്‍ 52, കണ്ണൂര്‍ കുന്നിരിക്ക യുപി എസ് വേങ്ങാട് സൗത്ത് ബൂത്ത് നമ്പര്‍ 53 , കല്യാശേരിയിലെ പിലാത്തറ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍ 69,70 ബൂത്തുകള്‍, കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എയുപി സ്കൂള്‍ ബൂത്ത് എന്നിവിടങ്ങളിലാണ്
ഇന്ന് റീപോളിങ് നടക്കുന്നത്.
Read More: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാരെ തിരിച്ചുവിളിച്ചു
റീപോളിങിനെ സ്വാഗതം ചെയ്യുന്നതായി കാസർകോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ശരിയായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെ സ്വാഗതം ചെയ്യണമെന്നും മന്ത്രി ഇ.പി.ജയരാജനും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ശരിയായ നടപടിയാണെന്ന് ബിജെപി സ്ഥാനാർഥി രവീശതന്ത്രി കുണ്ടാറും പറഞ്ഞു.
കള്ളവോട്ട് ആരോപണം ഉയർന്ന സാഹചര്യത്തിൽ പല ബൂത്തുകളിലും റീപോളിങ് നടത്തണമെന്ന് മുന്നണികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മും മുസ്ലീം ലീഗുമാണ് കള്ളവോട്ട് ആരോപണത്തിൽ കുടുങ്ങിയത്. ഞായറാഴ്ച നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പോടെ രാജ്യത്ത് വിധിയെഴുത്ത് അവസാനിക്കും. മേയ് 23 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.
Live Blog
ഇന്നത്തെ വോട്ടിങ്ങിന്റെ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്കാ കാണാനാവില്ലെന്ന് കലക്ടര്‍മാര്‍. ഏ​പ്രി​ൽ 23ന് ​ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ വെ​ബ് കാ​സ്റ്റിം​ഗ് ദൃ​ശ്യ​ങ്ങ​ൾ ത​ത്സ​മ​യം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​യി​രു​ന്നു
റീ​പോ​ളി​ങ് ബൂ​ത്തു​ക​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് മാ​ത്രം ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​നാ​കും
റീ​പോ​ളിം​ഗ് ന​ട​ക്കു​ന്ന കാ​സ​ർ​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പി​ലാ​ത്ത​റ​യി​ലെ ബൂ​ത്തി​ൽ വോ​ട്ടെ​ടു​പ്പി​നി​ടെ വാ​ക്കേ​റ്റം. വോ​ട്ട് ചെ​യ്ത​ശേ​ഷം ശാ​ല​റ്റ് എ​ന്ന യു​വ​തി ബൂ​ത്ത് പ​രി​ധി​യി​ൽ നി​ന്ന് പു​റ​ത്തു പോ​യി​ട്ടി​ല്ലെ​ന്ന് കാ​ട്ടി സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​ത്. കഴിഞ്ഞ തവണ ശാലറ്റിന്‍റെ വോട്ട് കള്ളവോട്ടായി മറ്റൊരാൾ രേഖപ്പെടുത്തുകയായിരുന്നു. വാക്കേറ്റത്തെ തുടര്‍ന്ന് ശാലറ്റിനെ പൊലീസ് വാഹനത്തിൽ സ്ഥലത്ത് നിന്ന് മാറ്റി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us
Highlights